മിസ്റ്റര്‍ പിണറായി വിജയന്‍... ഇരുട്ടില്‍ ജീവിയ്ക്കാനാഗ്രഹിയ്ക്കുന്ന ഒരുസര്‍ക്കാര്‍ ആണോ നിങ്ങളുടേതും?
വലിയ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത്. വലിയ പ്രതീക്ഷകളോടെയാണ് ജനം പുതിയ സര്‍ക്കാരിനെ എതിരേറ്റതും. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല മുന്നോട്ട് പോകുന്നത് എന്നത് വ്യക്തം.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറ്റവും വലിയ വിവാദങ്ങളില്‍ ഒന്നായിരുന്നു മന്ത്രിസഭാ തീരുമാനങ്ങള്‍ വിവാരാവകാശ നിയമപ്രകാരം ലഭ്യമാക്കുന്നില്ല എന്നത്. പ്രമുഖര്‍ ഉള്‍പ്പെട്ട വിജിലന്‍സ് കേസുകളുടെ വിവരം വിവരാവകാശ പ്രകാരം നല്‍കേണ്ടതില്ലെന്ന് വിജ്ഞാപനം പുറപ്പെടുവിച്ചു. അന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മാത്രമായിരുന്ന പിണറായി വിജയന്‍ അതി ശക്തമായാണ് അതിനെ എതിര്‍ത്തത്.

സര്‍ക്കാരിന്റെ തനിനിറം ജനങ്ങള്‍ അറിഞ്ഞാല്‍ ആട്ടിപ്പുറത്താക്കും എന്ന ഭയം കൊണ്ടാണ് വിവരാവകാശ നിയമം അട്ടിമറിച്ചത് എന്നായിരുന്നു അന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ എഴുതിയത്. ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു പിണറായിയുടെ പോസ്റ്റ്.

എന്നാല്‍ ഇപ്പോള്‍ പിണറായി വിജയന്റെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. മന്ത്രിസഭ തീരുമാനങ്ങള്‍ വിവരാവകാശം വഴി ലഭ്യമാക്കാന്‍ ആവില്ലെന്നാണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്. വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിയ്ക്കുകയാണ് സര്‍ക്കാര്‍.
വിവരാവകാശം മാത്രമല്ല, മന്ത്രിസഭ യോഗത്തിന് ശേഷം മുഖ്യമന്ത്രി തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുന്ന പതിവും പിണറായി വിജയന്‍ ഉപേക്ഷിച്ചിരിയ്ക്കുന്നു. മന്ത്രിസഭ തീരുമാനങ്ങളെ വിവരാവകാശത്തിന് പുറത്ത് നിര്‍ത്തുമ്പോള്‍ പിണറായി വിജയന്‍ ആ പഴയ ഫേസ്ബുക്ക് പോസ്റ്റ് ഒന്ന് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്.
അധികം പഴക്കമൊന്നും ഇല്ല അതിന്. 2016 മാര്‍ച്ച് 18 നായിരുന്നു പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ഇരുട്ടില്‍ ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന സര്‍ക്കാരാണ് ഇത്'- അന്നത്തെ യുഡിഎഫ് സര്‍ക്കാരിനെ കുറിച്ച് ഇങ്ങനെ ഒരു പരാമര്‍ശത്തോടെയാണ് പിണറായി ആ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിയ്ക്കുന്നത്.
അപ്പോള്‍ മിസ്റ്റര്‍ പിണറായി വിജയന്‍... താങ്കളോട് ഒരു ചോദ്യം... ഇരുട്ടില്‍ ജീവിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഒരു സര്‍ക്കാര്‍ ആണോ നിങ്ങളുടേതും?












Click it and Unblock the Notifications