മുലയൂട്ടല്‍ വെറും മോഡലിങ് അല്ല; ഇതാ കാണൂ 11 ലോകോത്തര മാഗസിനുകള്‍... ചരിത്രം വഴിമാറുന്നത് ഇങ്ങനെയാണ്

കേരളത്തില്‍ ഗൃഹലക്ഷ്മി തുറന്നിട്ടത് പുതിയൊരു ചര്‍ച്ചയാണ്. ആ ചര്‍ച്ച ഗതിമാറിപ്പോയെങ്കിലും മാറിടങ്ങളെ കുറിച്ചും മുലയൂട്ടലിനെ കൊറിച്ചും പൊതുഇടങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചു എന്നത് വലിയ മാറ്റം തന്നെയാണ്.

പൊതു സ്ഥലങ്ങളില്‍ തുറിച്ചുനോട്ടമില്ലാതെ മുലയൂട്ടാന്‍ സ്ത്രീകളുടെ അവകാശത്തിന് വേണ്ടി ഗൃഹലക്ഷ്മി മുന്നോട്ട് വച്ച് കാമ്പയിന്‍ വിവാദമാകുന്നത് മറ്റൊരു തരത്തിലാണ്. പ്രസവിക്കാത്ത ഒരു സ്ത്രീയെ, സവര്‍ഡണ ബോധത്തിന്റെ അടിസ്ഥാനത്തില്‍ മേക്ക് അപ്പ് ചെയ്യിച്ച് മുലയൂട്ടിക്കുന്ന ചിത്രം കവര്‍ ചിത്രം ആക്കിയത് തന്നെ ആണ് പ്രശ്‌നം.

ലോകത്ത് ആദ്യമായിട്ടൊന്നും അല്ല ഒരു മാഗസിനില്‍ മുലയൂട്ടല്‍ ചിത്രം കവര് ചിത്രമായി അച്ചടിച്ച് വരുന്നത്. എന്നാല്‍ അതും ഇതും തമ്മില്‍ ആടും ആടലോടകവും തമ്മിലുള്ള അന്തരം ഉണ്ട് എന്നാണ് വിമര്‍ശനം.

ജിലു ജോസഫ് എന്ന മോഡല്‍

ജിലു ജോസഫ് എന്ന മോഡല്‍

വിവാഹിതയാകാത്ത, അമ്മയാകാത്ത ഒരു മോഡല്‍ ആയിരുന്നു ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തരം ഒരു കാമ്പയിന് വേണ്ടി ജിലു ജോസഫ് സന്നദ്ധയായി എത്തുകയായിരുന്നു. അത് അംഗീകരിക്കപ്പെടേണ്ടതും അഭിനന്ദിക്കപ്പെടേണ്ടതും ആണ്. എന്നാല്‍ മറ്റ് ചില കാര്യങ്ങളില്‍ ആണ് പലര്‍ക്കും വിയോജിപ്പ്.

സിന്ദൂരം തൊട്ട, സവര്‍ണ സ്ത്രീ

സിന്ദൂരം തൊട്ട, സവര്‍ണ സ്ത്രീ

ജിലു അമ്മയാണോ, ആ അമ്മിഞ്ഞയില്‍ മുലപ്പാലുണ്ടോ തുടങ്ങി നിരവിധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. കുട്ടിയുടെ അവകാശം ലംഘിക്കപ്പെട്ടു എന്ന വിമര്‍ശനവും ഉയര്‍ന്നു. പാലൂട്ടുന്ന അമ്മ എന്നത് എങ്ങനെയാണ് സിന്ദൂരം തൊട്ട, ആഭരണം ധരിച്ച, വെളുത്ത സവര്‍ണ സ്ത്രീ ആയി മാറിയത് എന്ന ചോദ്യവും ഉയര്‍ന്നു.

