സോളാര്‍ കേസില്‍ ആടിയുലഞ്ഞ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി നിലവില്‍ കേരള നിയമസഭയിലെ അംഗമാണ്. കോട്ടയം പുതുപള്ളി സ്വദേശിയായ ഉമ്മന്‍ചാണ്ടി കെഎസ് യുവിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. കെഎസ് യുവില്‍ ജില്ലാ, സംസ്ഥാന ചുമതലകള്‍ വഹിച്ചിരുന്ന ഉമ്മന്‍ചാണ്ടി 1967ല്‍ കെഎസ് യു സംസ്ഥാന പ്രസിഡന്റായി. പിന്നീട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രിസിഡന്റായ ഉമ്മന്‍ചാണ്ടി 1970ല്‍ പുതുപള്ളിയില്‍ നിന്ന് കന്നിയംഗത്തിനിറങ്ങി. ആദ്യ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ വിജയകൊടി പാറിച്ച ഉമ്മന്‍ചാണ്ടി 1970മുതല്‍ പുല്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലുണ്ട്. കെ കരുണാകരന്, എകെ ആന്റണി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിരുന്നു.
2004ല്‍ എകെ ആന്‍ണി രാജിവെച്ചതിനെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി രണ്ട് വര്‍ഷത്തെ കാലാവധിയില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തി. പിന്നീട് 2011ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലെത്തയപ്പോള്‍ ഉമ്മന്‍ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. 2016ലെ യുഡിഎഫിന്റെ പരാജയത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി ഏറ്റെടുത്ത സ്വയം ഏറ്റെടുത്തിരുന്നു. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയുടെ പേര് ദേശീയ നേതൃത്വം പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം സ്വയം വേണ്ടെന്ന് വെക്കുകയായിരുന്നു.

സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് പുറത്ത് വന്നതോടുകൂടിയാണ് 2017ല്‍ ഉമ്മന്‍ചാണ്ടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കാല് തുടങ്ങിയത്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും സോളാര്‍ കേസില്‍ ഉത്തരവാദികളാണെന്ന് ജസ്റ്റിസ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. കമ്മീഷൻ റിപ്പോർട്ടിൽ മന്ത്രിസഭാ യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാമിക്കുകയായിരുന്നു. സോളാര്‍ വിവാദം വീണ്ടും പൊങ്ങി വന്നതോടുകൂടിയാണ് പാര്‍ട്ടിയില്‍ പ്രത്യേകിച്ച് കാര്യമായ ചുമതലകളൊന്നും വഹിക്കാത്ത ഉമ്മന്‍ചാണ്ടി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്. .
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications