പുതുമുഖങ്ങളെ മത്സരരംഗത്തിറക്കി മുന്നണികൾ; ഒറ്റപ്പാലത്ത് ഏറ്റുമുട്ടുന്നത് യുവനേതാക്കൾ
സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിൽ സജീവമായ സരിനെ ഇറക്കിയാണ് കോൺഗ്രസ് മണ്ഡലം തിരികെ പിടിക്കാനൊരുങ്ങന്നത്
ഒറ്റപ്പാലം: പാലക്കാട് ജില്ലയിലെ പ്രധാന മണ്ഡലങ്ങളിലൊന്നാണ് ഒറ്റപ്പാലം. തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ ഇടത് വലത് മുന്നണികളെ മാറി മാറി പിന്തുണച്ചിട്ടുള്ള മണ്ഡലം. എന്നാൽ ഇപ്പോൾ അതൊരു ഇടത് കോട്ടയാണെന്ന് പറയാം. 2006 മുതൽ സിപിഎം സ്ഥാനാർഥികളാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തുന്നത്. ഇത്തവണയും വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് സിപിഎം. എന്നാൽ സിവിൽ സർവീസ് ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിൽ സജീവമായ സരിനെ ഇറക്കിയാണ് കോൺഗ്രസ് മണ്ഡലം തിരികെ പിടിക്കാനൊരുങ്ങന്നത്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

തിരഞ്ഞെടുപ്പ് ചരിത്രം
1957ൽ ആദ്യ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സിപിഐയുടെ കുഞ്ഞുണ്ണി നായരാണ് ഒറ്റപ്പാലത്ത് നിന്ന് നിയമസഭയിലെത്തിയത്. രണ്ടാം തവണയും കുഞ്ഞുണ്ണി നായർ വിജയം ആവർത്തിച്ചപ്പോൾ 1967ലും 1970ലും സിപിഎം സ്ഥാനാർഥി പി.പി കൃഷ്ണനും മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

കോൺഗ്രസ് അട്ടിമറി
അതിനോടകം ഇടത് കോട്ടയായി മാറിയിരുന്ന ഒറ്റപ്പാലത്ത് അഞ്ചാം നിയമസഭയിലേക്ക് 1977ൽ നടന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് ആദ്യമായി മണ്ഡലത്തിൽ വിജയിച്ചത്. പി. ബാലനാണ് ഒറ്റപ്പാലത്ത് ആദ്യമായി കോൺഗ്രസ് വിജയകൊടി പാറിച്ചത്. അടുത്ത രണ്ട് തവണയും കോൺഗ്രസ് നേതാവ് വി.സി കബീറും തിരഞ്ഞെടുക്കപ്പെട്ടു. 1987ൽ നടന്ന തിരഞ്ഞെടുപ്പിൽ മുൻ മന്ത്രിയും ഗവർണറുമൊക്കെയായിരുന്ന കെ ശങ്കരനാരായണനെയും ഒറ്റപ്പാലം നിയമസഭിയലെത്തിച്ചു. 2006ൽ എം ഹംസയാണ് മണ്ഡലം സിപിഎമ്മിനായി തിരികെ പിടിക്കുന്നത്.

അഞ്ച് തവണ എംഎൽഎ നാല് ബാനറിൽ
മണ്ഡലത്തിൽ ഏറ്റവും കൂടുതൽ തവണ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി വി.സി കബീറാണ്. അഞ്ച് തവണ നിയമസഭയിലേക്ക് ഒറ്റപ്പാലത്ത് നിന്നും തിരഞ്ഞെടുക്കപ്പെട്ട കബീർ എന്നാൽ ഓരോ തവണയും വ്യത്യസ്ത ബാനറിലാണ് മത്സരിച്ചത്. 1980ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഇന്ദിര ഗാന്ധി ഗ്രൂപ്പിന്റെ ബാനറിൽ ജനവിധി തേടിയ കബീർ രണ്ടാം തവണ മത്സരിച്ചത് സ്വതന്ത്രനായി. 1991ലും 1996ലും കോൺഗ്രസ് സെക്യുലറിന്റെ ബാനറിൽ വിജയിച്ച കബീർ 2001 ആയപ്പോഴേക്കും എൻസിപിയിലെത്തി, നിയമസഭയിലും.

കോട്ട കാക്കാൻ പ്രേംകുമാർ
ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള പ്രേംകുമാർ ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. മണ്ഡലത്തിലെ അനുകൂല സാഹചര്യങ്ങൾ ഊട്ടിയുറപ്പിക്കുകയെന്ന ദൗത്യമാണ് പ്രേം കുമാറിനുള്ളത്.

തിരികെ പിടിക്കാൻ കോൺഗ്രസ്
മൂന്നു പതിറ്റാണ്ടായി ഇടതുമുന്നണിയുടെ കുത്തകയായ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് യുവരക്തത്തെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചു പിടിക്കാന്‍ കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിനാണ് ഇത്തവണ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. അഞ്ച് കൊല്ലം മുമ്പ് സിവില്‍ സര്‍വ്വീസില്‍ നിന്ന് രാജിവച്ച് യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ ഡോ. പി സരിൻ രാഹുൽ ഗാന്ധിയുടെ അവസാന നിമിഷത്തെ ഇടപ്പെടലിലൂടെയാണ് സ്ഥാനാർഥി പട്ടികയിൽ ഇടംപിടിച്ചത്.

മണ്ഡല സ്ഥിതി വിവരം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം നഗരസഭയും ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഒറ്റപ്പാലം. 2016 കണക്കനുസരിച്ച് 197646 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
നടി ചിത്ര ശുക്ലയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications