പ്രാവുകളുടെ ലൈംഗികാവയവങ്ങള്‍ ഇസ്ലാമിക വിരുദ്ധം... ഐസിസിന്റെ തമാശയോ?
തീവ്ര വര്‍ഗ്ഗീയ നിലപാടുകളുള്ള ഇസ്ലാമിസ്റ്റുകള്‍ അടു്തിടെ നടത്തയ പല പരാമര്‍ശങ്ങളും ആളുകളില്‍ ചിരിയാണ് പടര്‍ത്തിയിട്ടുളളത്. അതില്‍ ഒന്നായിരുന്നു സ്ത്രീകള്‍ ജീന്‍സ് ധരിയ്ക്കുന്നതാണ് ഭുചലനത്തിനുള്ള കാരണം എന്ന് ജമാ അത്തെ ഇസ്ലാമി നേതാവ് പറഞ്ഞത്.
ഇതുപോലെ തന്നെ ആയിരുന്നു സ്ത്രീകള്‍ ഫുട്‌ബോള്‍ മത്സരം കാണുന്നതി കുറിച്ചും ഇസ്ലാമി തീവ്രവാദികളുടെ അഭിപ്രായം. പുരുഷന്‍മാരുടെ 'തുട' കാണാനാണത്രെ സ്ത്രീകള്‍ ഫുട്‌ബോള്‍കാണുന്നത്. ഐസിസ് തങ്ങളുടെ അധികാര പരിധിയില്‍ പ്രാവുവളര്‍ത്തല്‍ നിരോധിച്ചതും ഏതാണ്ടിങ്ങനെ ഒരു സംഭവം ആണ്.

പ്രാവ് വളര്‍ത്തല്‍
ഇറാഖിലും സിറിയയിലും പ്രാവുകളെ വളര്‍ത്തുന്നതും ഇണ ചേര്‍ക്കുന്നതും ഐസിസ് നിരോധിച്ചിരിയ്ക്കുകയാണ്. ഇസ്ലാമിക വിരുദ്ധം എന്ന് പറഞ്ഞുകൊണ്ടാണ് ഈ നടപടി.

ലൈംഗികാവയവങ്ങള്‍
പ്രാവുകള്‍ ആകാശത്ത് പാറിപ്പറക്കുമ്പോള്‍ അവയുടെ ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിക്കപ്പെടുമത്രെ. അത് ഇസ്ലാമിനക വിരുദ്ധമാണെന്നാണ് ഐസിസിന്റെ പക്ഷംയ

15 കുട്ടികള്‍ അറസ്റ്റില്‍
ഐസിസിന്റെ നിരോധന വകവയ്ക്കാതെ പ്രാവുകളെ വളര്‍ത്തിയ 15 ആണ്‍കുട്ടികളെ തീവ്രവാദികള്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെനനാണ് വിവരം.

വധിച്ചോ?
പിടിയ്ക്ക്പപെട്ട ആണ്‍കുട്ടികളില്‍ മൂന്ന് പേരെ വധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രാര്‍ത്ഥനാ മൈതാനത്തിനടുത്ത് വച്ച പ്രാവുകളെ ഇള ചേര്‍ത്തനിനാണ് വധശിക്ഷ നടപ്പാക്കിയത്.

യഥാര്‍ത്ഥ പ്രശ്‌നം
പ്രാവുകളുമായി ഐസിസിന്റെ യഥാര്‍ത്ഥ പ്രശ്‌നം എന്താണ്... അവ തങ്ങള്‍ക്കെതിരെയുള്ള സന്ദേശ വാഹകരാകുന്നുണ്ടോ എന്നാണത്രെ അവരുടെ ഭയം. അതുകൊണ്ടാണ് ഇസ്ലാമിന്റെ പേരില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സിഗററ്റ് കള്ളക്കടത്ത്
ഐസിസ് കീഴടക്കിയ മേഖലകളില്‍ സിഗററ്റിന് നിരോധനം ഉണ്ട്. പ്രാവുകളെ സിഗററ്റ് കള്ളക്കടത്തിന് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ക്കറിയാം. ഇതുകൂടി തടയാനാണത്രെ നിരോധനം ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications