മാറിവരുന്ന ഡിസൈനിംഗ് സങ്കല്പം

ഐശ്വര്യ പി
മണ്‍കട്ട കൊണ്ട് ചുമരും, ഓല കൊണ്ട് മേല്‍ക്കൂരയുമുള്ള ഒരു കുഞ്ഞുവീട്, 50 വര്‍ഷത്തിനു മുമ്പുള്ള ഒരു സാധാരണക്കാരന്റെ സ്വല്തം വീടിലെ കുറിച്ചുള്ള സങ്കല്പമായിരുന്നു ഇത്,എന്നാല്‍ ഇന്ന് അങ്ങനെയൊരു വീട് സങ്കല്പ്പിക്കാന് കൂടി കഴിയാത്ത നമ്മുടെ മനസില്‍ ഓലമേഞ്ഞ വീടുകള്‍ ഓര്‍മ്മകളിലും ചിത്രങ്ങളിലും മാത്രം ഒതുക്കി നിര്‍ത്തപ്പെട്ടിരിക്കുന്നു.

കോണ്‍ക്രീറ്റ് വീടുകളോടാണ് മലയാളികള്‍ക്കിന്ന് താല്പര്യം എന്നു മാത്രമല്ല അത്യാധുനിക സൗകര്യങ്ങളോടു കൂടിയ മണിമാളികളോടും രാജകീയ പ്രൗഡിയുള്ള വീടുകളോടാണ് പ്രിയം എന്നരിക്കെ അന്തിയുറങ്ങാനും, കുടുംബത്തെ സുരക്ഷിതമായ ഒരു സ്ഥലത്ത് താമസിപ്പിക്കുക എന്നതിലുപരിയായി സമൂഹത്തില്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആയികുക്കോണ്ടു നടക്കുന്നവരാണ് ഇന്ന് നമ്മില്‍ ഭൂരിഭാഗവുംഭാഗമാണ് വീട്, ഏറ്റവും വലിയ ആഡംബരങ്ങളോടുകൂടിയ വീടുള്ളവനാണ് ഇന്നത്തെ താരം. ഒരു കുടുംബത്തില്‍ നാലു പേരാണ് ഉള്ളതെങ്കില്‍ എട്ടുപേര്‍ക്ക് താമസിക്കാന്‍ പറ്റുന്ന വിധത്തിലാവും വീടു പണിയുക. അതും ഏറ്റവും പുതിയ ഡിസൈനില്‍
കന്റംപറി, ബോക്സ് ടൈപ്പ് വീടുകള്‍ക്കാണ് ആളുകള്‍ ഇന്ന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
സ്ത്രികള്‍ക്ക് പൊതുവേ കേരള ട്രഡീഷണല്‍ വീടുകളോടാണ് താല്പര്യം. ഇന്ന് നിര്‍മ്മാതാവിന്റെ അഭിരുചിക്കനുസരിച്ചാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്, വ്യത്യസ്തരീതിയില്‍ കേരള, വെസ്റ്റേണ്‍, നോര്‍ത്തേണ്‍ രീതിയിലുള്ള വീടുകളും ഇന്ന് നമ്മുടെ നാട്ടില്‍ ഒരുപാടുണ്ട്. ആളുകള്‍ക്ക് വീട് നിര്‍മ്മാണത്തെക്കുറിച്ച് ഇന്ന് കൂടുതല്‍ അിറവുണ്ട്. മറ്റുള്ളവരുടെ വീടുകള്‍ കണ്ടിട്ട് അതുപോലുള്ളയുള്ള വീട് വെക്കുന്നവരാണ് അധികവും.

പൊതുവേ എല്ലാവര്ക്കും ആഡംബരമായ വീടുകളോടാണ് താല്പര്യം. വളരെ കുറച്ച് പേര്‍ക്കു മാത്രമേ സാധാരണ വീടുകളോട് താല്പര്യം ഉള്ളു എങ്കിലും വീടിനായി ധാരാളം പണം ചിലവഴിക്കാന്‍ മലയാളിക്ക് യാതൊരു മടിയും ഇല്ല എന്നതാണ് വസ്തുത
ഇന്നൊരു സാധാരണ വീടുനിര്‍മ്മിക്കാന്‍ കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപയെങ്കിലും വേണ്ടിവരും എന്നിടത്ത് കോടികള്‍ മുതല്‍ മുടക്കി വീടുകള്‍ പണിയുന്നവരും നമുക്കിടയില്‍ ഇല്ലാതില്ല മാത്രമല്ല ഇന്ന് വീടു നിര്‍മ്മിക്കാന്‍ ഭവനവായ്പകള്‍ കൊടുക്കാല് ബാങ്കുകള്‍ മത്സരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. കൂടാതെ വീടിനു മോടികൂട്ടുന്നതിനായി പ്രത്യേക വായ്പ സൗകര്യം നല്‍കുന്നത് ബാങ്കുകളും അത് സ്വീകരിക്കുന്ന ഉവപഭോക്താക്കളും ഒരുപോലെ താല്തപര്യം പ്രകടിപ്പിക്കുന്നതായി കാണുന്നു. സമൂഹത്തില്‍ ഉന്നത സ്ഥാനം കല്പ്പിക്കുന്നതില് വീടുകള്‍ക്കും മുഖ്യപങ്കാളിത്തമുണ്ട്.

