നിര്‍ഭയയെ 6പേര്‍ പീഡിപ്പിക്കുമ്പോള്‍ കൂട്ടുകാരന്‍ എന്ത് ചെയ്യുകയായിരുന്നു?
ദില്ലി: കോളിളക്കം സൃഷ്ടിച്ച ദില്ലി കൂട്ടബലാത്സംഗക്കേസിലെ ഒരേയൊരു സാക്ഷി. നിര്‍ഭയയുടെ കൂട്ടുകാരന്‍. അവനീന്ദ്ര പാണ്ഡെ. കൂട്ടുകാരിയായ നിര്‍ഭയയെ ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്യുമ്പോള്‍ അവനീന്ദ്ര പാണ്ഡെ എന്ത് ചെയ്യുകയായിരുന്നു? പേടിച്ച് ബസ്സിന്റെ സീറ്റിനടിയില്‍ ഒളിച്ചിരിക്കുകയായിരുന്നത്രെ ഇയാള്‍.
ദില്ലി കൂട്ടബലാത്സംഗക്കേസിലെ പ്രതിയും സംഭവം നടന്ന ബസ്സിന്റെ ഡ്രൈവറുമായ മുകേഷ് സിംഗാണ് ഇക്കാര്യം പറയുന്നത്. ബി ബി സിക്ക് വേണ്ടി തയ്യാറാക്കിയ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററിക്ക് വേണ്ടി സംസാരിക്കവേയാണ് മുകേഷ് സിംഗ് ഇക്കാര്യം പറഞ്ഞത്. ഡോക്യുമെന്ററിയുമായി സഹകരിക്കുന്നതിന് പകരം അവനീന്ദ്ര പാണ്ഡെ ചെയ്തത് എന്താണ് എന്ന് കാണൂ.

കാര്യം പറയാം, പക്ഷേ പണം വേണം
കഴിഞ്ഞ ഒരു വര്‍ഷമായി അവനീന്ദ്ര പാണ്ഡെയെ ബന്ധപ്പെടാന്‍ തങ്ങള്‍ ശ്രമിക്കുന്നു എന്നാണ് സംവിധായിക ലെസ്ലി ഉദ്വിന്‍ പറയുന്നത്. എന്നാല്‍ ഡോക്യുമെന്ററിയുമായി സഹകരിക്കാന്‍ പണം തരണം എന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്. പണം തരില്ല എന്ന് ഉദ്വിന്‍ തീര്‍ത്തുപറഞ്ഞത്രെ.

ഡോക്യുമെന്ററിക്ക് എതിരെ
ബി ബി സിയുടെ ഡോക്യുമെന്ററി നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിന് അനുകൂലമായിട്ടാണ് അവനീന്ദ്ര പാണ്ഡെ നേരത്തെ രംഗത്ത് വന്നത്. എന്താണ് എന്ന് സംഭവിച്ചത് എന്ന് തനിക്കും തന്റെ കൂട്ടുകാരിക്കും മാത്രമേ അറിയൂ എന്നായിരുന്നു ഇയാള്‍ പറഞ്ഞത്.

ആരോപണം പ്രത്യാരോപണം
അവനീന്ദ്ര പാണ്ഡെ പണം ചോദിച്ചു എന്നാണ് ബി ബി സി സംവിധായികയുടെ ആരോപണം. അതേസമയം ബി ബി സിയുടെ ഡോക്യുമെന്ററി ഫേക്കാണ് എന്നാണ് അവനീന്ദ്ര പാണ്ഡെ പറയുന്നത്.

രംഗം ക്യാമറയില്‍
അവനീന്ദ്ര പാണ്ഡെ പണത്തിന് വേണ്ടി ആവശ്യം ഉന്നയിക്കുന്നത് തങ്ങള്‍ ഒളിക്യാമറയില്‍ പിടിച്ചിട്ടുണ്ട് എന്നും ഉദ്വിന്‍ പറയുന്നു. മുകേഷ് സിംഗ് ഇക്കാര്യങ്ങള്‍ പറഞ്ഞ ശേഷം പോലും തന്റെ ഭാഗം വ്യക്തമാക്കാന്‍ അവനീന്ദ്ര പാണ്ഡെ തയ്യാറായിട്ടില്ല.

എന്നെ രക്ഷിക്കൂ എന്നെ രക്ഷിക്കൂ...
അവനീന്ദ്ര പാണ്ഡെ സീറ്റിനടിയില്‍ ഒളിച്ചു എന്ന കാര്യം മുകേഷ് സിംഗ് പറഞ്ഞു എന്ന് പറഞ്ഞിട്ടും ഇയാള്‍ മുന്നോട്ട് വന്നില്ല. പകരം എനിക്ക് പറ്റില്ല ഞാന്‍ പ്രശ്‌നത്തിലാണ് എന്ന് മാത്രമാണത്രെ അവനീന്ദ്ര പാണ്ഡെ മറുപടി നല്‍കിയത്.

ഡോക്യുമെന്ററിക്ക് വേണ്ടി
അതേസമയം മകളെക്കുറിച്ചുള്ള ഡോക്യുമെന്ററി കാണിക്കൂ എന്നാണ് നിര്‍ഭയയുടെ അമ്മ പറയുന്നത്. ആദ്യം ഇവരും ഡോക്യുമെന്ററിക്ക് എതിരായിരുന്നു. പിന്നീട് അവര്‍ നിലപാട് മാറ്റി.












Click it and Unblock the Notifications