ലൈംഗിക വിവാദത്തില്‍ പെട്ട രാഷ്ട്രീയക്കാര്‍
രാഷ്ട്രീയത്തില്‍ എപ്പോഴും വിവാദങ്ങളാണ്. വിവാദങ്ങളില്ലെങ്കില്‍ നില നില്‍പ്പില്ലെന്ന് വിശ്വസിയ്ക്കുന്ന നേതാക്കളും കുറവല്ല. എന്നാല്‍ ഇത്തരക്കാര്‍ പോലും ഭയക്കുന്ന ഒന്നുണ്ട് ലൈംഗിക വിവാദങ്ങള്‍. ലൈംഗിക വിവാദത്തില്‍ അകപ്പെട്ട രാഷ്ട്രീയത്തില്‍ നിന്ന് തന്നെ എന്നെന്നേക്കുമായി ഔട്ടായ നേതാക്കളും ഉണ്ട്.
എന്നാല്‍ വിവാദങ്ങളോട് പൊരുതി രാഷ്ട്രീയത്തില്‍ ശോഭിച്ചവരും കുറവല്ല. കുഞ്ഞാലിക്കുട്ടി മുതല്‍ ജെസ് തെറ്റയില്‍ വരെ ലൈംഗിക വിവാദത്തില്‍ കുടുങ്ങിയിട്ടുണ്ട്. ദേശീയ തലത്തിലാകട്ടെ എത്രയോ നേതാക്കള്‍. ഇനി ലോക രാഷ്ടങ്ങള്ക്കിടയിലും ഇത്തരം നേതാക്കള്‍ക്ക് കുറവൊന്നും ഇല്ല. ലൈംഗിക വിവാദങ്ങളില്‍ അകപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെ പരിചയപ്പെടാം.

കുഞ്ഞാലിക്കുട്ടി-ഐസ്ക്രീം പാര്‍ലര്‍ കേസ് (1987)
ലൈംഗിക വിവാദങ്ങള്‍ കേരള രാഷ്ട്രീയത്തെ പലപ്പോഴഉം പിടിച്ച് കുലുക്കിയിട്ടുണ്ട്. ഐസ്ക്രീം പാര്‍ലര്‍ കേസ് വിവാദത്തിലൂടെയാണ് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി വിവാദങ്ങളുടെ കൂട്ടുകാരനാവുന്നത്. ഐസ്ക്രീം പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുവെന്നും സമൂഹത്തിലെ ഉന്നതരാണ് ഇതിന് പിന്നിലെന്നുമുള്ള കേഴിക്കോട്ടെ ഒരു എന്‍ജിഒ യൂണിയന്റെ പരാതിയാണ് ഐസ്ക്രീം പാര്‍ലര്‍ കേസിനെ പുറത്ത് കൊണ്ട് വരുന്നത്

ജോസ് തെറ്റയില്‍(2013)
ആലുവ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നാണ് തെറ്റയില്‍ ലൈംഗിക വിവാദത്തില്‍ കുരുങ്ങുന്നത്. തെറ്റയിലും പരാതിക്കാരിയും തമ്മിലുള്ള വീഡിയോയും പ്രചരിച്ചു

ഗോപാല്‍ കണ്ഡ-ഗീതിക ശര്‍മ്മ (2012)
എയര്‍ഹോസ്റ്റസായ ഗീതികാ ശര്‍മ്മയുടെ ആത്മഹത്യയാണ് ഗോപാല്‍ കണ്ഡയെ ലൈംഗിക വിവദങ്ങളില്‍ അകപ്പെടുത്തുന്നത്. ഗീതികയുടെ മരണത്തിന് കാരണം ഗോപാലണെന്ന് ആത്മഹത്യ കുറിപ്പില്‍ ഉണ്ടായിരുന്നു.

അഭിഷേക് മനു സിംഗ്വി-സിഡി വിവാദം (2012)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സിംഗ്വി ലൈംഗിക വിവാദങ്ങളില്‍ അകപ്പെടുന്നത് അദ്ദേഹത്തിന്റെ ഡ്രൈവര്‍ പുറത്ത് വിട്ട് സിഡിയിലൂടയൊണ്. സുപ്രീം കോടതിയിലെ ലോയേഴ്സ് ചേംബറിനുള്ളില്‍ ഒരു അഭിഭാഷകയുമായി സംശയാസ്പദമായ രീതിയില്‍ സിംഗ്വിയെ കണ്ട ദൃശ്യങ്ങളാണ് ഡ്രൈവര്‍ പുറത്ത് വിട്ടത്

മഹിപാല്‍ മദെര്ന-ഭാന്വരി ദേവി വിവാദം (2011)
ഭാന്വരി ദേവി എന്ന നഴ്സിന്റെ തിരോധാനവുമായി ബന്ധപ്പെട്ടാണ് മഹിപാല്‍ ലൈംഗിക വിവാദങ്ങളില്‍ അകപ്പെട്ടത്. ഭാന്വരി ദേവിയുമായുള്ള വീഡിയോ കാട്ടി സ്ത്രീ മഹിപാലിനെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇവരെ വകവരുത്താന്‍ ഇദ്ദേഹം തീരുമാനിയ്ക്കുകയായിരുന്നു

എന്‍ ഡി തിവാരി ലൈംഗിക വിവാദം
ഔദ്യോഗിക വസതിയില്‍ മൂന്ന് സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന തീവാരിയുടെ ദൃശ്യങ്ങള്‍ ഒരി തെലുങ്ക് ചാനല്‍ പുറത്ത് വിട്ടതോടെ ആന്ധ്രയിലെ ഗവര്ണറായിയിരുന്ന തിവാരി ലൈംഗിക വിവാദത്തില്‍ കുടുങ്ങുന്നത്.

ഒമര്‍ അബ്ദുള്ള
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെട രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കാഴ്ച വച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളിലാണ് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉള്‍പ്പെടുന്നത്.

ജയപ്രദ-നഗ്ന ചിത്ര വിവാദം
നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയപ്രദ ലൈംഗിക വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. ആസാം ഖാന് തന്റെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നുവെന്നതായിരുന്ന ജയപ്രദയുടെ പരാതി. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവയാണെന്നും ഇവര്‍ പറഞ്ഞു.

അമര്‍മണി ത്രിപതി-മധുമിത ശുക്ല വിവാദം (2003)
മധുമിത ശുകഌ(24) കവയത്രിയായ മധുമിതയുടെ മരണമാണ് അമര്‍ മണിയെ വിവാദങ്ങളില്‍ അകപ്പെടുത്തുന്നത്. 2003 ല്‍ ലഖ്നൗലിവെ വസതിയില്‍ ഇവര്‍ വെടിയേറ്റ് മരിയ്ക്കുകയായിരുന്നു. കൊല്ലപ്പെടുമ്പോള്‍ ഇവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. ഉത്തര്‍പ്രദേശ് മന്ത്രിയായ അമര്‍മണിയുടെ കാമുകിയായിരുന്നു മധുമിത. ഇവരുടെ ബന്ധമറിഞ്ഞ അമര്‍മണിയുടെ ഭാര്യ മധുമണിയാണ് മധുമിതയെ കൊലപ്പെടുത്താന്‍ ആളെ നിയോഗിച്ചത്.

സഞ്ജയ് ജോഷി(2005)
ബിജെപി നേതാവായ സഞ്ജയ് ജോഷി 2005 ലാണ് ലൈംഗിക വിവാദത്തില്‍ അകപ്പെടുന്നത്. ഇദ്ദേഹവും ഒരു സ്ത്രീയും തമ്മിലുള്ള വീഡിയോയും ഓഡിയോയും പുറത്തിറങ്ങി.

ഹീന റബ്ബാനി
പാക് മന്ത്രിയും ബിസിനസുകാരിയുമായി ഹീന റബ്ബാനി ലൈംഗിക വിവാദങ്ങളില്‍ അകപ്പെട്ട വിദേശ നേതാക്കളില്‍ പ്രമുഖയാണ്. ബേനസീര്‍ ഭൂട്ടോയുടെ മകന് ബിലാവല്‍ ഭൂട്ടോയുമായുള്ള വിവാഹേതര ബന്ധമാണ് ഇവരെ വിവാദങ്ങളില്‍ പെടുത്തിയത്.
-
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗയും ആത്മപരിശോധന നടത്തണം; സിപിഎം -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില












Click it and Unblock the Notifications