നോട്ട് നിരോധനത്തിലെ '26 സംഘി നുണകള്‍' ; മൂക്കത്ത് വിരല്‍വച്ച് പോകും... 'പൊതുജനതാത്പര്യാര്‍ത്ഥം'
നോട്ട് മാറ്റിയെടുക്കാനുള്ള സമയപരിധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്
നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒന്നരമാസം കഴിഞ്ഞു. നോട്ടുകള്‍ മാറിയെടുക്കാനുള്ള സമയപരിധിയും അവസാനിക്കുകയാണ്.
നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് ശേഷം 60 ഉത്തവുകള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങി. ഓരോ ദിവസവും തീരുമാനങ്ങള്‍ മാറ്റി മാറ്റി സര്‍ക്കാര്‍ ജനങ്ങളെ വെള്ളം കുടിപ്പിച്ചു.
അതെല്ലാം മാറ്റി വയ്ക്കാം. എന്നാല്‍ നോട്ട് നിരോധത്തെ അനുകൂലിക്കുന്നവരും ബിജെപി നേതാക്കളും പ്രവര്‍ത്തകരും എല്ലാം പറഞ്ഞ പലകാര്യങ്ങളും ശുദ്ധ അസംബന്ധങ്ങളായിരുന്നു. 'പൊതുജനതാത്പര്യാര്‍ത്ഥം' എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച 'സംഘികള്‍ പ്രചരിപ്പിച്ച നുണകള്‍' കാണാം...

കള്ളപ്പണം തിരിച്ച് പിടിക്കാന്‍ വേണ്ടിയാണ് നോട്ട് നിരോധനം നടപ്പിലാക്കിയത് എന്നായിരുന്നു ആദ്യത്തെ വാദം. എന്നാല്‍ പിന്‍വലിച്ച നോട്ടുകളില്‍ 90 ശതമാനവും ഇപ്പോള്‍ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു.

കൃത്യമായ തയ്യാറെടുപ്പുകളോടെയാ് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത് എന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ ഓരോ ദിവസം കഴിയുന്തോറും 'തയ്യാറെടുപ്പുകള്‍' എന്താണെന്ന് മനസ്സിലായി.

രണ്ട് ദിവസം കൊണ്ട് എല്ലാം ശരിയാവും എന്നായിരുന്നു വാദം. രാജ്യത്തിന് വേണ്ടി ഇത്തിരി നേരം ബാങ്കിലും എടിഎമ്മിന് മുന്നിലും ക്യൂ നില്‍ക്കുന്നതില്‍ എന്താണ് ബുദ്ധിമുട്ട് എന്നും ചോദിച്ചു. രണ്ട് ദിവസം അല്ല, 20 ദിവസം കഴിഞ്ഞപ്പോഴും ഒന്നും ശരിയായില്ല.

കമ്യൂണിസ്റ്റുകാര്‍ എടിഎമ്മുകള്‍ കാലിയാക്കി കലാപം സൃഷ്ടിക്കുകയാണെന്ന് പറഞ്ഞത് ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്‍ തലവന്‍ ടിജി മോഹന്‍ദാസ് ആയിരുന്നു.

കേരളത്തിലും ഇല്ലേ രണ്ട് റിസര്‍വ്വ് ബാങ്ക്. തോമസ് ഐസക്കിന് ആവശ്യമുള്ള നോട്ട് അടിച്ചിറക്കി കേരള ഗവര്‍ണറെ കൊണ്ട് ഒപ്പിടീച്ചാല്‍ പോരെ എന്ന് വരെ ചിലര്‍ ചോദിച്ചുകളഞ്ഞു.

കേരളത്തില്‍ കള്ളപ്പണം മുഴുവന്‍ ഒളിപ്പിച്ച് വച്ചിരിക്കുന്നത് സഹകരണ ബാങ്കുകളില്‍ ആണ് എന്നതായിരുന്നു അടുത്ത നുണ. കെ സുരേന്ദ്രനൊക്കെ ആയിരുന്നു ഇക്കാര്യത്തില്‍ വലിയ ബഹളം ഉണ്ടാക്കിയത്.