ഒരു കുഞ്ഞുവീട് എന്ന മലയാളിയുടെ 'കുഞ്ഞു'സ്വപ്നത്തില്‍ നിന്ന് മാറി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വീടുള്ളവരാണ് സമൂഹത്തില്‍ ഉയര്‍ന്നവര്‍ എന്ന ചിന്താഗതിയും മലയാളിയുടെയുള്ളില്‍ കടന്നു കൂടിയിരിക്കുന്നു. സാക്ഷാത്കാരത്തിനു പിന്നില്‍ ഒരുപാട് പരിശ്രമങ്ങളുണ്ട്. ഫൗണ്ടേഷന് മുതല്‍ പാല് കാച്ചല് വരെ. ഭൂമിയുടെ കിടപ്പും വാസ്തുവും മറ്റും നോക്കിത്തന്നെയാണ് ഇന്നും വീടുകള്‍ നിര്‍മ്മിക്കുന്നത്. ഇന്നത്തെ വീടിന്റെ പ്ലാന്‍ ഇങ്ങനെയാണ് വരാന്ത, സ്വീകരണമുറി,പൂജമുറി, ബെഡ്റൂം, ലിവിംങ് റും, ലൈബ്രറി, ഡ്രോയിംങ്റൂം, അടുക്കള, വര്‍ക്കേരിയ, ഡൈയിനിംങ് റൂം, കാര്‍പോര്‍ച്ച് എന്നിവയോടുകൂടിയവയാണ്. പിന്നെ ഇവയ്ക്ക് മോടിക്കൂട്ടാന്‍ നിലത്ത് മനോഹരമായ മാര്‍ബിള്‍, മരത്തിന്റെ പണികള്‍, ഗ്ലാസുകൊണ്ടുള്ള അലമാരകള്‍, ഫര്‍ണിച്ചറുകള്‍, തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടു അടുക്കള, വീടിനു മുന്നില്‍ മനോഹരമായ പൂന്തോട്ടം. വീടിനെ എത്രത്തോളം മനോഹരമാക്കാന്‍ പറ്റുമോ അത്രയും മനോഹരമായിട്ടായിരിക്കും വീട് നിര്‍മിക്കുക.

എന്നലോ മലയാളികള്ക്കിന്നു കൂടുതല്‍ ഭ്രമം ഇന്റീരിയര്‍ ഡിസൈനിനോടാണ് എന്നു വരുമ്പോള്‍ കണാന്‍ വളരെ ചെറുതും എന്നാല്‍ ലക്ഷങ്ങള്‍ വിലവരുന്നതുമായ ഗ്ലാസുകള്‍ കൊണ്ടുള്ള ഡിസൈനുകളും, ആര്‍ട്ടിഫിഷ്യല്‍ മരങ്ങള്‍ കൊണ്ടുള്ള ചുമരുകളും, വ്യത്യസ്തങ്ങളായ ഫര്‍ണ്ണിച്ചറുകളും, വില കൂടിയപെയിന്റിങ്ങുളും, വിവിധതരത്തിലുള്ള കരകൗശലവസ്തുക്കളും വിദേശ നിര്‍മ്മിത പുതുപുത്തന്‍ ഡിസൈനുകളും ഇന്നത്തെ വീടിന്റെ ഒരഭിവാജ്യഘടകമാണ് എന്നബോധം മലയാളികള്‍ തോളിലേറ്റേി നടക്കുകയാണ്. ഇന്ന് മലയാളി ഒരായുസിന്റെ പകുതിയിലേറെ സമ്പാദ്യവും വീടിനു വേണ്ടിയാണ് ചിലവഴിക്കുന്നത് .
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications