കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയ വാര്യർ ഭാഗ്യമുള്ള നടി.. അഡാറ് ലവ്വിലെ മാണിക്യ മലരായ പൂവി വിവാദങ്ങൾ വെറും പബ്ലിസിറ്റി സ്റ്റണ്ട്

  • By Muralidharan
Google Oneindia Malayalam News

അമിത അൻസാരി

കഥകളെയും കവിതകളെയും അഗാധമായി പ്രണയിക്കുന്ന എഴുത്തുകാരി. വനിതാസംരംഭക എന്ന നിലയിൽ ബെംഗളുരുവിൽ ഒരു ടെക്നോളജി കമ്പനി നടത്തുന്നു. കൊച്ചിൻ യൂണിവേഴ്സിയിൽ നിന്നും ബിടെക് ബിരുദധാരിയാണ്.

"മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി മക്കയെന്ന പുണ്യ നാട്ടിൽ വിലസിടും നാരി" ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസന്റെ മനോഹരമായ ശബ്ദത്തിൽ പിറന്ന, ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുക്കുന്ന 'ഒരു അഡാർ ലവ്' എന്ന സിനിമയിലെ അതിമധുരമുള്ള ഒരു ഗാനം. വിനീതിന്റെ പതുങ്ങിയ ശബ്ദത്തിൽ ഉള്ള ഈ ഗാനം വീണ്ടും വീണ്ടും ഈ പാട്ടു കാണാൻ പ്രേരിപ്പിക്കുന്നു. ഞാൻ പറയാതെ തന്നെ നിങ്ങൾക്കു എല്ലാർക്കും അറിയാലോ, ഈ പാട്ടിൻറെ സൗന്ദര്യം മാത്രമല്ല ഈ പാട്ടിൽ അഭിനയിച്ചിരിക്കുന്ന മൊഞ്ചത്തികളും കൂടിയാണ് ഈ പാട്ടിന് ലോകശ്രദ്ധ നേടി കൊടുത്തത്‌.

പത്മാവദ്, ഒരു അഡാറ് ലവ്... പ്രേക്ഷകനെ വടിവേലുവാക്കി എന്തുകൊണ്ട് ഇനിയൊരു സിനിമാ വിവാദം ഉണ്ടാകരുത്??പത്മാവദ്, ഒരു അഡാറ് ലവ്... പ്രേക്ഷകനെ വടിവേലുവാക്കി എന്തുകൊണ്ട് ഇനിയൊരു സിനിമാ വിവാദം ഉണ്ടാകരുത്??

 എന്താണ് പാട്ടിന്റെ പ്രത്യേകത

എന്താണ് പാട്ടിന്റെ പ്രത്യേകത

പ്രത്യേകിച്ചു, ആ പാട്ടിന്റ ഇടയിൽ കാണിക്കുന്ന പ്രിയ വാര്യരുടെയും റോഷന്റെയും പരസ്പരം ഉള്ള നോട്ടവും പുരികം ഉയർത്തിയുള്ള ചേഷ്ടകളും ഭാവപ്രകടനങ്ങളും അത്രമേൽ ആകര്ഷണീയമാണ്. അത് കൊണ്ടാണല്ലോ ഇന്ത്യ മുഴുവനുള്ള യുവാക്കൾ ഈ ഗാനം നിമിഷങ്ങൾക്കുള്ളിൽ നെഞ്ചിലേറ്റിയത്. കഴിഞ്ഞ ദിവസം, ഈ സിനിമയുടെ സംവിധായകനും പ്രിയയും റോഷനും കൂടി ഉള്ള ഒരു ഇന്റർവ്യൂ ഞാൻ കാണുകയുണ്ടായി. അതിൽ ആ കുട്ടി പറഞ്ഞു, ചെറുപ്പം മുതൽ ഉള്ള ഒരു ആഗ്രഹം ആരുന്നു ഒരു നടി ആകുക എന്ന്.

