റിപ്ലബ്ലിക് ദിനത്തിലെ താരം ഒബാമ മാത്രമല്ല.... ഈ കോട്ടയംകാരിയും
രാജ്യം അറുപത്തിയഞ്ചാം റിപ്പബ്ലിക് ദിനെ ആഘോഷിക്കുമ്പോള്‍ രാജ്പഥിലെ ശ്രദ്ധ മുഴുവന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയിലും ഭാര്യ മിഷേല്‍ ഒബാമയിലും ആയിരിക്കും. എന്നാല്‍ റിപ്പബ്ലിക് ദിനാഘോഷത്തിലെ താരങ്ങള്‍ ഇവര്‍ മാത്രമാണോ...?
അല്ലെന്ന് ഉറപ്പിച്ച് പറയും. കാരണം ചിപ്പി കെ ദേവസ്യ എന്ന കോട്ടയംകാരി രാജ്പഥില്‍ പരേഡ് ചെയ്യുമ്പോള്‍ ഒരുപക്ഷേ ഒബാമയേക്കാള്‍ മുകളിലായിരിക്കും മലയാളികളുടെ മനസ്സില്‍ അവര്‍ക്കുള്ള സ്ഥാനം.

സബ് ലെഫ്റ്റനന്റ് ചിപ്പി കെ ദേവസ്യ എന്ന നാവിക സേന ഉദ്യോഗസ്ഥ പരേഡിനെത്തുന്നത് 'നാരീശക്തി' യുടെ ഭാഗമാണെന്നത് ഒരു വലിയ സംഭവം തന്നെയാണ്. എന്നാല്‍ അത് മാത്രമല്ല ചിപ്പിയുടെ പ്രത്യേകത. ചിപ്പിയുടെ ജീവിതവുമായിപ്പോലും അത് ബന്ധപ്പെട്ട് കിടക്കുന്നു.
നാവിക സേനയിലെ ചേതക് പൈലറ്റ് ആയ ലെഫ്റ്റനന്റ് കേഡര്‍ ജോസ് മാത്യൂസിനെ ചിപ്പി വിവാഹം കഴിക്കുന്നത് 2012 ല്‍ ആയിരുന്നു. എന്നാല്‍ മൗറീഷ്യസില്‍ നടത്തിയ നാവികാഭ്യാസ പ്രകടനങ്ങള്‍ക്കിടയില്‍ സംഭവിച്ച അപകടത്തില്‍ ജോസ് മാത്യൂസ് വീരചരമം അടഞ്ഞു. 2013 ഒക്ടോബര്‍ 8 നായിരുന്നു ഇത്.
ജീവിതം തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു ചിപ്പിയും ജോസും. ഒരു ബാങ്കില്‍ ആയിരുന്നു ചിപ്പി അതുവരെ ജോലി ചെയ്തിരുന്നത്. എന്നാല്‍ ജോസിന്റെ മരണത്തോടെ എല്ലാം മാറി.

അഞ്ച് ദിവസമാണ് ഭര്‍ത്താവിന്റെ മൃതദേഹത്തിനായി ചിപ്പിക്ക് കാത്തിരിക്കേണ്ടി വന്നത്.
' ആ അഞ്ച് ദിവസങ്ങളില്‍ ഞാന്‍ ശക്തി സംഭരിക്കുകയായിരുന്നു. ഭാവിയെ കുറിച്ച് ആലോചിച്ച ദിവസങ്ങള്‍. ജോസ് ഇല്ലാത്ത ജീവിതം ദു:ഖകരമായിരിക്കുമെന്ന് ഉറപ്പാണ്. പക്ഷേ ജീവിക്കാതിരിക്കാനാവില്ലല്ലോ. മരണം മുന്നറിയിപ്പുകളില്ലാതെയാണ് വരുന്നത്. എനിക്കറിയാമായിരുന്നു, നമുക്ക് മരണത്തെകുറിച്ച് പ്ലാന്‍ ചെയ്യാനാവില്ലെന്ന്. എന്നാല്‍ നമുക്ക് ജീവിതത്തെ കുറിച്ച് പ്ലാന്‍ ചെയ്യാനാകും' ചിപ്പി വണ്‍ ഇന്ത്യയോട് പറഞ്ഞു.
ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാന്‍ കൊതിച്ച ചിപ്പി എങ്ങനെയാണ് നാവിക സേനയില്‍ എത്തിയത്?
ഭര്‍ത്താവിന്റെ മരണം ശേഷം നാവിക സേനയില്‍ നിന്ന് അറിയിപ്പ് വന്നു. എസ്എസ്ബി തരണം ചെയ്താന്‍ നാവിക സേനയില്‍ ചേരാം എന്നതായിരുന്നു അത്.

അതൊരു വെല്ലുവിളി ആയി എടുക്കുകയായിരുന്നു ചിപ്പി. തന്റെ ഭര്‍ത്താവ് തന്റെ ജീവിത്തിലേക്ക് തകടുന്നുവന്നത് ഒരു ലക്ഷ്യത്തോടെ ആയിരുന്നു. ഒരു പക്ഷേ ഒരു ബാങ്ക് ഉദ്യോഗസ്ഥയില്‍ നിന്ന് നാവിക സേന ഉദ്യോഗസ്ഥയായി എന്റെ ജീവിതം മാറ്റാന്‍ തന്നെ ആയിരിക്കാം ജോസ് തന്റെ ജീവിതത്തിലേക്ക് വന്നതെന്നും ചിപ്പി കരുതുന്നു.
ഏഴിമലയിലെ നാവിക അക്കാദമിയില്‍ 2014 ജൂലായില്‍ ആണ് ചിപ്പി പരിശീലനം തുടങ്ങിയത്. പരിശീലനകാലമാണ് തനിക്ക് ജീവിതത്തില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ സമ്മാനിച്ചതെന്ന് ചിപ്പി പറയുന്നു. ഐഎന്‍എയിലെ പരിശീലനകാലം കടുത്ത പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. ഒരു ഘട്ടത്തില്‍ വീട്ടിലേക്ക് മടങ്ങിപ്പോാലോ എന്ന് പോലും ആലോചിച്ചുട്ടുണ്ട്. എങ്കിലും എന്നെ മാറ്റിയത് ആ പരിശീലനകാലമാണെന്നും ചിപ്പി വണ്‍ ഇന്ത്യയോട് പറഞ്ഞു.
(എയ്റോസ്പേസ് ആന്‍ഡ് ഡിഫന്‍സ് ജേര്‍ണലിസ്റ്റ് ആയ ഡോ. അനന്തകൃഷ്ണന് എം തയ്യാറാക്കിയ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങളാണിത്. ഡോ അനന്ത കൃഷ്ണന് വണ്‍ഇന്ത്യയുടെ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍(ഡിഫന്‍സ്) ആണ്. ട്വിറ്റര്‍: @writetake)
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications