Get Updates
Get notified of breaking news, exclusive insights, and must-see stories!

2ലെ പുസ്തകം വായിക്കാന്‍ 5ലും പറ്റില്ല, പിന്നെന്താണീ പഠിത്തം?

രണ്ടാം ക്ലാസിലെ പാഠപുസ്തകം വായിക്കാന്‍ അഞ്ചാം ക്ലാസിലെ കുട്ടികളോട് പറഞ്ഞാല്‍ പകുതി പേരും കൈമലര്‍ത്തിക്കാണിക്കും. 6 നും 14 നും ഇടയിലുള്ള 96 ശതമാനം പേരും സ്‌കൂളില്‍ പോകുന്നു എന്ന് വമ്പ് പറയുന്ന നമ്മുടെ രാജ്യത്തെ സ്ഥിതിയാണിത്. പുസ്തകം വായിക്കാനും കണക്ക് കൂട്ടാനും പോലും അറിയില്ലെങ്കില്‍ പിന്നെ എന്ത് പഠിത്തമാണ് സ്‌കൂളുകളില്‍ നടക്കുന്നത്.

സമ്പൂര്‍ണ സാക്ഷരത എന്ന് അഭിമാനിച്ച് നടക്കുന്ന കേരളത്തിന്റെ സ്ഥിതി ഇതിലും ദയനീയമാണ്. തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ബിഹാര്‍, ഹരിയാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം 2013 നെ അപേക്ഷിച്ച് പുരോഗതി കാണിക്കുമ്പോള്‍ കേരളം ഇവിടെയും പുറകിലാണ്. ദേശീയ ശരാശരിയെക്കാള്‍ മേലെയാണ് മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങള്‍.

പത്താമത് വാര്‍ഷിക വിദ്യഭ്യാസ റിപ്പോര്‍ട്ടിലെ (എഎസ്ഇആര്‍ - 2014) ലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നോക്കൂ.

അഞ്ചിലും മൂന്നിലും പ്രശ്‌നം

അഞ്ചിലും മൂന്നിലും പ്രശ്‌നം

അഞ്ചാം ക്ലാസില്‍ പഠിക്കുന്നവരില്‍ 50 ശതമാനം പേര്‍ 2ലെ പുസ്തകം വായിക്കുമെങ്കില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നവരില്‍ ഇത് വെറും 25 ശതമാനം മാത്രമാണ്. പാഠപുസ്തകത്തിലെ ഒരു കഥയാണ് മാതൃഭാഷയില്‍ കുട്ടികളോട് വായിക്കാന്‍ ആവശ്യപ്പെട്ടത്.

കണക്കിന്റെ കാര്യം കണക്കാ

കണക്കിന്റെ കാര്യം കണക്കാ

അഞ്ചാം ക്ലാസിലെ കുട്ടികളില്‍ ഹരിക്കാനറിയുന്നവര്‍ 26.1 ശതമാനം പേരുണ്ട്. 2012 ല്‍ ഇത് 24.8 ശതമാനമായിരുന്നു. 3 ലെ കുട്ടികളില്‍ 25.3 പേര്‍ രണ്ടക്ക സംഖ്യ കൊടുത്താല്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യും.

അക്കം കണ്ടാലും അറിയില്ലേ

അക്കം കണ്ടാലും അറിയില്ലേ

9 വരെയുള്ള അക്കങ്ങള്‍ കണ്ടാല്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന 19.5 ശതമാനം കുട്ടികള്‍ക്കും തിരിച്ചറിയാന്‍ പറ്റുന്നില്ല എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

എത്രപേരിലാണ് സര്‍വ്വേ

എത്രപേരിലാണ് സര്‍വ്വേ

577 ജില്ലകള്‍, 16497 ഗ്രാമങ്ങള്‍, 3 മുതല്‍ 16 വരെയുള്ള 57 ലക്ഷത്തില്‍പ്പരം കുട്ടികള്‍ എന്നിങ്ങനെ പോകുന്നു എഎസ്ഇആര്‍ - 2014 വിവരം ശേഖരിച്ചതിന്റെ കണക്കുകള്‍..

കുട്ടികള്‍ സ്‌കൂളിന് പുറത്ത്

കുട്ടികള്‍ സ്‌കൂളിന് പുറത്ത്

3.3 ശതമാനം കുട്ടികളാണ് ഇന്ത്യയില്‍ സ്‌കൂളില്‍ പോകാത്തത് എന്നാണ് കണക്കുകള്‍. ഇതില്‍ പെണ്‍കുട്ടികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളുമുണ്ട്.

30 ശതമാനം പ്രൈവറ്റ് സ്‌കൂളുകളില്‍

30 ശതമാനം പ്രൈവറ്റ് സ്‌കൂളുകളില്‍

ആകെയുള്ള 96 ശതമാനം കുട്ടികളില്‍ 30 ശതമാനത്തോളം പേര്‍ വിദ്യാഭ്യാസത്തിനായി സ്വകാര്യ സ്‌കൂളുകളെയാണ് ആശ്രയിക്കുന്നത്.

കേരളത്തിലും പ്രൈവറ്റ്

കേരളത്തിലും പ്രൈവറ്റ്

62 ശതമാനത്തിന് കൂടുതലാണ് കേരളത്തില്‍ സ്വകാര്യ സ്‌കൂള്‍ കുട്ടികളുടെ എണ്ണം. മണിപ്പൂര്‍, ഹരിയാന, മേഘാലയ, ഉത്തര്‍ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലും പ്രൈവറ്റ് സ്‌കൂളുകളാണ് കൂടുതല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+