പീഡനത്തിന് ഇരയായ നായികമാര്‍
സൗമ്യ മുതല്‍ ദില്ലി പെണ്‍കുട്ടി വരെ എത്രയെത്ര പീഡനങ്ങളാണ് ഇന്ത്യയില്‍ നടന്നത്. പീഡനങ്ങള്‍ ഏറ്റവും അധികം നടക്കുന്നത് ഇന്ത്യയിലെ വന്‍ നഗരങ്ങളിലാണെന്നതാണ് വസ്തുത. ലൈംഗിക പീഡനം, ശാരീരിക പീഡനം, മാനസിക പീഡനം എന്ന് വേണ്ട സ്ത്രീയ്ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ചെറുതല്ല. അപ്പോള്‍ പിന്നെ നമ്മുടെ നായികാമരുടെയൊക്കം കാര്യം പ്രത്യേകം പറയണോ.
ഇവരും പീഡനത്തിന് ഇരയാകാറില്ലേ. പൊതുപരിപാടിയ്ക്കിടെ നടി ശ്വേത മേനോനെ ജനപ്രതിനിധി അപമാനിച്ചതോടെയാണ് സിനിമതാരങ്ങള്‍ നേരിടുന്ന പീഡനത്തെപ്പറ്റി കേരള സമൂഹം ചര്‍ച്ച ചെയ്തത്.
ശ്വേത മേനോന് മാത്രമല്ല ഒട്ടേറെ മുന്‍ നിര നായികമാര്‍ പീഡനത്തിന് ഇരയായിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ തങ്ങളെ അപമാനിച്ചവരെ ശക്മായി നേരിട്ട നടിമാരും കുറവല്ല. പീഡനത്തിന് ഇരയായ ചില നായികാര്‍ ഇവരാണ്.

ശ്വേതാമേനോന്
മലയാളത്തിലെ മികച്ച നായികമാരില്‍ ഒരാളായ ശ്വേതാമേനോനെ അപമാനിച്ചത് ഒരു ജനപ്രതിനിധിയായിരുന്നു. കൊല്ലത്ത് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് ശ്വേത അപമാനിയ്ക്കപ്പെട്ടത്

ഗീതിക ത്യാഗ്
തന്നെ പീഡിപ്പിച്ച സംവിധായകനെ കരണത്തടിച്ചാണ് നടി ഗീതിക പ്രതികരിച്ചത്. ജോളി എല്എഎല്ബിയുടെ സംവിധായകന് സുഭാഷ് കപൂറാണ് ഗീതികയെ പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചതെന്നാണ് നടി ആരോപിയ്ക്കുന്നത്.

അലേഫിയ കപാഡിയ
മുംബൈയിലെ തിരക്കേറിയ റോഡില്‍ വച്ച് അലേഫിയ എന്ന ടെലിഷന് താരത്തെ കാറിലെത്തിയ ഒരു യുവാവ് അപമാനിയ്ക്കാന്‍ ശ്രമിച്ചു. അക്രമി.ുടെ ചിത്രം തന്റെ മൊബൈലില്‍ പകര്‍ത്തി നടി ഫേസ്ബുക്കിലിട്ടു. പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു

ശ്രുതി ഹാസന്
ചില ആരാധകന്മാര് നായികമാര്‍ക്ക് ശല്യമാകുന്നത് പതിവാണ്. അടുത്തിടെയാണ് ശ്രുതി ഹാസന്റെ മുംബൈയിലെ വസതിയില്‍ എത്തി ഒരു ആരാധകന് ഇവരെ ആക്രമിയ്ക്കാന്‍ ശ്രമിച്ചത്. താരത്തിന്റെ കഴുത്തിന് കടന്ന് പിടിച്ച് ശ്വാസം മുട്ടിയ്ക്കാനും ഇയാള്‍ ശ്രമിച്ചു

നികുഞ്ജ് മാലിക്
അമ്മാവന്റെയും അയാളുടെ മകന്റെയും ശല്യം അതിര് കടന്നപ്പോഴാണ് നികുഞ്ജ് പൊലീസില്‍ പാരിപ്പെട്ടത്. നടിയയെയും അമ്മയെയും ഇരുവരും ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നതായും മാനസികായി പീഡിപ്പിച്ചിരുന്നതായും നടി പരാതിയില്‍ പറയുന്നു

നന്ദിത പുരി-ഓംപുരി
ഭര്‍ത്താവ് തന്നെ ശാരീരിക പീഡനത്തിന് ഇരയാക്കിയെന്ന് കാട്ടിയാണ് നന്ദിതെ പൊലീസിനെ സമീപിച്ചത്. ഓംപുരി തന്നെ തല്ലിയെന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടു.

യുക്തമുഖി
ഭര്‍ത്താവില്‍ നിന്ന മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ ഏറ്റ് വാങ്ങേണ്ടി വരുന്നെന്ന കാട്ടിയാണ് മുന്‍ ലോകസുന്ദരിയും ബോളിവുഡ് താരവുമായ യുക്ത മുഖി പൊലീസില്‍ പരാതിപ്പെട്ടു. ഭര്‍ത്താവായ പ്രിന്‍സ് ടുളിയില് നിന്നും അകന്ന് കഴിയുകയാണ് യുക്ത

ജിയ ഖാന്
കാമുകനായ സുരജ് തന്നെ ലൈംഗിക പീഡനത്തിനും ശാരീരിക പീഡനത്തിനും ഇരയാക്ക്ിയിരുന്നെന്ന് ആത്മഹത്യ ചെയ്ത നടി ജിയഖാന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു. സൂരജ് പഞ്ചോളിയില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന മാനസിക പീഡനങ്ങളാണ് ജിയയെ മരണത്തിലേക്ക് നയിച്ചതെന്ന് ജിയഖാന്റെ അമ്മ ആരോപിയ്ക്കുന്നു.

ഐശ്വര്യ റായ്
നടന് സല്മാന് ഖാന് തന്നെ അപമാനിച്ചിരുന്നെന്നും ശാരീരിക പീഡനത്തിന് ഇരയാക്കിയിരുന്നെന്നും സല്‍മാനുമായുള്ള പ്രണയം തകര്‍ന്നപ്പോള്‍ ഐശ്വര്യ റായ് ആരോപിച്ചിരുന്നു

സീനത്ത് അമന്
തന്റെ രണ്ട് വിവാഹ ബന്ധങ്ങളിലും ഭര്‍ത്താവും ഭര്‍തൃ ബന്ധുക്കളും ഗാര്‍ഹിക പീഡനത്തിന് ഇരയാക്കിയിരുന്നെന്ന നടി സീനത്ത് അമന് പറഞ്ഞു.

ചാര്‍മിള
ഭര്‍ത്താവും ബന്ധുക്കളും ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് നടി ചാര്‍മിളയും ആരോപിച്ചിരുന്നു

കാവ്യ മാധവന്
ഭര്‍ത്താവും ബന്ധുക്കളും ഗാര്‍ഹിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് കാട്ടിയാണ് മുന്‍നിര മലയാള നായിക കാവ്യ മാധവന് വിവാഹ മോചനം നേടിയത്

അഞ്ജലി
വളര്‍ത്തമ്മ തന്നെ പീഡിപ്പിയ്ക്കുന്നവെന്ന് ആരോപിച്ച് തമിഴ് നടി അഞ്ജലിയും രംഗത്തെത്തിയിരുന്നു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications