കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയ വിവാദം:10 സംശയങ്ങള്‍?

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: മുക്കത്തെ അനാഥാലയമാണല്ലോ ഇപ്പോഴത്തെ ഏറ്റവും വിവാദമായ വിഷയം. ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ വിലകൊടുത്ത് വാങ്ങിയാണ് അനാഥാലയത്തിലേക്ക് കൊണ്ടുവന്നതെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന ആരോപണം.

കാലങ്ങളായി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന അനാഥാലയമാണ് മുക്കം ഓര്‍ഫനേജ്. ആയിരക്കണക്കിന് കുട്ടികളാണ് അവിടെ നിന്ന് മികച്ച വിദ്യാഭ്യാസം നേടി നല്ലൊരു ജീവിതത്തിലേക്ക് പറന്നുപോയിട്ടുള്ളത്. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഹമ്മദലി ശിഹാബ് ഒരു ഉദാഹരണം മാത്രം.

എന്നാല്‍ പാരമ്പര്യത്തിന്റെ ഈ ഊര്‍ജ്ജം മാത്രം പോര സത്യം തെളിയിക്കാന്‍. ആരോപണങ്ങള്‍ പലവിധത്തിലാണ്. ചിലത് നിയമസംവിധാനങ്ങള്‍ ഉന്നയിക്കുന്നത്... മറ്റ് ചിലത് അനാഥാലയത്തെ പിന്തുണക്കുന്നവര്‍ ഉന്നയിക്കുന്നത്. എന്താണ് സത്യം....?

കൊണ്ടുവന്നത് അനാഥരെ തന്നെയോ

കൊണ്ടുവന്നത് അനാഥരെ തന്നെയോ

മുക്കത്തെ അനാഥാലയത്തിലേക്ക ഝാര്‍ഖണ്ഡില്‍ നിന്ന് കൊണ്ടുവന്ന കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ അനാഥരാണ്. പലരേയും തിരക്ക് രക്ഷിതാക്കള്‍ എത്തുന്നു എന്നാണ് വാര്‍ത്തകള്‍. അപ്പോള്‍ ഇവര്‍ അനാഥരാകുന്നതെങ്ങനെ?

നിയമങ്ങള്‍ അറിയില്ലായിരുന്നോ

നിയമങ്ങള്‍ അറിയില്ലായിരുന്നോ

വലിയ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു അനാഥാലയത്തിന് പ്രാഥമികമായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പോലും അറിയില്ലായിരുന്നു എന്ന് വിശ്വസിക്കാനാകുമോ? ജീവകാരുണ്യ പ്രവര്‍ത്തനം നിയമത്തിന് അതീതമല്ലല്ലോ

കേരളത്തില്‍ അനാഥരില്ലേ

കേരളത്തില്‍ അനാഥരില്ലേ

കേരളത്തിന്റെ വിവധ ഭാഗങ്ങളില്‍ ആയിരക്കണക്കിന് അനാഥരാണ് തെരുവുകളില്‍ കഴിയുന്നത്. അതില്‍ത്തന്നെ മുസ്ലീം നാമധാരികളും ഏറെയുണ്ട്. എന്നിട്ടും എന്തിനാണ് ഝാാര്‍ഖണ്ഡില്‍ നിന്ന് ഇത്രയധികം കുട്ടികളെ കൊണ്ടുവരുന്നത്

തീവണ്ടിയില്‍ ടിക്കറ്റെടുക്കേണ്ടെ

തീവണ്ടിയില്‍ ടിക്കറ്റെടുക്കേണ്ടെ

കുട്ടികളെ ഝാര്‍ഖണ്ഡില്‍ നിന്ന് കൊണ്ടുവരുമ്പള്‍ യാത്രാ ടിക്കറ്റ് എടുക്കേണ്ടേ... ഉത്തരവാദപ്പെട്ട ഒരു അനാഥാലയത്തിലേക്കുള്ള കുട്ടികളാകുമ്പോള്‍ അക്കാര്യം പിന്നെ ആരാണ് ചെയ്യേണ്ടത്

അറിഞ്ഞുകേട്ട് വന്നവരോ

അറിഞ്ഞുകേട്ട് വന്നവരോ

മുക്കം ഓര്‍ഫനേജില്‍ നിന്ന് വേനലവധിക്ക് പോയ കുട്ടികള്‍ക്കൊപ്പം ഇവിടത്തെ കാര്യങ്ങള്‍ കേട്ടറിഞ്ഞ വന്നവരായിരുന്നു മറ്റ് കുട്ടികള്‍ എന്നാണ് പറയുന്നത്. ഇങ്ങനെ കുട്ടികളെ കൊണ്ടുവരുന്ന കാര്യം അനാഥാലയത്തിന് അറിയാമായിരുന്നോ?

എത്രകുട്ടികളെ താമസിപ്പിക്കാന്‍ പറ്റും

എത്രകുട്ടികളെ താമസിപ്പിക്കാന്‍ പറ്റും

അവധി കഴിഞ്ഞ വരുന്ന കുട്ടികളുടെ ഒപ്പം ഇരുനൂറിലേറെ കുട്ടികളാണ് പുതിയതായി വന്നത്. ഇത്രയും കുട്ടികളെ അധികമായി പാര്‍പ്പിക്കാനുള്ള സൗകര്യം അനാഥാലയത്തില്‍ ഉണ്ടോ എന്ന് അന്വേഷിച്ചതിന് ശേഷമാണോ നടപടികള്‍?

പഠിപ്പിക്കുന്നത് മലയാളത്തിലോ

പഠിപ്പിക്കുന്നത് മലയാളത്തിലോ

ഝാര്‍ഖണ്ഡില്‍ നിന്ന് വന്ന കുട്ടികളില്‍ ചെറിയ കുട്ടികളാണ് അധികവും. ഓര്‍ഫനേജ് സ്‌കൂളില്‍ ചേര്‍ക്കുന്ന കുട്ടികളെ മലയാളമാണോ പഠിപ്പിക്കുക അതോ അവരുടെ മാതൃഭാഷയോ...

ഇത് വര്‍ഗീയ മുതലെടുക്കലോ

ഇത് വര്‍ഗീയ മുതലെടുക്കലോ

നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അനാഥാലത്തിനെതിരെ ചില ശക്തികള്‍ ഗൂഢാലോചന നടത്തുന്നതിന്റെ ഫലമാണോ ഈ വിവാദം?

 മുസ്ലീം കുട്ടികളെ ദുരിതത്തിലേക്ക വിടാനോ

മുസ്ലീം കുട്ടികളെ ദുരിതത്തിലേക്ക വിടാനോ

ഝാര്‍ഖണ്ഡില്‍ നിന്ന് കൊണ്ടുവന്ന കുട്ടികളെ തിരിച്ച അവരുടെ കഷ്ടപ്പാടുകളിലേക്ക് തന്നെ കൊണ്ടു വിടാനാണോ അധികൃതര്‍ ഉദ്ദേശിക്കുന്നത്.

വര്‍ഗ്ഗീയ വിവാദമോ

വര്‍ഗ്ഗീയ വിവാദമോ

അനാഥക്കുട്ടികളുടെ കാര്യത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉയര്‍ത്തേണ്ടതുണ്ടോ...

English summary
Orphanage Controversy: 10 common doubts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X