Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹ്യൂസിന്റെ ജീവനെടുത്ത ആ ബൗണ്‍സര്‍!

ക്രിക്കറ്റില്‍ പന്ത് കൊണ്ട് ബാറ്റ്‌സ്മാന് പരിക്കേല്‍ക്കുന്നത് പുതുമയുള്ള കാര്യമല്ല. കുപ്രസിദ്ധമായ ബോഡി ലൈന്‍ സീരിസില്‍ ഇംഗ്ലണ്ടിന്റെയും ഓസ്‌ട്രേലിയയുടെയും ഭാഗത്ത് പന്ത് കൊണ്ട് പരിക്കേല്‍ക്കത്തവര്‍ വിരളമായിരുന്നു. എന്നാല്‍ ബൗണ്‍സര്‍ തലയില്‍ കൊണ്ട് ഒരു അന്താരാഷ്ട്ര ബാറ്റ്‌സ്മാന്‍ മരണത്തിന് കീഴടങ്ങുന്നത് ക്രിക്കറ്റിന് അത്ര പരിചിതമായ കാഴ്ചയല്ല. അതാണ് ഫില്‍ ഹ്യൂസിന് സംഭവിച്ചത്.

ഓസ്‌ട്രേലിയയുടെ ശ്രദ്ധേയനായ ബാറ്റ്‌സ്മാനായിരുന്നു ആഭ്യന്തര ക്രിക്കറ്റിനിടെ ബൗണ്‍സര്‍ തലയിലേറ്റ് മരിച്ച ഫില്‍ ഹ്യൂസ്. ന്യൂ സൗത്ത് വെയില്‍സിന്റെ സീന്‍ അബോട്ടിന്റെ പന്താണ് ഹ്യൂസിന്റെ ജീവനെടുത്തത്. അപകടത്തിന് ശേഷം ഒരിക്കല്‍ പോലും ഹ്യൂസ് ബോധം വീണ്ടെടുത്തില്ല എന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. ഫില്‍ ഹ്യൂസിന്റെ കരിയറിലേക്കും ഹ്യൂസിന് പരിക്കേറ്റ കളിയിലേക്കും ഒരെത്തിനോട്ടം.

ഹ്യൂസ് ഒരു വിസ്മയം

ഹ്യൂസ് ഒരു വിസ്മയം

ഇരുപതാം വയസില്‍, 2009 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഹ്യൂസ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. ടെസ്റ്റിന്റെ രണ്ടിന്നിംഗ്‌സുകളിലും സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ കളിക്കാരന്‍ എന്ന റെക്കോര്‍ഡ് ഹ്യൂസിന്റെ പേരിലാണ്.

ഇന്ത്യയുടെ നഷ്ടം

ഇന്ത്യയുടെ നഷ്ടം

ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിനെതിരെ കളിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു ഹ്യൂസ്. പരിക്കേറ്റ മൈക്കല്‍ ക്ലാര്‍ക്കിന് പകരക്കാരനായി ഹ്യൂസ് ടീമിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

ടെസ്റ്റ്, ഏകദിനം, ട്വന്റി 20

ടെസ്റ്റ്, ഏകദിനം, ട്വന്റി 20

26 ടെസ്റ്റുകളും 25 ഏകദിനങ്ങളും കളിച്ച ഹ്യൂസ് ഒരേയൊരു ട്വന്റി 20 മത്സരം മാത്രമേ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിച്ചുള്ളൂ. ടെസ്റ്റില്‍ മൂന്നും ഏകദിനത്തില്‍ രണ്ടും സെഞ്ചുറികള്‍ നേടിയിട്ടുണ്ട്.

ഐ പി എല്ലില്‍

ഐ പി എല്ലില്‍

ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിലുണ്ടായിരുന്നു ഹ്യൂസ്. പക്ഷേ കളിച്ചിട്ടില്ല.

അപകടം ഇങ്ങനെ

അപകടം ഇങ്ങനെ

സൗത്ത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കുകയായിരുന്നു ഹ്യൂസ്. ന്യൂ സൗത്ത് വെയില്‍സിനെതിരെയായിരുന്നു കളി.

മികച്ച ഫോമില്‍

മികച്ച ഫോമില്‍

ഓപ്പണറായി ഇറങ്ങിയ ഹ്യൂസ് 63 റണ്‍സെടുത്ത് നില്‍ക്കവേയാണ് ഫാസ്റ്റ് ബൗളര്‍ സീന്‍ അബോട്ടിന്റെ പന്ത് ഹ്യൂസിന്റെ തലയില്‍ കൊണ്ടത്.

ബൗളര്‍ സീന്‍ അബോട്ട്

ബൗളര്‍ സീന്‍ അബോട്ട്

കളിയുടെ 49 ആം ഓവറിലാണ് ഹ്യൂസിന് ഏറ് കൊണ്ടത്. ഫാസ്റ്റ് ബൗളര്‍ സീന്‍ അബോട്ടിന്റെ പത്താമത്തെ ഓവറായിരുന്നു അത്.

കളി നിര്‍ത്തി, ഹ്യൂസ് ആശുപത്രിയില്‍

കളി നിര്‍ത്തി, ഹ്യൂസ് ആശുപത്രിയില്‍

പന്ത് തലയില്‍ കൊണ്ടതും ഹ്യൂസ് കുഴഞ്ഞുവീണു. അതോടെ കളിയും ഉപേക്ഷിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷം സെന്റ് വിന്‍സന്റ് ആശുപത്രിയിലായിരുന്നു ഹ്യൂസ്.

ശ്രമങ്ങള്‍ വിഫലം

ശ്രമങ്ങള്‍ വിഫലം

എന്നാല്‍ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല. രണ്ട് ദിവസം കോമയില്‍ കഴിഞ്ഞ ശേഷം ഹ്യൂസ് മരണത്തിന് കീഴടങ്ങി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+