കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീതി പടര്‍ത്തുന്ന താമര, ആരാണീ നിലോഫര്‍?

Google Oneindia Malayalam News

ഒരു താമരയോ ആമ്പലോ വിചാരിച്ചാല്‍ 145 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാന്‍ പറ്റുമോ. ഇന്ത്യയെയും പാകിസ്താനെയും ഒന്നിച്ച് ഞെട്ടിക്കാന്‍ പറ്റുമോ. പറ്റില്ല എന്നാണ് കരുതിയിരിക്കുന്നതെങ്കില്‍ തെറ്റി. നീലോഫറിന് പറ്റും. നീലോഫര്‍ എന്ന ചുഴലിക്കാറ്റിനെക്കുറിച്ചാണ് പറയുന്നത്. നീലോഫര്‍ എന്ന പേര്‍ഷ്യന്‍ വാക്കിന് താമര ആമ്പല്‍ എന്നൊക്കെയാണ് അര്‍ഥം.

ഹുദ് ഹുദിന്റെ ആരവം അടങ്ങിയതേയുള്ളൂ, അറബിക്കടലില്‍ അടുത്ത ചുഴലിക്കാറ്റ് ഒരുങ്ങിക്കഴിഞ്ഞു. അതിന്റെ പേരാണ് നീലോഫര്‍. പാകിസ്താനാണ് നീലോഫറിന് ഈ പേര് നല്‍കിയത്. ട്രോപ്പിക്കല്‍ സൈക്ലോണ്‍ റീജണല്‍ ബോഡിയില്‍പെട്ട അഞ്ച് രാജ്യങ്ങളില്‍പെട്ട രാജ്യമാണ് പാകിസ്താന്‍. ഇതിന് മുമ്പ് ഇന്ത്യയെ ഞെട്ടിച്ച ഹുദ് ഹുദിന് പേരിട്ടത് ഒമാനാണ്.

നീലോഫറിനെ കുറച്ചുകൂടി അടുത്തറിയൂ.

നിലോഫറിന് ലക്ഷ്യം ഗുജറാത്ത്

നിലോഫറിന് ലക്ഷ്യം ഗുജറാത്ത്

മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഗോവ സംസ്ഥാനങ്ങളാണ് നിലോഫറിന്റെ ഭീഷണിയിലുള്ളത്. എന്നാല്‍ ഏറ്റവും കനത്ത നാശനഷ്ടം സംഭവിക്കുക ഗുജറാത്തിലായിരിക്കും. കച്ച് തീരങ്ങളില്‍ 145 കീലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാകിസ്താനിലേക്കും

പാകിസ്താനിലേക്കും

നീലോഫര്‍ ചുഴലിക്കാറ്റ് പാകിസ്താന്‍ തീരത്തും ആഞ്ഞടിക്കും. നീലോഫറിനെ ചെറുക്കാനുള്ള ശ്രമങ്ങള്‍ പാക് തീരങ്ങളിലും തുടങ്ങിയിട്ടുണ്ട്.

കേരളം സുരക്ഷിതം

കേരളം സുരക്ഷിതം

കേരളത്തില്‍ താരതമ്യേന കുറഞ്ഞ ഭീഷണി മാത്രമേ നിലോഫറിന് സൃഷ്ടിക്കാനാകൂ എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമ്പതിനും അറുപതിനും ഇടയിലായിരിക്കും കേരള തീരങ്ങളില്‍ നിലോഫറിന് വേഗത

നിലോഫര്‍ എന്തുചെയ്യും

നിലോഫര്‍ എന്തുചെയ്യും

അറബിക്കടലിലെ കപ്പല്‍ ഗതാഗതത്തെയും അറബിക്കടലിന് മീതെ കൂടിയുള്ള വിമാന ഗതാഗതവും നിലോഫര്‍ തടസ്സപ്പെടുത്തിയേക്കൂം.

 ഹുദ് ഹുദിന് പിന്നാലെ

ഹുദ് ഹുദിന് പിന്നാലെ

ഒരു മാസത്തിനിടെ രണ്ടാമത്തെ ചുഴലിക്കാറ്റാണ് രാജ്യത്തിന് ഭീഷണിയുയര്‍ത്തുന്നത്.

എന്താണ് നിലോഫര്‍

എന്താണ് നിലോഫര്‍

കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് കാരണമായ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെട്ടതാണ് ഈ ചുഴലിക്കാറ്റ്. പാകിസ്താനാണ് നിലോഫറിന് ഈ പേര് നല്‍കിയത്.

English summary
Nilofar is the name of the tropical storm which is racing towards India and Pakistan at a speed of 140 km per hour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X