കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാലിന്യ സംസ്‌കരണത്തിന് പിണറായി നേരിട്ട്... ഫലം കാണുമോ

  • By Soorya Chandran
Google Oneindia Malayalam News

നരേന്ദ്ര മോദിയുടെ സ്വച്ഛ ഭാരത് അല്ല, തോമസ് ഐസക്കിന്റെ മാലിന്യ സംസ്‌കരണമാണ് പിണറായിയുടെ മാതൃക. കേരളപ്പിറവി ദിനത്തില്‍ കേരളം ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കുമോ...

കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടി എന്ന് വിശേഷണത്തിന് തീര്‍ത്തും അര്‍ഹമാണ് സിപിഎം. പാര്‍ട്ടിയിലെ ഉരുക്ക് മനുഷ്യനെന്നും, തീരുമാനിച്ചുറപ്പിച്ചാല്‍ നടപ്പിലാക്കുന്നവന്‍, കര്‍ക്കശക്കാരന്‍ എന്നിങ്ങനെ ഏറെ വിശേഷണങ്ങളുള്ള നേതാവാണ് പിണറായി വിജയന്‍... ഈ ദൗത്യം വിജയിച്ചാല്‍ കേരളം മാലിന്യമുക്തമാകുമെന്ന് ഏറെക്കുറെ പ്രതീക്ഷിക്കാം...

അഞ്ച് വര്‍ഷത്തിന്‍റെ ഇടവേളകളില്‍ മുന്നണികള്‍ മാറിമാറി ഭരിക്കുന്ന സംസ്ഥാനമാണ് കേരളം. സിപിഎമ്മിന് മേല്‍ക്കൈയ്യുളള സര്‍ക്കാരുകളും ഏറെ കടന്നുപോയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ മാലിന്യ പ്രശ്‌നം അനുഭവിക്കുന്ന നഗരമായ തിരുവനന്തപുരം ഭരിക്കുന്നതും സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ്.

തിരുവനന്തപുരത്ത് നിന്ന് തന്നെയാണ് സിപിഎമ്മിന്റെ ശുചിത്വ കേരളം പദ്ധതി തുടങ്ങുന്നത് . തുടക്കും കുറിക്കുന്നത് സംസ്ഥാന സെക്രട്ടറി പിണറായി വിജയനും.

ഇക്കാലമത്രയും തിരുവനന്തപുരത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ പലപല പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും നഗരസഭയും മാറിമാറി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതിന്റെ ശരിതെറ്റുകള്‍ തേടിപ്പോകാന്‍ ഇപ്പോഴില്ലെന്നാണ് പിണറായി പറയുന്നത്. ആരിലും കുറ്റം ചാര്‍ത്താനും താനില്ലെന്ന് പിണറായി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നു.

Clean Kerala

തിരുവനന്തപുരത്ത് കോര്‍പ്പറേഷന്റെ സഹായത്തോടെ തുടങ്ങുന്ന മാലിന്യ നിര്‍മാര്‍ജ്ജനം പദ്ധതിക്ക് തുടക്കം കുറിക്കുന്നത് പിണറായിയാണ്. വെറുതേ ഉദ്ഘാടനം ചെയ്ത് മടങ്ങുകയല്ല താന്‍ ചെയ്യുക എന്ന വ്യക്തമായ സന്ദേശം പിണറായി നല്‍കുന്നുണ്ട്. പരിപാടിയുടെ വിജയത്തിനുള്ള സിപിഎമ്മിന്റെ പരിപാടികള്‍ക്ക് വ്യക്തിപരമായ മേല്‍നോട്ടവും വഹിക്കുമെന്ന് അദ്ദേഹം പറയുന്നു.

കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരേയും ഈ ദൗത്യത്തിലേക്ക് പിണറായി സ്വാഗതം ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സിപിഎമ്മിന്റെ ഈ മാലിന്യ സംസ്‌കരണ പരിപാടിയെന്ന് ആക്ഷേപം ഉണ്ട്. എങ്കില്‍ പോലും സിപിഎം പോലുള്ള ഒരു സംഘടന ഇത്തരമൊരു പരിപാടിക്ക ഇറങ്ങിത്തിരിക്കുകയും പിണറായി വിജയന്‍ അതിന് വ്യക്തിപരമായി മേല്‍നോട്ടം വഹിക്കുകയും ചെയ്താല്‍ ... കാത്തിരുന്ന് കാണാം...

English summary
Pinarayi Vijayan personally supervise CPM's Clean Kerala mission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X