ടൈം മാഗസിന്‍

ടൈം മാഗസിന്‍

ലോകത്ത് ആദ്യമായിട്ടൊന്നും അല്ല മാഗസിനുകളുടെ കവര്‍ ചിത്രം ഇങ്ങനെ ഉണ്ടാകുന്നത്. വിഖ്യാതമായ ടൈം മാഗസിന്‍. 2012 മെയ് 12 ന് പുറത്തിറങ്ങിയ ടൈം മാഗസിന്റെ കവര്‍ ചിത്രം ഇങ്ങനെ ആയിരുന്നു. ജാമി ലി ലിന്നെ എന്ന കാലിഫോര്‍ണിയ സ്വദേശിനി തന്റെ മൂന്ന് വയസ്സുകാരനായ മകന് മുലയൂട്ടുന്നതായിരുന്നതായിരുന്നു ആ ചിത്രം. പാലില്ലാത്ത ഒരു മാറിടം ആയിരുന്നില്ല അത്, ലോകം ഏറെ ചര്‍ച്ച ചെയ്ത ചിത്രങ്ങളില്‍ ഒന്ന് കൂടി ആയിരുന്നു അത്. മാര്‍ട്ടിന്‍ ഷോളര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു അത് പകര്‍ത്തിയത്.

ആ ചിത്രത്തിനും ഉണ്ട് പ്രത്യേകത

ആ ചിത്രത്തിനും ഉണ്ട് പ്രത്യേകത

ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രവും ഉള്‍പേജിലെ ചിത്രവും എല്ലാം വിമര്‍ശനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എക്‌സ്ട്രീം ക്ലോസ് അപ്പ് ചിത്രങ്ങളെടുത്ത് പ്രശസ്തനായ മാര്‍ട്ടിന്‍ ഷോളര്‍ ടൈം മാഗസിന് വേണ്ടി എടുത്ത ആ മുലയൂട്ടല്‍ ചിത്രം തികച്ചും വ്യത്യസ്തമായിരുന്നു. ശരീരത്തിനോ ശരീര ഭാഗങ്ങള്‍ക്കോ ആയിരുന്നില്ല അവിടെ പ്രാമുഖ്യം എന്നത് തന്നെ ആയിരുന്നു ആ ചിത്രത്തിന്റെ പ്രസക്തി.

സമാനമായ ചിത്രം

സമാനമായ ചിത്രം

ടൈം മാഗസിനില്‍ വന്ന ചിത്രത്തെ പിന്‍പറ്റി മറ്റ് പല മാഗസിനുകളും കവര്‍ സ്റ്റോറികളും കവര്‍ ചിത്രങ്ങളും തയ്യാറാക്കിയിരുന്നു. അത്തരത്തില്‍ ഉള്ള ഒന്നായിരുന്നു 2013 ജനുവരില്‍ പുറത്തിറങ്ങിയ 'സേവ്' മാഗസിന്‍. മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളും പഠനങ്ങളും മുന്നോട്ട് വയ്ക്കുന്നതായിരുന്നു സേവ് മാഗസിന്റ ആ ലക്കം.

ഫാമിലി ടീച്ചേഴ്‌സ്

ഫാമിലി ടീച്ചേഴ്‌സ്

ഫാമിലി ടീച്ചേഴ്‌സ് എന്ന മാഗസിനിലും മുലയൂട്ടല്‍ ചിത്രം കവര്‍ ചിത്രമായി അച്ചടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ അമ്മയും കുഞ്ഞും അല്ലാതെ, മാറിടത്തിന് ഒരു പ്രാധാന്യവും നല്‍കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കണ്ണുകളിലുണ്ട്...

കണ്ണുകളിലുണ്ട്...

ബേബി ടോക്ക് എന്ന മാഗസിന്റെ 2006 ഓഗസ്റ്റിലെ കവര്‍ ചിത്രം ഇങ്ങനെയാണ്. മുല കുടിക്കുന്ന കുഞ്ഞിന്റെ മുഖം ആണ് അവിടെ ഫോക്കസ്. ആ കണ്ണുകള്‍ എല്ലാം പറയുന്നും ഉണ്ട്. ജീവനുള്ള ഒരു ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു അത്.

എബിഎം

എബിഎം

അസോസിയേഷന്‍ ഓഫ് ദ ബ്രെസ്റ്റ് ഫീഡിങ് മദേഴ്‌സിന്റെ മാഗസിന്റെ കവര്‍ ചിത്രം ആണിത്. 2015 ല്‍ പുറത്തിറങ്ങിയതാണ് ഈ ലക്കം. അമ്മയുടെ നോട്ടം ക്യാമറയിലേക്ക് തന്നെ ആണെങ്കിലും ഈ ചിത്രവും കുഞ്ഞിനെ തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണെന്ന് പറയാന്‍ സാധിക്കില്ല.

