Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയത്തിനുണ്ടോ പ്രായം?

ഭര്‍ത്താവ് ഭാര്യയേക്കാള്‍ മുതിര്‍ന്നയാളായിരിക്കണമെന്നും ഉയരക്കൂടുതലുള്ളയാളായിരിക്കണമെന്നെല്ലാമുള്ള സങ്കല്‍പ്പങ്ങള്‍ എന്ന് എവിടെയും വിലപ്പോകില്ല. പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യങ്ങളില്‍ പ്രായത്തിനും ഉയരത്തിനും രൂപത്തിനുമൊന്നും വലിയ പ്രാധാന്യമില്ലെന്ന നിലപാടിലാണ് ഇന്ന് പലരും. സാധാരണക്കാര്‍ക്കിടിയില്‍ ഇപ്പോഴും ഇത്തരം കാര്യങ്ങളില്‍ കടുംപിടുത്തമുണ്ടെങ്കിലും പലമേഖലയിലെയും സെലിബ്രിറ്റികള്‍ ഇത്തരം കാര്യങ്ങളില്‍ വലിയ കഴമ്പൊന്നും കാണുന്നില്ല.

രണ്ടോ മൂന്നോ വയസിന് മുതിര്‍ന്ന പെണ്ണിനെ പ്രണയിക്കുന്നതും വിവാഹം ചെയ്യുന്നതുമൊന്നും പലരും നാണക്കേടായി കാണുന്നില്ല, ചിലര്‍ ഇക്കാര്യം തുറന്നുപറയാനുള്ള ധൈര്യവും കാണിയ്ക്കുന്നുണ്ട്. ചലച്ചിത്രമേഖയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമായിക്കഴിഞ്ഞു. ബോളിവുഡിലായാലും തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തായാലും ഇത്തരത്തില്‍ പ്രായത്തില്‍ കാര്യമില്ലെന്ന് കരുതി കല്യാണം കഴിച്ചവര്‍ ഏറെയുണ്ട്. ഇതാ അത്തരം ചില സെലിബ്രിറ്റി ദമ്പതികള്‍.

ധനുഷ്-ഐശ്വര്യ

ധനുഷ്-ഐശ്വര്യ

തമിഴകത്തെ യുവസൂപ്പര്‍താരമായ ധനുഷ് വിവാഹം ചെയ്തത് സൂപ്പര്‍താരം രജനീകാന്തിന്റെ മൂത്ത മകള്‍ ഐശ്വര്യയെയാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ധനുഷിനേക്കാളും രണ്ട് വയസ് കൂടുതലാണ് ഐശ്വര്യയ്ക്ക്.

ഐശ്വര്യ-അഭിഷേക്

ഐശ്വര്യ-അഭിഷേക്

ബോളിവുഡിന്റെ താരപ്പൊലിമ അല്‍പമേറിയെുള്ള താരദമ്പതിമാരാണ് അഭിഷേകും ഐശ്വര്യയും. ഇവരുടേതും പ്രണയവിവാഹമായിരുന്നു. അഭിഷേകിനേക്കാള്‍ 3 വയസിന് മുതിര്‍ന്നതാണ് ഐശ്വര്യ.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-അഞ്ജലി

സച്ചിന്‍ ടെണ്ടുല്‍ക്കര്‍-അഞ്ജലി

ബോളിവുഡ് താരമല്ലെങ്കിലും സച്ചിന്‍ ടെണ്ടുല്‍ക്കറും പ്രണയത്തില്‍ പ്രായത്തിന് അധികം പ്രാധാന്യം നല്‍കാത്തയാളാണ്. സച്ചിനേക്കാള്‍ 4 വയസിന് മുതിര്‍ന്നയാളാണ് ഡോക്ടറായ അഞ്ജലി.

ശില്‍പ ഷെട്ടി-രാജ് കുന്ദ്ര

ശില്‍പ ഷെട്ടി-രാജ് കുന്ദ്ര

ഇപ്പോള്‍ ബിസിനസ് ലോകത്തും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരദമ്പതികളാണ് ശില്‍പയും രാജും. ലണ്ടനില്‍ വച്ച് കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്ത ഇവര്‍ 2009ലാണ് ഇവര്‍ വിവാഹിതരായത്. ശില്‍പയേക്കാള്‍ ഒരു വയസിന് ഇളയതാണ് രാജ്.

ഫറാ ഖാന്‍-ശിരിഷ് കുന്ദേര്‍

ഫറാ ഖാന്‍-ശിരിഷ് കുന്ദേര്‍

മേം ഹൂ നാ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് സംവിധായികയായ ഫറാ ഖാനും ശിരിഷും ആദ്യം കാണുന്നത്. ആദ്യസമാഗമത്തില്‍ത്തന്നെ പ്രണയബദ്ധരായ ഇവര്‍ പിന്നീട് വിവാഹിതരാവുകയും ചെയ്തു. ഫറയേക്കാള്‍ 8 വയസിന് ഇളയതാണ് ശിരിഷ്.

സുനില്‍ ദത്ത്- നര്‍ഗീസ്

സുനില്‍ ദത്ത്- നര്‍ഗീസ്

ബോളിവുഡിന്റെ പ്രിയതാരങ്ങളായിരന്നു സുനില്‍ ദത്തും നര്‍ഗീസും. മതര്‍ ഇന്ത്യ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. സുനിലിനേക്കാള്‍ ഒരു വയസിന് മുതിര്‍ന്നതായിരുന്നു നര്‍ഗീസ്. മാത്രമല്ല എന്നും സുനില്‍ ദത്തിനേക്കാള്‍ പ്രശസ്തിയേറിയ താരവുമായിരുന്നു നര്‍ഗീസ്.

ഫര്‍ഹാന്‍ അക്തര്‍-അഥുന അക്തര്‍

ഫര്‍ഹാന്‍ അക്തര്‍-അഥുന അക്തര്‍

ദില്‍ ചാഹ്താ ഹൈ എന്ന ചിത്രത്തിന്റെ ചെറ്റില്‍ വച്ചാണ് ഫര്‍ഹാനും അഥുനയും പ്രണയത്തിലായത്. 2000ത്തില്‍ ഇവര്‍ വിവാഹിതരുമായി. ഫാര്‍ഹാനേക്കാള്‍ 6 വയസിന് മൂത്തതാണ് അഥുന.

അര്‍ജുന്‍ രാംപാല്‍-മെഹര്‍ ജെസ്സിയ

അര്‍ജുന്‍ രാംപാല്‍-മെഹര്‍ ജെസ്സിയ

മുന്‍കാല സൂപ്പര്‍മോഡലായ മെഹറിന്റേതും നടന്‍ അര്‍ജുന്‍ രാംപാലിന്റേതും പ്രണയവിവാഹമായിരുന്നു. മെഹറിനേക്കാള്‍ രണ്ട് വയസിന് ഇളയതാണ് അര്‍ജുന്‍. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+