കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ വേണ്ട... ശ്രീനിവാസന്‍ പറഞ്ഞതില്‍ എന്താണ് തെറ്റ്?

Google Oneindia Malayalam News

കൊച്ചിയില്‍ 450 കോടി രൂപ മുടക്കി ക്യാന്‍സര്‍ ചികിത്സാ കേന്ദ്രം തുടങ്ങാനുള്ള പദ്ധതിയിലാണ് സംസ്ഥാന സര്‍ക്കാര്‍. ക്യാന്‍സര്‍ രോഗികള്‍ക്ക് അത് വലിയ ആശ്വാസമാകുമെന്ന് ഉറപ്പാണ്. കാരണം തിരുവനന്തപുരത്തെ ആര്‍സിസിയാണ് ഇപ്പോള്‍ കാസര്‍കോട് മുതലുള്ള ക്യാന്‍സര്‍ രോഗികളുടെ അത്താണി.

എന്നാല്‍ കൊച്ചിയില്‍ ഒരു ക്യാന്‍സര്‍സെന്റര്‍ സുതിയതായി സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നാണ് നടന്‍ ശ്രീനിവാസന്‍ പറഞ്ഞത്. ഇങ്ങനെയൊരു പ്രസ്താവനയുടെ പേരില്‍ അദ്ദേഹത്തിന്റെ മേല്‍ കുതിരകയറേണ്ട യാതൊരു ആവശ്യവും ഇല്ല. ഒന്നും ആലോചിയ്ക്കാതെ വേറുതേ പറഞ്ഞതല്ല അത്. ക്യാന്‍സര്‍ വന്ന് ചികിത്സിയ്ക്കാനാണോ അതോ ക്യാന്‍സര്‍ വരാതെ നോക്കാനാണോ സര്‍ക്കാരും ജനങ്ങളും നോക്കേണ്ടത്...?

വട്ടന്റെ അഭിപ്രായം

വട്ടന്റെ അഭിപ്രായം

കൊച്ചിയില്‍ ക്യാന്‍സര്‍ സെന്റര്‍ തുടങ്ങേണ്ടെന്ന തന്റെ നിലപാട് ഒരു വട്ടന്റെ അഭിപ്രായമായി തോന്നുമെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിച്ചതുകൊണ്ട് ഒരു രോഗിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

തടികേടാകുമോ

തടികേടാകുമോ

എന്തുകൊണ്ട് ക്യാന്‍സര്‍ സെന്റര്‍ വേണ്ട എന്നത് പരസ്യമായി പറയാന്‍ ശ്രീനിവാസന്‍ തയ്യാറായില്ല. പരസ്യമായി പറഞ്ഞാല്‍ തടികേടാകുമോ എന്ന ഭയമാണത്രെ അദ്ദേഹത്തിന്.

എന്തിന് ഭയക്കണം

എന്തിന് ഭയക്കണം

സത്യം തുറന്ന് പറയാന്‍ ശ്രീനിവാസന്‍ എന്തിന് ഭയക്കണം? കാരണം കാലാകാലങ്ങളായി നമ്മെ ഭരിയ്ക്കുന്നവര്‍ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാന്‍ എന്താണ് ചെയ്തിട്ടുള്ളത്.

ഭക്ഷണ രീതി

ഭക്ഷണ രീതി

ഒരു നിയന്ത്രണവും ഇല്ലാത്ത ഭക്ഷണ രീതിയും ജീവിത ക്രമവും ആണ് ക്യാന്‍സര്‍ വര്‍ദ്ധിയ്ക്കാനുള്ള പ്രധാന കാരണം. ഇതിനെ പ്രതിരോധിയ്ക്കാന്‍ നാമെന്താണ് ചെയ്തിട്ടുള്ളത്.

ശാസ്ത്രം ചികിത്സയ്ക്ക് മാത്രമല്ല

ശാസ്ത്രം ചികിത്സയ്ക്ക് മാത്രമല്ല

ശാസ്ത്രീയ വികസനങ്ങള്‍ ചികിത്സയ്ക്ക് മാത്രമല്ല, ദോഷകരമായ ഭക്ഷണ സാധനങ്ങള്‍ പരിശോധിച്ച് കണ്ടുപിടിയ്ക്കാന്‍ കൂടി ഉള്ളതാണ്.

 മായം മായം സര്‍വത്രം

മായം മായം സര്‍വത്രം

ഏത് ഭക്ഷണ സാധനം എടുത്താലും സര്‍വ്വത്ര മായമാണ്. ഇതിനെതിരെ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്.

ഹോട്ടല്‍ ഭക്ഷണം

ഹോട്ടല്‍ ഭക്ഷണം

ഹോട്ടല്‍ ഭക്ഷണം ആണ് ഇന്ന് മലയാളികള്‍ക്ക് പ്രിയങ്കരം. ഉപയോഗിച്ച് പഴകിയ എണ്ണ ചേര്‍ത്ത് ഉണ്ടാക്കുന്ന ഭക്ഷണം കഴിയ്ക്കാന്‍ ഒരു മടിയും ഇല്ല. അങ്ങനെ ചീത്ത എണ്ണ കൊണ്ട് ഭക്ഷണം ഉണ്ടാക്കുന്നവരെ പിടിയ്ക്കാനും ആരും ഇല്ല.

പ്രകൃതിയിലേയ്ക്ക് മടങ്ങണം

പ്രകൃതിയിലേയ്ക്ക് മടങ്ങണം

കുറച്ചൊക്കെ പ്രകൃതിയിലേയ്ക്ക് മടങ്ങിയാല്‍ തന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളുടെ വര്‍ദ്ധന തടയാനാകും. അത് തന്നെയാണ് ശ്രീനിവാസനും ഉദ്ദേശിച്ചത്.

അപകടകരമായ സത്യം

അപകടകരമായ സത്യം

ക്യാന്‍സര്‍ സെന്റര്‍ വേണ്ട എന്ന് പറയുമ്പോള്‍ അതിന്റെ കാരണങ്ങളില്‍ അപകടകരമായ ഒരു സത്യം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് ശ്രീനിവാസന്‍ പറഞ്ഞത്. ആ സത്യം എന്തെന്ന് വെളിപ്പെടുത്തുക തന്നെയാണ് അദ്ദേഹം ചെയ്യേണ്ടത്.

ജനം പ്രതികരിയ്ക്കട്ടെ

ജനം പ്രതികരിയ്ക്കട്ടെ

നല്ല ഭക്ഷണം കിട്ടണമെങ്കില്‍ ജനങ്ങള്‍ കൂടി വിചാരിയ്ക്കണം. ചിലപ്പോള്‍ നന്നായി പ്രതികരിയ്ക്കുകയും വേണം.

English summary
No need for a new cancer centre: Sreenivasan's statement is right.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X