എമിറേറ്റ്‌സ് വിമാനത്തിലെ മല്ലൂസിന്റെ 'വിഡ്ഢിത്തത്തെ' പരിഹസിക്കണ്ട... പലരും ഇതിനപ്പുറം ചെയ്തിട്ടുണ്ട്
എമിറേറ്റ്‌സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങിയപ്പോള്‍ ലാപ് ടോപ്പും ബാഗും ഒക്കെ എടുക്കാന്‍ തിക്കും തിരിക്കും കൂട്ടിയ മലയാളികളുടെ നടപടി എന്തായാലും ഇത്തിരി മോശമായിപ്പോയി. ജീവന്‍ വേണോ ലാപ് ടോപ്പ് വേണോ എന്ന ചോദ്യത്തിന് മുന്നില്‍ നില്‍ക്കുമ്പോഴായിരുന്നു അവിടെ കണ്ട കോലാഹലങ്ങളെല്ലാം.
എന്നാല്‍ ജീവന്‍ വേണോ ലാപ് ടോപ്പ് വേണോ എന്ന ജീവിതാവസ്ഥയ്ക്ക് മുന്നില്‍ ഒരിക്കല്‍ എങ്കിലും നിന്നിട്ടുള്ളവരല്ല അവരെ വിമര്‍ശിയ്ക്കുന്നവരില്‍ ഭൂരിപക്ഷവും. അത്തരമൊരു സാഹചര്യത്തില്‍ ഈ പറയുന്ന 'സംയമനക്കാര്‍' എങ്ങനെയാകും പ്രതികരിയ്ക്കുക എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല.
മല്ലൂസിന്റെ പ്രവര്‍ത്തി കാരണം ഇന്ത്യക്കാരെ മുഴുവന്‍ വംശീയ അധിക്ഷേപത്തിന് ഇരയാക്കിയ ആ ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ലോകത്ത് നടന്നിട്ടുള്ള സമാന സംഭവങ്ങളൊക്കെ എവിടെ നിന്നെങ്കിലും തപ്പിയെടുത്ത് അടിയന്തരമായി നോക്കണം. മല്ലൂസ് മാത്രമല്ല, അമേരിക്കക്കാരും, ബ്രിട്ടീഷുകാരും, ഫ്രഞ്ചുകാരും ഒക്കെ ഇങ്ങനെ ബാഗ് എടുത്തിറങ്ങിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്.
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

മല്ലൂസ്
വിമാനം പൊട്ടിത്തെറിക്കാന്‍ നേരത്ത് എത്രയും പെട്ടെന്ന് താഴെയിറങ്ങുന്നതിന് പകരം ലാപ് ടോപ്പും ബാഗും എല്ലാം എടുക്കാന്‍ നോക്കിയതിനെ സാധാരണ ഗതിയില്‍ ന്യായീകരിക്കാന്‍ കഴിയില്ല. പക്ഷേ അത് മലയാളികള്‍ മാത്രം ചെയ്യുന്ന ഒരു കാര്യം എന്ന് പറഞ്ഞ് പരിഹസിയ്ക്കരുത്.

ബ്രിട്ടീഷ് എയര്‍വേസ്
കഴിഞ്ഞ സെപ്തംബര്‍ 9 നാണ് അമേരിക്കയിലെ ലാസ് വെഗാസില്‍ വച്ച് ടേക്ക് ഓഫിന് തൊട്ടുമുമ്പ് ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് തീപിടിച്ചത്. ലാപ് ടോപ് ബാഗ് അല്ല പിറകില്‍ ഓടിവരുന്ന ആളുകളുടെ കൈയ്യിലുള്ളത് എന്ന് വ്യക്തമല്ലേ. (ചിത്രത്തിന് കടപ്പാട്: ജേക്കബ് സ്റ്റീന്‍ബെര്‍ഗ്)

