ഒറ്റ ദിവസം... അഞ്ച് ഭൂചലനങ്ങള്‍!!! വരാനിരിയ്ക്കുന്നത് ആ വമ്പന്‍ ഭൂചലനമോ?
കഴിഞ്ഞ ദിവസം ലോകത്തിന്റെ പല ഭാഗങ്ങളിലായി അഞ്ച് ഭൂചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ രണ്ടെണ്ണം ഇന്ത്യയില്‍ ആയിരുന്നു. ഒന്ന് ഗുജറാത്തിലും മറ്റൊന്ന് മണിപ്പൂരിലും.
താരതമ്യേന ദുര്‍ബലമായിരുന്നു ആ രണ്ട് ഭൂചലനങ്ങളും. റിക്ടര്‍ സ്‌കെയിലില്‍ തീവ്രത അഞ്ചിന് താഴെ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇന്ത്യയില്‍ മാത്രമല്ല ഭൂചലനം ഉണ്ടായത്.
പെറുവിലും ടോങ്കയിലും ജപ്പാനിലും ഭൂചലനങ്ങള്‍ ഉണ്ടായി. ഈ മൂന്നെണ്ണവും റിക്ടര്‍ സ്‌കെയിലില്‍ അഞ്ചിലധികം തീവ്രത രേഖപ്പെടുത്തിയവയായിരുന്നു. ഞെട്ടിപ്പിയ്ക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ട്. പൊതുവേ ഭൂചലനങ്ങള്‍ ഉണ്ടാകാത്ത ഫ്‌ലോറിഡയില്‍ പോലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടു.
14 കോടി ജനങ്ങളെ ബാധിയ്ക്കാവുന്ന ഒരു അതിഭീകര ഭൂചലനം ബംഗ്ലാദേശില്‍ നിന്ന് ഉണ്ടാകാമെന്ന പഠനങ്ങള്‍ മുന്‍ നിര്‍ത്തുമ്പോള്‍ ഭയപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനങ്ങള്‍.

14 കോടി ജനങ്ങള്‍
ബംഗ്ലാദേശില്‍ സംഭവിയ്ക്കാനിരിയ്ക്കുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂചലനങ്ങളില്‍ ഒന്നാണെന്നാണ് റിപ്പോര്‍ട്ട്. പതിനാല് കോടി ജനങ്ങളെ അത് ബാധിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയേയും
ബംഗ്ലാദേശില്‍ അത്രവലിയ ഭൂചലനം ഉണ്ടായാല്‍ അത് ഇന്ത്യയേയും ബാധിയ്ക്കും എന്ന് ഉറപ്പാണ്. ഇന്ത്യയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ ഭീതിയില്‍ തന്നെയാണ് എന്ന് ഉറപ്പിച്ച് പറയേണ്ടിവരും.

ബംഗ്ലാദേശില്‍ സംഭവിയ്ക്കുന്നത്
നാല് നൂറ്റാണ്ടുകളായി ബംഗ്ലാദേശിലെ ഭൗമ പാളികള്‍ക്കിടയിലെ മര്‍ദ്ദം കൂടിക്കൂടി വരികയാണ്. ഈ മര്‍ദ്ദം ആയിരിക്കും ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂചലനമത്തിന് കാരണമാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

മാറ്റി മറിയ്ക്കും
ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലുണ്ടാകാന്‍ സാധ്യതയുള്ള ഭൂചലനം രണ്ട് രാജ്യങ്ങളുടേയും ഭൂപ്രകൃതിയെ തന്നെ മാറ്റി മറിയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

പുഴകള്‍ ഗതിമാറി ഒഴുകും
ഇത്തരം ഒരു ഭൂചലനം ഉണ്ടായാല്‍ നദികള്‍ ഗതിമാറി ഒഴുകും. അപ്രതീക്ഷിതമായ വെള്ളപ്പൊക്കവും ഉണ്ടാകും.

ജപ്പാന്‍ ഭൂചലനം
2011 ല്‍ ആയിരുന്നു ജപ്പാനില്‍ വലിയ ഭൂചലനം ഉണ്ടായത്. അന്ന് സുനാമിയും ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ ഒമ്പത് തീവ്രത ആയിരുന്നു അന്ന് രേഖപ്പെടുത്തിയത്.

അതിലും വലുത്
ബംഗ്ലാദേശില്‍ ഉണ്ടാകും എന്ന് പ്രവചിയ്ക്കപ്പെടുന്ന ഭൂചലനത്തിന്റെ തീവ്രത 9 നും മുകളില്‍ ആയിരിക്കും എന്നാണ് പഠന റിപ്പോര്‍ട്ടുകള്‍.

നോര്‍ത്ത് അമേരിക്കയിലും
നോര്‍ത്ത് അമേരിക്കയും ഇത്തരം ഒരു വലിയ ദുരന്തം പ്രതീക്ഷിയ്ക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂചലനം ആണ് ഇവിടെ പ്രവചിയ്ക്കപ്പെട്ടിട്ടുള്ളത്.

ഒറേഗോണ്‍
ഒറേഗോണ്‍ തീരത്ത് നിന്ന് 80 കിലോമീറ്റര്‍ ഉള്ളിലായി പസഫിക് സമുദ്രത്തില്‍ ടെക്ടോണിക് ഫലകങ്ങളുടെ കൂട്ടിമുട്ടല്‍ വലിയ തോതില്‍ മര്‍ദ്ദം സൃഷ്ടിയ്ക്കുന്നുണ്ട്. ഇത് ഒരുനാള്‍ ഭൂചലനമായി പുറന്തള്ളപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സൂചനയാണോ
കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തിന്റെ പലഭാഗങ്ങളിലായി ഉണ്ടായ ഭൂചലനങ്ങള്‍ ആ വലിയ ഭൂചലനത്തിന്റെ സൂചനയാണോ എന്നാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.












Click it and Unblock the Notifications