Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായി വിജയൻ: കേരളത്തിന്റെ ഇരുപത്തി രണ്ടാമത്തെ മുഖ്യമന്ത്രി, സിപിഎമ്മിന്റെ കരുത്തനായ നേതാവ്

കേരളത്തിന്റെ ഇരുപത്തി രണ്ടാമത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. നിലവിൽ സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമാണ് അദ്ദേഹം. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ശക്തമായ സാന്നിധ്യം ഉള്ള കണ്ണൂർ ജില്ലയിലാണ് വിജയൻ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചത്. ഇടതുപക്ഷ വിദ്യാർത്ഥി സംഘടനാ രംഗത്തുകൂടിയാണ് നേതൃത്വത്തിലേക്ക് കടന്നുവരുന്നത്. കോളേജ് വിദ്യാഭ്യാസ കാലത്തു എസ്എഫ്ഐയുടെ ആദ്യ രൂപമായ കേരളാ സ്റ്റുഡന്റ് ഫെഡറേഷന്റെ (കെഎസ്എഫ്) കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിൽ എത്തിനിൽക്കുയാണ്.

മാധ്യമങ്ങൾ ഏറ്റവും കൂടുതൽ ക്രൂശിച്ച വ്യക്തികൂടിയായരുന്നു പിണറായി വിജയൻ. മുഖ്യമന്ത്രി ആകുന്നതിന് മിമ്പും പിമ്പും വിവാദങ്ങൾ പിണറായി വിജയനെ വിട്ടു മാറിയിരുന്നില്ല. 1996 മുതൽ 1998 കാലഘട്ടത്തിൽ ഇകെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി മന്ത്രിയായിരിക്കുമ്പോൾ, ലാവലിൻ കമ്പനിയുമായി നടന്ന സർക്കാർ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ടായതിനെ തുടർന്ന് യുഡി എഫ് ഭരണകാലത്ത് സംസ്ഥാന വിജിലൻസ് അന്വേഷണം നടത്തുകയും പിണറായി വിജയൻ തെറ്റു ചെയ്തിട്ടില്ലെന്നു കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ എന്നാൽ പിന്നീട് കേസ് അന്വേഷിച്ച സിബിഐ പിണറായി വിജയനെ ഒൻപതാം പ്രതിയായി ചേർക്കുകയും പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടുകയും ചെയ്യുകയായിരുന്നു. പിണറായി വിജയൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ടതായിരുന്നു.

Pinarayi Vijayan

വിഴിഞ്ഞം തുറമുഖപദ്ധതിയില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉണ്ടായപ്പോള്‍,സ്വന്തം പാര്‍ട്ടിയില്‍ നിന്ന് പദ്ധതി നിര്‍ത്തിവെക്കണമെന്ന് ആവശ്യം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് ശ്രദ്ധേയമായിരുന്നു. ദേശീയപാത 45 മീറ്റര്‍ കുട്ടുന്നതിനെരെ സമരകോലാഹത്തിന് കോപ്പുകൂട്ടിയവരെ നിരാശപ്പെടുത്തുന്നതരത്തിലായിരുന്നു, അദ്ദേഹത്തിന്റെ നിലപാട്. സംസ്ഥാനത്തിന്റെ ത്വരിതവികസന പ്രക്രിയയില്‍ തടസ്സം നില്‍ക്കുന്നവരെ ഗുണ്ടാ ആക്ട് അനുസരിച്ച് നടപടിയെടുക്കണം എന്നുള്ള പ്രഖ്യാപനം വിവാദങ്ങളിലേക്ക് നയിച്ചിരുന്നു. മാധ്യമ പ്രവർത്തകരോട് സെക്രട്ടേറിയേറ്റിൽ നിന്ന് 'കടക്ക് പുറത്ത്' എന്ന് പറ‍ഞ്ഞതും വൻ വിവാദത്തിലേക്കാണ് എത്തിച്ചത്.

അഴിമതിക്കെതിരെയുള്ള പോരാട്ടം, ക്രിമിനലുകള്‍ക്കെതിരെയുള്ള കര്‍ശന നടപടി ഏത്ര ഉന്നതരായാലും-വിട്ടുവീഴ്ച്ചയില്ലാത്ത മുഖ്യമന്ത്രിയുടെ നിലപാട് പൊതുജനം അംഗീകരിച്ചു കഴിഞ്ഞെന്നു തന്നെ പറയാം. പിണറായി വിജയനെ ഒറ്റപ്പെടുത്തിയും, വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും, പതറാതെ നിന്ന പിണറായിയുടെ കേരളത്തെപ്പറ്റിയുള്ള വീക്ഷണവും ജനവിശ്വാസമാണ് മുഖ്യമന്ത്രിയായ വിജയനെ വികനസത്തിന്റെ നായകനാക്കി മാറ്റുന്നത് എന്ന് തന്നെ പറയാം.

തൊഴിലാളിസംഘടനകളുടെ പ്രവര്‍ത്തന ശൈലി കാലോചിത മായി മാറ്റുവാന്‍ ' നോക്കുകൂലി', 'അട്ടിമറി' കൂലികള്‍ ഇല്ലാതാക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാടിന് പിന്‍തുണയേറി. റൈസിങ് കേരള സംവാദത്തിലൂടെ മുഖ്യമന്ത്രി പിണറായി സംസ്ഥാനത്തിന്റെ വികസനവും നടത്തിപ്പും എങ്ങനെ ആയിരിക്കും എന്ന കാഴ്ച്ചപ്പാട് വ്യക്തമാക്കി. സ്റ്റാര്‍ട്ട് അപ്പും സ്റ്റാന്റ്പ്പ് പദ്ധതി ആവിഷ്‌ക്കരണവും, കുടുംബശ്രീ പോലുള്ള പാര്‍ശ്വവത്ക്കരിക്ക പ്പെട്ട സമൂഹത്തെ മുഖ്യധാര വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തിയതും, തകര്‍ന്ന് കിടക്കുന്ന പരമ്പാരാഗത വ്യവസായങ്ങളെ ഉദ്ധരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയിലൂടെ വികസനത്തിന്റെ ഇരുളടഞ്ഞ പാതയില്‍ വെളിച്ചം പരത്തുവാന്‍ പിണറായി വിജയനും അദ്ദേഹം നേതൃത്വം നൽകുന്ന കേരള സർക്കാരിനും കഴിഞ്ഞു എന്നാണ് വിലയിരുത്തൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+