കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീനിയര്‍ സിറ്റിസണ്‍സിന് മാത്രമായി മൊബൈല്‍!

Google Oneindia Malayalam News

മുത്തച്ഛനും മുത്തശ്ശിക്കും പിറന്നാള്‍ സമ്മാനമായി ഒരു മൊബൈല്‍ ഫോണ്‍ വാങ്ങിക്കൊടുക്കണമെന്നുണ്ടോ. പക്ഷേ സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് അവര്‍ക്കെന്ത് കാര്യം എന്ന് തോന്നി ഒഴിവാക്കാറുണ്ടോ. പരസ്യത്തില്‍ പറയുന്നത് പോലെ, ഈ ചിന്തയാണ് മാറേണ്ടത്. ഫിലിപ്‌സും മിതാഷിയും അവതരിപ്പിക്കുന്ന, പ്രായമായ ആളുകള്‍ക്ക് മാത്രമായി ഉള്ള ഈ മൊബൈല്‍ ഫോണുകള്‍ നോക്കൂ.

പ്രായക്കൂടുതലുളളവര്‍ക്ക് ഉപയോഗം എളുപ്പമാക്കാന്‍ വേണ്ടി വലിപ്പം കൂടിയ ബട്ടണുകളാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടുതല്‍ തെളിച്ചമുള്ള സ്‌ക്രീന്‍ ആണ് ഫോണിന്, കാഴ്ചയ്ക്ക് പ്രയാസമാകില്ല എന്നര്‍ഥം. എഫ് എം റേഡിയോ, ശബ്ദം കൂടിയ സ്പീക്കറുകള്‍ എന്നിവയ്‌ക്കൊപ്പം പ്രത്യേകം നമ്പറുകളിലേക്ക് പെട്ടെന്ന് വിളിക്കാനായി അസൈന്‍ ചെയ്ത് വെക്കാനുള്ള സൗകര്യവുമുണ്ട്.

philipsmobile

പ്രായം ചെന്ന ആളുകള്‍ പലപ്പോഴും പേടി കൊണ്ടാണ് സ്മാര്‍ട്ട് ഫോണുകളടക്കമുള്ള ടെക്‌നോളജിയില്‍ നിന്നും മാറി നില്‍ക്കുന്നത്. കൈയ്യും കണ്ണും മനസും ഒരേ വേഗതയില്‍ പ്രവര്‍ത്തിച്ചാലേ ചില മൊബൈല്‍ ആപ്പുകള്‍ പോലും പ്രവര്‍ത്തിക്കൂ എന്നത് തന്നെ കാരണം. ഇങ്ങനെ ചിന്തിച്ച് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാതെ മാറി നില്‍ക്കുന്ന 'മുതിര്‍ന്ന തലമുറയാണ്' തങ്ങളുടെ ഉന്നമെന്നാണ് മിതാഷി വൈസ് പ്രസിഡണ്ട് അഡ്‌നാന്‍ ചാര പറയുന്നത്.

ഇന്ത്യന്‍ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലധികം വരും ഈ തലമുറ. ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റില്‍ പ്രവര്‍ത്തിക്കുന്ന മിതാഷി സീനിയര്‍ ഫ്രണ്ട് എ പി 103 ന് വില 4999 രൂപയാണ്. ഫിലിപ്‌സിന്റെ സേനിയം എക്‌സ് 2566 നാകട്ടെ 3800 രൂപയേ ഉള്ളൂ വില. സാധാരണ മൊബൈല്‍ ഫോണുകളും ടെക്‌നോളജിയും പിന്തുടരാന്‍ പഴയ തലമുറയ്ക്കുള്ള വിഷമം തിരിച്ചറിഞ്ഞാണ് ഈ ഓള്‍ഡ് ജനറേഷന്‍ ഫോണുകള്‍ വിപണിയിലെത്തുന്നത്. ജനുവരിയോടെ ഈ കൂട്ടത്തിലേക്ക് ഇന്റെക്‌സിന്റെ 6000 - 7000 രൂപ റേഞ്ചിലുള്ള ഫോണും ഇക്കൂട്ടത്തിലെത്തും.

English summary
Philips Mobile and Mitashi on Monday launched cellphones for senior citizens.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X