കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2014ലെ ഇന്ത്യ എങ്ങിനെ? നോസ്റ്റര്‍ഡാമസ് പറയുന്നു

Google Oneindia Malayalam News

നോസ്റ്റര്‍ഡാമസിനെ ഓര്‍മയില്ലേ, ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകത്തെ നയിക്കുന്നത് ഇന്ത്യയായിരിക്കും എന്ന പ്രവചനം നടത്തിയ നോസ്റ്റര്‍ഡാമസിനെ? പ്രതിസന്ധികളില്‍ നോസ്റ്റര്‍ഡാമസിന്റെ പ്രവചനങ്ങളെ വിശകലനം ചെയ്ത സമാധാനം കണ്ടെത്തുക എന്നത് കാലങ്ങള്‍ പഴക്കമുള്ള ഒരു രീതിയാണ്.

അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ഈ ഡോക്ടര്‍ക്ക് ലോകത്തെ കുറിച്ച് വ്യക്തമായ സ്വപ്‌നങ്ങളും കാഴ്ചപ്പാടുകളും ഉണ്ടായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെയാണ് ലോകയുദ്ധങ്ങളെക്കുറിച്ചും ഇന്തോ - പാക് അലോസരങ്ങളെക്കുറിച്ചും ഹിറ്റ്‌ലറെക്കുറിച്ചും നോസ്റ്റര്‍ഡാമസ് പറഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ ആരും അത്ഭുതപ്പെടാത്തതും.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തെക്കുറിച്ച് പോലും പദ്യമെഴുതിയ നോസ്റ്റര്‍ഡാമസ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍ 2014 ലെ ഇന്ത്യ എങ്ങിനെ വേണമെന്നായിരിക്കും ആഗ്രഹിക്കുകയെന്ന് നോക്കാം.

പണിക്ക് കൂലി

പണിക്ക് കൂലി

പണിയെടുക്കുന്നവന് മിനിമം കൂലി എന്ന വാഗ്ദാനം 2014 ല്‍ എങ്കിലും ഇന്ത്യയില്‍ സാധ്യമാകും എന്ന് നോസ്റ്റര്‍ഡാമസ് പ്രതീക്ഷിക്കുന്നുണ്ടാകണം.

പീഡനങ്ങളില്ലാത്ത ഇന്ത്യ

പീഡനങ്ങളില്ലാത്ത ഇന്ത്യ

സ്ത്രീകള്‍ക്ക് സുരക്ഷിതമായി നടക്കാന്‍ പറ്റുന്ന, സമാധാനത്തോടെ ജീവിക്കാന്‍ പറ്റുന്ന ഒരു രാജ്യം എന്നത് നോസ്റ്റര്‍ഡാമസിന്റെ മാത്രമല്ല, എല്ലാവരുടെയും സ്വപ്‌നമാണ്.

തീവ്രവാദവും വേണ്ട

തീവ്രവാദവും വേണ്ട

ഈ വര്‍ഷമെങ്കിലും തീവ്രവാദി ആക്രമണങ്ങള്‍ ഇന്ത്യയില്‍ നടക്കാതിരിക്കണേ എന്നാഗ്രഹിച്ചാല്‍ പാവം നോസ്റ്റര്‍ഡാമസിനെ കുറ്റം പറയുന്നതെങ്ങനെ?

അഴിമതിക്കെതിരെ സന്ധിയില്ല

അഴിമതിക്കെതിരെ സന്ധിയില്ല

രാജ്യത്തെ കാര്‍ന്ന് തിന്നുന്ന അഴിമതിക്കെതിരെ യുദ്ധം നയിക്കാന്‍ വേണ്ടി അണ്ണാ ഹസാരെ പ്രക്ഷോഭങ്ങളില്‍ പോയിരിക്കാന്‍ പോലും തയ്യാറായേനെ നോസ്റ്റര്‍ഡാമസ്.

വേണം ഒരു സച്ചിന്‍ കൂടി

വേണം ഒരു സച്ചിന്‍ കൂടി

ക്രിക്കറ്റില്‍ മാത്രമല്ല, എല്ലാ കായിക ഇനങ്ങളിലും ഒരു സച്ചിന്‍ കൂടിയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനേ

ക്ലീന്‍ പൊളിറ്റിക്‌സ്

ക്ലീന്‍ പൊളിറ്റിക്‌സ്

രാഷ്ട്രീയത്തെ ശുദ്ധീകരിക്കാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ക്ക് പിന്തുണ കൊടുക്കുമായിരുന്നോ നോസ്റ്റര്‍ഡാമസ്. കണ്ടറിയണം. എന്തായാലും രാഷ്ട്രീയത്തില്‍ അഴിച്ചുപണികള്‍ വേണമെന്ന കാര്യത്തില്‍ സംശയമില്ല.

പെണ്‍കുഞ്ഞുങ്ങളെ കൊല്ലരുതേ

പെണ്‍കുഞ്ഞുങ്ങളെ കൊല്ലരുതേ

പെണ്‍കുഞ്ഞുങ്ങളെ കുരുതി കൊടുക്കാത്ത രാജ്യമായിരിക്കണം ഇന്ത്യയെന്ന് സ്വപ്‌നം കാണാത്തവര്‍ ആരുണ്ട് ഇന്ത്യയില്‍

സോഷ്യല്‍ മീഡിയയ്ക്കപ്പുറം

സോഷ്യല്‍ മീഡിയയ്ക്കപ്പുറം

രാജ്യത്തെ യുവാക്കള്‍ സോഷ്യല്‍ മീഡിയയെയും ആപ്പുകളെയും പറ്റിയല്ലാതെ യഥാര്‍ഥ പ്രശ്‌നങ്ങളെ നേരിടണമെന്ന ആഗ്രഹം അത്രയ്ക്ക് അത്യാഗ്രഹമാണോ

നോ പവര്‍ കട്ട്

നോ പവര്‍ കട്ട്

മിതമായ ഇലക്ട്രിസിറ്റി ബില്ലുള്ള ഇന്ത്യ, പവര്‍ കട്ടും ലോഡ് ഷെഡ്ഡിംഗും ഇല്ലാത്ത ഇന്ത്യ, ഹാ എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം..

ഉള്ളി മുറിച്ചാല്‍ കരയരുത്

ഉള്ളി മുറിച്ചാല്‍ കരയരുത്

പച്ചക്കറികള്‍ക്കും അവശ്യസാധനങ്ങള്‍ക്കും വില നിയന്ത്രിക്കാന്‍ പറ്റുന്ന ഒരു ഭരണം വേണമെന്ന് നാട്ടിലെ ജനങ്ങള്‍ ആഗ്രഹിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. ഈ തിരഞ്ഞെടുപ്പില്‍ ജനം ആരെ തിരഞ്ഞെടുക്കുമെന്ന് കാത്തിരുന്ന് കാണാം.

English summary
What Nostradamus will predict for India if he is alive in India?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X