ബ്രെസ്റ്റ് ഫീഡിങ് ടുഡേ...

ബ്രെസ്റ്റ് ഫീഡിങ് ടുഡേ...

2014 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ബ്രെസ്റ്റ് ഫീഡിങ് ടുഡേ മാഗസിന്റെ കവര്‍ ചിത്രം ആണിത്. ഇതിലും അമ്മ എന്ന ഒബ്ജക്ടിനോ മറ്റേതെങ്കിലും ശരീര ഭാഗത്തിനോ അല്ല പ്രാധാന്യം.

യഥാര്‍ത്ഥ അമ്മ തന്നെ

യഥാര്‍ത്ഥ അമ്മ തന്നെ

ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രചാരമുള്ള വനിത മാഗസിനുകളില്‍ ഒന്നാണ് മദര്‍ ആന്റ് ബേബി. ഇതിന്റെ കവര്‍ ചിത്രവും മൂലയൂട്ടലാണ്. എന്നാല്‍ അതൊരു മോഡല്‍ ആയിരുന്നില്ല എന്ന് മാത്രം.

വോഗില്‍ പോലും

വോഗില്‍ പോലും

ഫാഷന്‍ മാഗസിന്‍ ആയ വോഗില്‍ പോലും മുലയൂട്ടല്‍ ചിത്രം കവര്‍ ചിത്രം ആയി അച്ചടിച്ചിട്ടുണ്ട്. വോഗ് ബ്രസീലിന്റെ 2016 സെപ്തംബറിലെ പതിപ്പില്‍ ആയിരുന്നു ഇത്. കരോള്‍ ടെര്ന്‍ഡിന് എന്ന മോഡല്‍ സ്വന്തം കുഞ്ഞിന് മുലയൂട്ടുന്നതായിരുന്നു ആ ചിത്രം.

ഫാബുലസ് മാഗസിന്‍

ഫാബുലസ് മാഗസിന്‍

2015 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ ഫാബുലസ് മാഗസിന്റെ കവര്‍ ചിത്രവും മുലയൂട്ടലിന്റേത് തന്നെ ആയിരുന്നു. പ്രമുഖ മോഡല്‍ ആയ ടമാര എക്ലെസ്‌റ്റോണ്‍ 17 മാസം പ്രായമായ സ്വന്തം കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം ആയിരുന്നു അത്. പൊതുസ്ഥലത്ത് വച്ച് കുഞ്ഞിന് മുലയൂട്ടുന്നതില്‍ നാണിക്കേണ്ടതായി ഒന്നും ഇല്ലെന്നാണ് അന്ന് ടമാറ പറഞ്ഞത്.

എല്ലേയില്‍

എല്ലേയില്‍

വിഖ്യാതമായ എല്ലെ മാഗസിന്റെ കവര്‍ ചിത്രവും ഇത്തരത്തില്‍ വന്നിട്ടുണ്ട്. മാഗസിന്റെ ഓസ്‌ട്രേലിയന്‍ പതിപ്പിന്റെ 2015 മെയ് ലക്കത്തില്‍ ആയിരുന്നു ഇത്. മോഡല്‍ ആയത് വിവാദ നായികയായ നിക്കോള്‍ ട്രഫിനോയും.

ഹ്യൂമന്‍ മില്‍ക്ക് മാഗസിന്‍

ഹ്യൂമന്‍ മില്‍ക്ക് മാഗസിന്‍

2015 ല്‍ പുറത്തിറങ്ങിയ ഹ്യൂമന്‍ മില്‍ക്ക് മാഗസിനിലും മുഖചിത്രം മുലയൂട്ടല്‍ തന്നെ. എന്നാല്‍ ഈ ചിത്രവും ലോകത്ത് വിവാദങ്ങളൊന്നും സൃഷ്ടിച്ചില്ലെന്നതാണ് വാസ്തവം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+