ഡിസംബര്‍ തുടക്കത്തില്‍ കേരളത്തിലെ ട്രഷറികളില്‍ ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. പലര്‍ക്കും ശമ്പളം കിട്ടാന്‍ വൈകി. എന്നാല്‍ തമിഴ് നാട്ടില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ലെന്നായിരുന്നു വാദം. പക്ഷേ കേരളത്തിലേതിനേക്കാള്‍ കഷ്ടമായിരുന്നു തമിഴ്‌നാട്ടില്‍.

രണ്ടായിരം രൂപയുടെ നോട്ട് ഇറക്കിയപ്പോഴായിരുന്നു വന്‍ 'തള്ളല്‍' നടന്നത്. ജിപിഎസ്സും ചിപ്പും ഒക്കെ ഉള്ളതാണ് പുതിയ നോട്ട് എന്നായിരുന്നു പറഞ്ഞ് നടന്നത്.

നോട്ട് നിരോധനത്തില്‍ ലോകരാഷ്ട്രങ്ങള്‍ നരേന്ദ്ര മോദിയെ പുകഴ്ത്തുന്നു എന്നതായിരുന്നു മറ്റൊന്ന്. എന്നാല്‍ ലോക പ്രശസ്തരായ സാമ്പത്തിക വിദഗ്ധരും വിദേശ മാധ്യമങ്ങളും ഈ നീക്കത്തെ വിലയിരുത്തിയത് എങ്ങനെയാണെന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ പിടികിട്ടും.

ആവശ്യത്തിന് പൈസ കിട്ടാത്ത ബാങ്കുകള്‍ ഉണ്ടെങ്കില്‍ അതിന്റെ മാനേജര്‍ ഇടതുപക്ഷക്കാരനാവും എന്നാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. അപ്പോള്‍ രാജ്യത്തെ എല്ലാ ബാങ്ക് മാനേജര്‍മാരും ഇടതുപക്ഷക്കാരാണോ?

ആറ് മാസം കൊണ്ട് ആസൂത്രണം ചെയ്ത പരിപാടിയാണ് നോട്ട് നിരോധനം എന്നാണ് പറഞ്ഞത്. എന്നാല്‍ ആ ആസൂത്രണം എന്തിലായിരുന്നു എന്ന് മാത്രം ആര്‍ക്കും മനസ്സിലായിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ അരുണ്‍ ജെയ്റ്റ്‌ലിയെ കാണാന്‍ പോയത് കേരളത്തിലെ സഹകരണ ബാങ്കുകളിലെ കള്ളപ്പണം വെളുപ്പിക്കാന്‍ വേണ്ടി ആയിരുന്നു എന്നതാണ് മറ്റൊരു നുണ.

കേരളത്തില്‍ ശമ്പള വിതരണം താറുമാറാവാന്‍ കാരണം എന്താണെന്നോ... ഒന്നാം തിയ്യതി എത്ര കറന്‍സി വേണ്ടി വരും എന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ സമയത്ത് അറിയിച്ചില്ലെന്നതാണത്രെ.

എല്ലാം അതീവ രഹസ്യമായിട്ടാണ് ചെയ്തത് എന്നായിരുന്നു മറ്റൊരു വാദം. എന്നാല്‍ അതും വന്‍ നുണയാണെന്ന് പിന്നീട് വ്യക്തമായി.

ഇപ്പോഴത്തെ ചെറിയ ബുദ്ധിമുട്ടുകള്‍ കാര്യമാക്കേണ്ടെന്നാണ് പറഞ്ഞത്. ഉടന്‍ തന്നെ വലിയ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്നും പറഞ്ഞ് അവര്‍ ആശ്വാസം കൊണ്ടു.

നോട്ട് നിരോധനം കള്ളനോട്ട് തടയും എന്നാണ് പറഞ്ഞത്. പക്ഷേ പുതിയതായി ഇറക്കിയ രണ്ടായിരം രൂപയുടെ നോട്ടിന് അടുത്ത ദിവസം തന്നെ കള്ളനോട്ടും ഇറങ്ങി.

എന്തുകൊണ്ടാണ് കേരളത്തില്‍ ഒന്നാം തിയ്യതി ശമ്പളം കൊടുക്കാന്‍ പണം എത്താതിരുന്നത്. പോലീസ് എസ്‌കോര്‍ട്ട് കൊടുക്കാന്‍ കേരളം തയ്യാറാകാത്തതുകൊണ്ടാണെന്നാണ് വേറൊരു നുണ.

സഹകരണ ബാങ്കുകള്‍ റിസര്‍വ്വ് ബാങ്കിന്‍രെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നതായിരുന്നു മറ്റൊന്ന്. കെവൈസി പാലിക്കുന്നില്ലെന്നും പറഞ്ഞു. പക്ഷേ കോടതി പറഞ്ഞത് എന്താണ്

നോട്ട് നിരോധത്തിലെ പ്രതിസന്ധികള്‍ക്കുള്ള കാരണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കണ്ടെത്തിയിരുന്നു. മലയാളികളുടെ ആര്‍ഭാട സംസ്‌കാരമാണത്രെ പ്രതിസന്ധിയ്ക്ക് കാരണം.

സ്വന്തം പണം സ്വന്തം അക്കൗണ്ടില്‍ നിക്ഷേപിച്ച് മാറ്റിയെടുക്കാമെന്നാണല്ലോ പറഞ്ഞിരുന്നത്. പിന്നെ പറഞ്ഞു രണ്ടര ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സോഴ്‌സ് കാണിക്കേണ്ടെന്ന്. എന്നിട്ടോ...

നോട്ട് നിരോധത്തിലൂടെ പിന്‍വലിക്കപ്പെട്ടവയില്‍ മൂന്ന് ലക്ഷം കോടി രൂപ മൂല്യമുള്ള പഴയ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തില്ല. ആ കള്ളപ്പണം ഉപയോഗ ശൂന്യമാകും എന്നൊക്കെ ആയിരുന്നു പറഞ്ഞിരുന്നത്.

ട്രഷറി പ്രതിസന്ധിയും സഹകരണ മേഖലയിലെ പ്രതിസന്ധിയും കേരളം ക്ഷണിച്ച് വരുത്തിയതാണെന്നായിരുന്നു അടുത്തത്. ഗുജറാത്തിലെ സഹകരമ മേഖലയെ കുറിച്ച് ഒന്നും പറയാനും ഇല്ല.

നോട്ട് നിരോധനത്തെ എതിര്‍ക്കുന്നവരെല്ലാം കള്ളപ്പണക്കാര്‍ ആണെന്ന് പറഞ്ഞു. പാകിസ്താന്‍ ചാരന്‍മാരാണെന്നും പറഞ്ഞു.

കള്ളപ്പണവും കള്ളനോട്ടും പിടിക്കാനാണ് നോട്ട് നിരോധനം എന്നാണ് ആദ്യം പറഞ്ഞ് നടന്നത്. കുറച്ച് കഴിഞ്ഞപ്പോഴതാ പറയുന്നു എല്ലാം ക്യാഷ് ലെസ്സ് എക്കോണമിക്ക് വേണ്ടിയാണെന്ന്...

നോട്ട് നിരോധനത്തിന് ശേഷം സമാന്തര സമ്പദ് വ്യവസ്ഥ തകര്‍ന്നു എന്നതായിരുന്നു മറ്റൊന്ന്. പഴയ നോട്ട് വാങ്ങി പുതിയ നോട്ട് നല്‍കുന്ന മാഫിയ പുതിയതായി ഉണ്ടായ കാര്യം ഒന്നും അറിഞ്ഞില്ലെന്ന് തോന്നുന്നു.

നടപ്പിലാക്കിയ കാര്യങ്ങളും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടും എല്ലാം രാജ്യത്തിന്റെ പുരോഗതിയ്ക്ക് വേണ്ടിയാണല്ലോ!!!

ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ ഒരു ബുദ്ധിമുട്ടും ഇല്ലാതെ മാറ്റാം എന്നായിരുന്നു പറഞ്ഞതും പറഞ്ഞ് നടന്നതും. എന്നാല്‍ അതിനും കിട്ടി പണികള്‍.












Click it and Unblock the Notifications