Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തില്‍ നിങ്ങള്‍ പ്രേതത്തെ കാണുന്നുവോ? എങ്കില്‍ നിങ്ങളും കുഴപ്പത്തിലാകും !

വളരെ പ്രത്യേകതകള്‍ ഒന്നുമില്ലാത്തതും വെറും സാധാരണമെന്നും മാത്രം തോന്നുന്ന ഒരു പഴയകാല ബ്‌ളാക്ക് ആന്റ് വൈറ്റ് ഫോട്ടോ ഓണ്‍ലൈനില്‍ വൈറലാകുന്നു. സാധാരണ കാഴ്ചയില്‍ ഈ ഫോട്ടോയ്ക്ക് കുഴപ്പമൊന്നുമില്ല... പക്ഷേ കൂടുതല്‍ സൂക്ഷിച്ച് നോക്കിയാല്‍ മറഞ്ഞിരിയ്ക്കുന്ന പ്രേത സാന്നിധ്യം വളരെ വ്യക്തമായി കാണാം.

picture-01

1900 ല്‍ ബെല്‍ഫാസ്റ്റിലെ ഒരു തുണി മില്ലില്‍ നിന്നും പകര്‍ത്തിയ ചിത്രത്തിലാണ് പ്രേതത്തിന്റെ സാന്നിധ്യം. പ്രേതമാണോ അതോ വല്ല തന്ത്രങ്ങളോ ഉപയോഗിച്ചിട്ടുണ്ടോ എന്നതില്‍ സ്ഥിരീകരണമെന്നും ഇല്ല. ചിത്രത്തില്‍ നില്‍ക്കുന്ന സ്ത്രീകളില്‍ വലത്തേയറ്റത്ത് നാലാമതായി നില്‍ക്കുന്ന സ്ത്രീയുടെ തോളില്‍ ഒരു കൈ ചേര്‍ന്നിരിയ്ക്കുന്നത് കാണാം. തോളില്‍ ആരോ പിടിച്ചിരിയ്ക്കുന്നത് പോലെ. എന്നാല്‍ ചിത്രത്തിലുള്ള ആരുടേയും കൈകളല്ല യുവതിയുടെ തോളില്‍ പിടിച്ചിരിയ്ക്കുന്നത് !

picture-02

ബെല്‍ഫാസ്റ്റ് ലൈവിന് ഒരു വായനക്കാരിയാണ് ഈ ചിത്രം അയച്ചത്. ചിത്രത്തില്‍ രണ്ടാം നിരയില്‍ വലത് നിന്ന് നാലാമതുള്ളത് തന്റെ മുത്തശ്ശിയാണെന്നും ഈ ചിത്രം തന്റെ അച്ഛന്‍ സൂക്ഷിച്ചിരുന്നതാണെന്നും യുവതി പറയുന്നു. എലെന്‍ ഡോണെല്ലി എന്നാണ് യുവതിയുടെ മുത്തശ്ശിയുടെ പേര്. ഫാമിലി ഗോസ്റ്റ് പിക്ചര്‍ എന്നാണ് ഈ ചിത്രത്തെ തങ്ങള്‍ വിളിയ്ക്കുന്നതെന്നും യുവതി. ഈ ചിത്രത്തില്‍ പ്രേത സാന്നിധ്യം കണ്ടവര്‍ക്ക് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയില്ലെന്നും യുവതി തമാശയായി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+