ദിലീപ്: വിവാദത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയ ജനപ്രിയ നായകന്‍!
കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. സിനിമാ മോഹവുമായി ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തിയ താരത്തിനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. അയലത്തെ വീട്ടിലെ പയ്യനെന്ന ഇമേജില്‍ നിന്നും ജനപ്രിയ നായകനായി ദിലീപ് മാറിയത് വളരെ പെട്ടെന്നായിരുന്നു. സഹനടനില്‍ നിന്നും നായകനിലേക്കുള്ള പ്രമോഷനും പിന്നീട് സിനിമയെ ഒന്നടങ്കം ഭരിക്കാന്‍ കെല്‍പ്പുള്ള നായകനായി താരം മാറുകയായിരുന്നു. ദിലീപിനെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല കടന്നുപോയത്. വാര്‍ത്താ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നൊരു വര്‍ഷം കൂടിയാണ് 2017.
ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന താരജോഡികളായിരുന്നു ദിലീപും കാവ്യ മാധവനും. മഞ്ജു വാര്യരുമായുള്ള വിവാഹ മോചനത്തിന് ശേഷം 2016 നവംബര്‍ 25ന് ദിലീപ് രണ്ടാമതും വിവാഹം കഴിച്ചു. അഭിനേത്രിയും അടുത്ത സുഹൃത്തുമായ കാവ്യ മാധവനെയാണ് താരം ജീവിത പങ്കാളിയാക്കിയത്. അതുവരെയുള്ള ഗോസിപ്പുകളെ ശരിവെക്കുന്ന തരത്തിലായിരുന്നു ഈ വിവാഹം. മകള്‍ മീനാക്ഷിയുടെ പിന്തുണയോടെയാണ് താരം കാവ്യയെ ജീവിത സഖിയാക്കിയത്.

മലയാള സിനിമയെ ഒന്നടങ്കം പിടിച്ചുലച്ച വിവാദങ്ങളില്‍ ദിലീപിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുവന്നപ്പോള്‍ ആരാധകരും സിനിമാപ്രവര്‍ത്തകരും ഒരേ പോലെ ഞെട്ടിയിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് പിന്നീട് ദിലീപിന്റെ ജീവിതത്തില്‍ അരങ്ങേറിയത്. ജയില്‍ ജീവിതം തുടരുന്നതിനിടയിലാണ് രാമലീല തിയേറ്ററുകളിലേക്ക് എത്തിയത്. ബഹിഷ്‌കരണ ഭീഷണികള്‍ തുടരുന്നതിനിടയില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. വിവാദങ്ങളും ആരോപണങ്ങളുമെല്ലാം അരങ്ങു തകര്‍ക്കുന്നതിനിടയിലും ശക്തമായ ആരാധക പിന്തുണയാണ് താരത്തിന് ലഭിക്കുന്നതെന്നാണ് ശ്രദ്ധേയമായ കാര്യം.












Click it and Unblock the Notifications