Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓസ്കാറില്‍ തിളങ്ങി നൊമാഡ് ലാന്‍റ്: ആന്‍റണി ഹോപ്കിന്‍സ് നടന്‍, നടി ഫ്രാന്‍സിസ് മക്ഡോര്‍മണ്ട്

ഓസ്കാകാര്‍ പുരസ്കാര വേദിയില്‍ തിളങ്ങി നൊമാഡ് ലാന്‍റ്. മികച്ച സംവിധായകന്‍, മികച്ച ചിത്രം എന്നിവ ഉള്‍പ്പടെ മൂന്ന് പുരസ്കാരങ്ങള്‍ ഈ ചിത്രം നേടി. ക്ലോയ് ഷാവോയാണ് ചിത്രം സംവിധാനം ചെയ്തത്. തോടെ ഓസ്‌കാര്‍ നേടുന്ന ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വനതിയായ ക്ലോയ് ഷാവോ. ചൈനീസ് വംശജയായ ക്ലോയ് ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ എഷ്യാക്കാരിയുമാണ്. ദി ഫാദര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ആന്‍റണി ഹോപ്കിന്‍സ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിയുടെ പുരസ്കാരം ഫ്രാന്‍സിസ് മക്ഡോര്‍മണ്ടാണ്.

ജൂദാസ് ദ ബ്ലാക്ക് മിസിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഡാനിയേൽ കലൂയ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയത് കൊറിയക്കാരിയായ യൂൻ യോ ജുങ് ആണ്. മിനാരി എന്ന ചിത്രമാണ് ഇവരെ അവാര്‍ഡിന് അര്‍ഹമാക്കിയത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്‌കാര്‍ ദ ഫാദര്‍ എന്ന ചിത്രത്തിലൂടെ ക്രിസ്്റ്റഫര്‍ ഹാംപ്റ്റന്‍, ഫ്‌ളോറിയന്‍ സെല്ലര്‍ എന്നിവരാണ് നേടിയത്. പ്രോമിസിംഗ് യങ് വുമണിലൂടെ എമെറാള്‍ ഫെന്നലാണ് മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത്.

Recommended Video

cmsvideo
    93-ാമത് ഓസ്കാർ പുരസ്‌കാരവേദിയിൽ മികച്ച ചിത്രമായ് നൊമാഡ്‌ലാൻഡ്
    oscar

    കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി പ്രത്യേകതകളുമായിട്ടാണ് ഇത്തവണത്തെ ഓസ്കാര്‍ പുരസ്കാര വിതരണം നടന്നത്. ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്റ്റേഷന്‍ ആയ യൂണിയന്‍ സ്റ്റേഷന്‍ ആണ് ഇത്തവണത്തെ പ്രധാന പുരസ്കാര വേദി. പരമ്പരാഗത വേദിയായ ഡോള്‍ബി തിയറ്ററുകളിലും ചടങ്ങുകള്‍ നടക്കുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ന് ആരംഭിച്ച പ്രത്യേക ഷോയില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയത്.

    മറ്റ് പ്രധാന പുരസ്കാരങ്ങള്‍ ഇങ്ങനെ..

    മികച്ച തിരക്കഥ (ഒറിജിനൽ)- പ്രൊമിസിങ് യങ് വുമൺ
    മികച്ച വസ്ത്രാലങ്കാരം: മ റെയ്നീസ് ബ്ലാക്ക് ബോട്ടം
    മികച്ച വിദേശ ഭാഷാചിത്രം: അനദർ റൌണ്ട് (ഡെൻമാർക്ക്)
    മികച്ച ശബ്ദ വിന്യാസം: സൌണ്ട് ഓഫ് മെറ്റൽ
    മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: റ്റു ഡിസ്റ്റൻന്റ് സ്ട്രേഞ്ചേഴ്സ്
    മികച്ച ഹ്രസ്വ ഡോക്യുമെന്റി (ഷോർട്ട് സബ്ജെറ്റ് ): കോളെറ്റ്
    മികച്ച ഡോക്യുമെന്ററി ഫീച്ചർ: മൈ ഒക്ടോപസ് ടീച്ചർ
    മികച്ച വിഷ്വൽ എഫക്ട്: ടെനെറ്റ് (ക്രിസ്റ്റഫർ നോളൻ)

    മികച്ച മേക്കപ്പ്, കേശാലങ്കാരം: സെർജിയോ ലോപസ് റിവേര, മിയ നീൽ, ജമൈക്ക വിൽസൺ( ചിത്രം- മാ റെയ്നീസ് ബ്ലാക്ക് ബോട്ടം)
    മികച്ച പ്രൊഡക്ഷൻ ഡിസൈൻ: മാൻക്(സംവിധാനം- ഡേവിഡ് ഫിഞ്ചർ)
    മികച്ച ഛായാഗ്രഹണം: മാൻക്(സംവിധാനം- ഡേവിഡ് ഫിഞ്ചർ)
    മികച്ച ആനിമേഷൻ ചിത്രം: സോൾ
    മികച്ച എഡിറ്റിങ്: സൌണ്ട് ഓഫ് മെറ്റൽ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+