കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങളെ വിമര്‍ശിക്കാന്‍ ഉമ്മന്‍ ചാണ്ടിക്ക് എന്തവകാശം

  • By Soorya Chandran
Google Oneindia Malayalam News

'ഞങ്ങളൊക്കെ രാഷ്ട്രീയത്തില്‍ വരുന്ന സമയത്ത് മാധ്യമങ്ങളില്‍ വരുന്ന ഏത് സ്‌റ്റേറ്റ്‌മെന്റിനും ഒരു ഉടമയുണ്ടായിരിക്കും. ഇപ്പോള്‍ അറിയുന്നു, കേള്‍ക്കുന്നു എന്ന വിധത്തില്‍ ആരും 'ഓണ്‍' ചെയ്യാത്ത വാര്‍ത്തകളാണ് വരുന്നത്. മാധ്യമങ്ങള്‍ തന്നെയാണ് വാര്‍ത്തകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്നത്. നിങ്ങള്‍ക്കിതൊന്ന് നിറുത്താറായില്ലേ....?'

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിച്ച ചോദ്യം ഇതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ ചെയ്യുന്ന പണി നിര്‍ത്താറായില്ലേ എന്ന്. അങ്ങനെയെങ്കില്‍ ഇന്നാട്ടിലെ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയോടും ചോദിക്കാനുണ്ടാകും ചില ചോദ്യങ്ങള്‍.

കഴിഞ്ഞ ദിവസം ഹോര്‍ട്ടി കോര്‍പ്പുമായി ബന്ധപ്പെട്ട അഴിമതി ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നതിന് ശേഷമായിരുന്നു മുഖ്യമന്ത്രി ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. സാധാരണക്കാരെ പിഴിഞ്ഞ്, സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ചുരുങ്ങിയ വിലക്ക് പച്ചക്കറി നല്‍കുന്നു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യത്തില്‍ തന്‍ ഒരു തെറ്റും കാണുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

വലുതോ ജനങ്ങളോ പണക്കാരോ

വലുതോ ജനങ്ങളോ പണക്കാരോ

സാധാരണക്കാര്‍ക്ക് ന്യായവിലയില്‍ പച്ചക്കറികള്‍ നല്‍കാതെ ഹോര്‍ട്ടി കോര്‍പ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് വിലക്കുറവില്‍ സാധനങ്ങള്‍ നല്‍കുന്നതില്‍ മുഖ്യമന്ത്രി തെറ്റ് കാണുന്നില്ല. മുഖ്യമന്ത്രിക്ക് വലുത് സാധാരണക്കാരോ പണക്കാരോ...?

ബാര്‍ മുതലാളിമാര്‍

ബാര്‍ മുതലാളിമാര്‍

ബാറുകള്‍ക്ക് ലൈസന്‍സ് കൊടുക്കണം എന്നാണ് ഉമ്മന്‍ ചാണ്ടിയുടെ അഭിപ്രായം. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ നയം മദ്യവര്‍ജ്ജനമാണ്. ഇതില്‍ എന്താണ് വിശദീകരണം.

സോളാര്‍ കേസ്

സോളാര്‍ കേസ്

സോളാര്‍ കേസില്‍ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടപ്പോഴെല്ലാം മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് രക്ഷപ്പെട്ടയാളാണ് മുഖ്യമന്ത്രി എന്ന കാര്യം മറക്കരുത്.

ജോപ്പനും ജിക്കുമോനും

ജോപ്പനും ജിക്കുമോനും

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായരുമായി മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അംഗങ്ങളായ ജിക്കുമോനും ജോപ്പനും ഉണ്ടായിരുന്ന ബന്ധം തെളിയിക്കപ്പെട്ടതാണ്. ജോപ്പന്‍ കുടുങ്ങിയെങ്കിലും ജിക്കുമോന്‍ ഇപ്പോള്‍ എവിടെയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാതിരിക്കുമോ

ബിജു രാധാകൃഷ്ണനുമായി ചര്‍ച്ച ചെയ്തതെന്ത്

ബിജു രാധാകൃഷ്ണനുമായി ചര്‍ച്ച ചെയ്തതെന്ത്

ബിദു രാധാകൃഷ്ണനുമായ് അടച്ചിട്ട മുറിയില്‍ കേരള മുഖ്യമന്ത്രി ചര്‍ച്ച ചെയ്തത് മുക്കാല്‍ മണിക്കൂര്‍ ആണ്. കേരളം കണ്ട ഏറ്റവും വിലയ ക്രിമിനലുമായി ചര്‍ച്ച ചെയ്തതെന്തിനെ കുറിച്ചാണ് ഇതുവരെ പുറത്ത് പറയാന്‍ തയ്യാറാകാത്ത ആളാണ് ഉമ്മന്‍ ചാണ്ടി.

മുഖ്യമന്ത്രിയുടെ ആരാണ് സലീം രാജ്

മുഖ്യമന്ത്രിയുടെ ആരാണ് സലീം രാജ്

മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവി ഉപയോഗിച്ച് ഗുണ്ടാപരിപാടികള്‍ നടത്തിയ ആളാണ് സലീം രാജ്. ആ സലീം രാജിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചതിന് കോടതി തന്നെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രി മറന്ന് പോയോ...

പ്ലസ് ടു കോഴ

പ്ലസ് ടു കോഴ

പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചതിന് കോഴ വാങ്ങിയിട്ടുണ്ടെന്നതിന് ദിനം പ്രതി തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും നിശ്ബ്ദ പാലിക്കുകയാണല്ലോ മുഖ്യമന്ത്രി.

പാമോലിന്‍ കേസ്

പാമോലിന്‍ കേസ്

പാമോലിന്‍ കേസ് പൂട്ടിക്കെട്ടാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മുഖ്യമന്ത്രിയും സര്‍ക്കാരും. കേസില്‍ ഉമ്മന്‍ ചാണ്ടിയെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തി അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരനും പഴയ മന്ത്രിയുമായ ടിഎച്ച് മുസ്തഫ നടത്തിയ വെളിപ്പെടുത്തലുകള്‍ മറക്കാന്‍ സമയമായോ...

അതിജീവനകലയുടെ ആചാര്യന്‍

അതിജീവനകലയുടെ ആചാര്യന്‍

എന്ത് വിവാദമുണ്ടായാലും ഒരു പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ കഴിവ് അംഗീകരിക്കപ്പെടേണ്ടത് തന്നെ. ഇന്ത്യാടുഡേ കൊടുത്ത തലക്കെട്ടാണ് അദ്ദേഹത്തിന് നന്നായി ചേരുക...'അതിജീവനകലയുടെ ആചാര്യന്‍'

പഴയ രാഷ്ട്രീയക്കാര്‍ കേള്‍ക്കേണ്ട

പഴയ രാഷ്ട്രീയക്കാര്‍ കേള്‍ക്കേണ്ട

താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ കാലത്തെ മാധ്യമ പ്രവര്‍ത്തനത്തെ ഓര്‍ക്കുമ്പോള്‍ അന്നത്തെ രാഷ്ട്രീയക്കാരെ കുറിച്ചും മുഖ്യമന്ത്രി ഓര്‍ക്കുന്നത് നല്ലതായിരിക്കും. അന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇത്തരം കടിച്ചുതൂങ്ങലുകളോ ലജ്ജയില്ലാത്ത ന്യായീകരണങ്ങളോ ഉണ്ടായിരുന്നോ എന്നും ചിന്തിക്കാവുന്നതാണ്.

English summary
Oommen Chandy criticise media through his facebook page.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X