 ഭാഗ്യം ഉള്ള കുട്ടിയാണ്

ഭാഗ്യം ഉള്ള കുട്ടിയാണ്

ഒരുപാടു ഭാഗ്യം ഉള്ള ഒരു കുട്ടിയാണ് അവൾ, എത്ര പെട്ടെന്ന് ആണ് അവൾ പ്രശസ്ത ആയതു, 15 ലക്ഷത്തിൽ പരം ഫോള്ളവർസ് ഉള്ള ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ന് ഉടമയായത്. ഇതിനു ഒക്കെയാണ് കിസ്മത് എന്ന് പറയുന്നത്..അല്ലെ? ഇതാണ് പറയുന്നത്, നമ്മൾ ഒരു കാര്യം വളരെ ശക്തിയായി ആഗ്രഹിച്ചാൽ, ഈ പ്രപഞ്ചം മുഴുവൻ അതിലേക്കു നമ്മളെ എത്തിക്കാൻ സഹായിക്കും എന്ന്. അവൾക്കു കഴിവുണ്ടെങ്കിൽ, അവളുടെ ഈ ഭാഗ്യം അവളെ ഉയരങ്ങളിൽ എത്തിക്കട്ടെ എന്ന് ആശംസിക്കുന്നു.

 പാട്ടിനെതിരെ കേസ്, വിവാദം

പാട്ടിനെതിരെ കേസ്, വിവാദം

ഇത് കൂടാതെ എന്റെ ശ്രദ്ധയിൽ പെട്ട മറ്റൊരു വാർത്ത ആണ്, ആ കുട്ടിയുടെ പേരിൽ മതവികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞു ആരോ കേസ് കൊടുത്തു എന്ന്. എന്തിനാണു കുറെ ആളുകൾ ഇങ്ങനെ ഇറങ്ങി തിരിച്ചിരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. എനിക്ക് നേരിട്ടു അറിവില്ലെങ്കിൽ കൂടി ഒമർ പറഞ്ഞതു അനുസരിച്ചു, ഇത് പണ്ട് കാലം മുതൽക്കു പാടി വരുന്ന ഒരു മാപ്പിളപ്പാട്ട് ആണ്. അതിൽ എന്തിനാ ഇത്ര വിവാദം ഉണ്ടാകുന്നത്.?

 ഇതൊക്കെ തന്നെ കാരണം

ഇതൊക്കെ തന്നെ കാരണം

അതിന്റെ കാരണം മറ്റൊന്നും ആയിരിക്കില്ല, ഒരു പെൺകുട്ടിക്ക് വളരെ പെട്ടെന്ന് കിട്ടിയ പ്രശസ്തിയുടെയും അംഗീകരത്തിന്റെയും ചുവടു പിടിച്ചു, തരം തായ്‌ന്ന രീതിയിൽ കുറച്ചു പ്രശസ്തി നേടുക, അല്ലെങ്കിൽ അറിയപ്പെടുക. ഇങ്ങനെ അല്ലെങ്കിൽ, പിന്നെ വെറും ഒരു ഗാനരംഗം കണ്ടു എന്തിനാണ് അവർ ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തി ചേർന്നത്, കുറഞ്ഞ പക്ഷം ആ സിനിമ ഇറങ്ങി അത് കണ്ടിട്ടു, അവര് ഈ പറയുന്ന ആരോപണം ഏതെങ്കിലും തരത്തിൽ അതിൽ വന്നിട്ടുണ്ടോ എന്ന് നോക്കിയിട്ടെങ്കിലും പോരെ? ആവിഷ്കാര സ്വാതന്ത്ര്യം ഒട്ടുമില്ലാതെ ആയിട്ടുണ്ട് ഇപ്പോ ഈ രാജ്യത്തു, അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്, പികെ, പത്മാവതി, പാഡ്മാൻ മുതലായ സിനിമകൾ നേരിട്ട വെല്ലുവിളികൾ.

English summary
Oru Adaar Love Why we dont want more movie controversies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X