എയര്‍ ഫ്രാന്‍സ് ജെറ്റ്
2005 ല്‍ ടൊറോന്റോയില്‍ വച്ച് എയര്‍ ഫ്രാന്‍സിന്റെ ജെറ്റ് വിമാനത്തിന് തീപിടിച്ചു. ആളുകള്‍ ഇറങ്ങി ഓടുമ്പോള്‍ കൈയ്യില്‍ ബാഗ് ഉള്ളത് കണ്ടില്ലേ. മനുഷ്യര്‍ ചിലപ്പോള്‍ ഇങ്ങനെയാണ്.( ചിത്രം: എഡ്ഡീ ഹോ, ടൊറന്റോ സ്റ്റാര്‍)

അത് പോലെ തന്നെ
ഈ ചിത്രം കണ്ടില്ലേ... എമിറേറ്റ്‌സ് വിമാനത്തില്‍ സംഭവിച്ചത് പോലെ തന്നെയായിരിക്കും ഇവിടേയും സംഭവിച്ചത്. ഇയാളെ കണ്ടിട്ട് മലയാളിയാണെന്ന് തോന്നുന്നുണ്ടോ?

ഇന്ത്യക്കാര്‍
ഈ ചിത്രത്തില്‍ ഇന്ത്യക്കാരുണ്ട്. അവരുടെ കൈയ്യില്‍ ബാഗും ഉണ്ട്. എന്നാല്‍ മുന്നില്‍ തെന്നിയിറങ്ങുന്നത് ഇന്ത്യക്കാരിയല്ല.

സഞ്ചി പോലും
സഞ്ചി പോലും ഒഴിവാക്കാതെ കൂടെ കൂട്ടിയവരുണ്ട്. പിന്നെയാണോ മലയാളിയുടെ ലാപ് ടോപ് പ്രശ്‌നം.

എല്ലാവരും
ഈ ചിത്രം നോക്കൂ. വിമാനത്തിന് തീ പിടിച്ചപ്പോള്‍ നടന്ന ഇവാക്വേഷന്‍ തന്നെയാണ്. പലരുടേയും കൈവശം ട്രോളി ബാഗുകള്‍ പോലും ഉണ്ട്.

ഒരിക്കലും ചെയ്യരുത്
വിമാനത്തിലല്ല, എവിടെയാണെങ്കിലും... അടിയന്തര സാഹചര്യത്തില്‍ ബാഗെടുക്കാനല്ല നില്‍ക്കേണ്ടത്. ആദ്യം ചെയ്യേണ്ടത് ജീവന്‍ രക്ഷിയ്ക്കുക എന്നത് തന്നെയാണ്.

ജീവന്‍ കിട്ടിയാല്‍
വളരെ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടിട്ട് പിന്നെ ജീവന്‍ തിരിച്ച് കിട്ടിയാലും വലിയ ഗുണമില്ലെന്ന് പറയുന്നവരുണ്ട്. പാസ്‌പോര്‍ട്ടും വിസയും അടക്കമുള്ള രേഖകള്‍ നഷ്ടപ്പെടുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കും എന്ന് ഉറപ്പാണ്. പക്ഷേ ജീവനേക്കാള്‍ വലുതല്ലല്ലോ...

ഉമ്മന്‍ ചാണ്ടി
പണ്ട് ഉമ്മന്‍ ചാണ്ടി അമേരിക്കയിലേക്ക് പോകവേ പാകിസ്താനില്‍ വച്ച് വിമാനത്തിന് തീ പിടിച്ചത്രെ. സ്വന്തം ഷൂ പോലും ഉപേക്ഷിച്ചാണ് ഉമ്മന്‍ ചാണ്ടി അന്ന് വിമാനത്തില്‍ നിന്ന് ചാടിയതെന്ന് മനോരമ പത്രത്തില്‍ വാര്‍ത്തയുണ്ട്. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ തന്നെ മാതൃകയാക്കുന്നതാണ് എല്ലാവര്‍ക്കും നല്ലത്.












Click it and Unblock the Notifications