കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി മുതല്‍ വരുണ്‍ ഗാന്ധി വരെ.. ഇന്ത്യ നടുങ്ങിയ 10 രാഷ്ട്രീയ സെക്‌സ് സ്‌കാന്‍ഡലുകള്‍!

ലൈംഗിക വിവാദത്തില്‍ അകപ്പെട്ട് രാഷ്ട്രീയത്തില്‍ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായിപ്പോയ നേതാക്കളും നമുക്കിടയില്‍ ഇഷ്ടം പോലെ ഉണ്ട്. അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ തിരിച്ചുവരാന്‍ പറ്റിയിട്ടുള്ളൂ.

  • By Kishor
Google Oneindia Malayalam News

ബി ജെ പിയുടെ തീപ്പൊരി നേതാവായ വരുണ്‍ ഗാന്ധിയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചതിന്റെ ഞെട്ടലില്‍ നിന്നും പാര്‍ട്ടി ഇപ്പോഴും മുക്തരായിട്ടില്ല. സംഭവം വരുണ്‍ ഗാന്ധി നിഷേധിച്ചെങ്കിലും വ്യാജ ചിത്രങ്ങളാണ് പ്രചരിച്ചത് എന്ന് റിപ്പോര്‍ട്ട് വന്നെങ്കിലും വരുണിന്റെ രാഷ്ട്രീയഭാവിയെ ഈ ചിത്രങ്ങള്‍ ബാധിക്കും എന്ന് തന്നെ പലരും കരുതുന്നു. അങ്ങനെ കരുതുന്നവരെ തെറ്റ് പറയാനും പറ്റില്ല.

Read Also: അമ്മ വിതച്ചു മകന്‍ കൊയ്തു.. വരുണ്‍ ഗാന്ധി അനുഭവിക്കുന്നത് മനേക പണ്ട് സെക്സ് ചിത്രങ്ങള്‍ ചോര്‍ത്തിയതിന്റെ ഫലം?

ലൈംഗിക വിവാദത്തില്‍ അകപ്പെട്ട് രാഷ്ട്രീയത്തില്‍ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായിപ്പോയ നേതാക്കളും നമുക്കിടയില്‍ ഇഷ്ടം പോലെ ഉണ്ട്. അപൂര്‍വ്വം ചിലര്‍ക്ക് മാത്രമേ തിരിച്ചുവരാന്‍ പറ്റിയിട്ടുള്ളൂ. വേറെന്ത് വിവാദത്തില്‍ പെട്ടാലും ലൈംഗിക വിവാദത്തില്‍ പെടാന്‍ രാഷ്ട്രീയക്കാര്‍ ഇഷ്ടപ്പെടില്ല. ലൈംഗിക വിവാദങ്ങളില്‍ അകപ്പെട്ട് മുഖം നഷ്ടമായ ചില രാഷ്ട്രീയ നേതാക്കളെ പരിചയപ്പെടാം. കുഞ്ഞാലിക്കുട്ടി മുതല്‍ വരുണ്‍ ഗാന്ധി വരെയുള്ള പ്രമുഖരുണ്ട് പട്ടികയില്‍.

വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍

വരുണ്‍ ഗാന്ധി ഹണി ട്രാപ്പില്‍

ബി ജെ പിയുടെ തീപ്പൊരി നേതാവും പാര്‍ലമെന്റ് അംഗവുമാണ് വരുണ്‍ ഗാന്ധി. കേന്ദ്രമന്ത്രിയായ മനേക ഗാന്ധിയുടെ മകന്‍. ലൈംഗികത്തൊഴിലാളിയായ യുവതിയുടെ ഒപ്പം എന്ന് പറഞ്ഞാണ് വരുണ്‍ ഗാന്ധിയുടെതെന്ന് പറയപ്പെടുന്ന ചൂടന്‍ ചിത്രങ്ങള്‍ പ്രചരിച്ചത്. യുവതിയുമൊത്ത് വരുണ്‍ ഗാന്ധി സെക്‌സ് ചെയ്യുന്ന പത്തോളം ചിത്രങ്ങളാണ് പുറത്തായത്. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നായിരുന്നു ആരോപണം.

ദിഗ് വിജയ് സിംഗും അമൃത റായും

ദിഗ് വിജയ് സിംഗും അമൃത റായും

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗും ജേര്‍ണലിസ്റ്റായ അമൃത റായും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് വലിയ വിവാദമായി. തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നു എന്ന് സിംഗ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് ഈ വിവാദം ഒന്നടങ്ങിയത്. 67 കാരനായ സിംഗിന് മകളുടെ പ്രായമുള്ള അമൃതയുമായുള്ള ബന്ധത്തിനെതിരെ വീട്ടുകാര്‍ തന്നെ രംഗത്ത് വന്നിരുന്നു.

കുഞ്ഞാലിക്കുട്ടി - ഐസ്‌ക്രീം കേസ്

കുഞ്ഞാലിക്കുട്ടി - ഐസ്‌ക്രീം കേസ്

മുസ്ലീം ലീഗിന്റെ അനിഷേധ്യ നേതാവായ പി കെ കുഞ്ഞാലിക്കുട്ടി കുഞ്ഞാലിക്കുട്ടിയുടെ കരിയര്‍ തന്നെ തുലച്ചുകളഞ്ഞേനെ ഐസ്‌ക്രീം പാര്‍ലര്‍ കേസ്. എന്നാല്‍ കുഞ്ഞാലിക്കുട്ടി സമര്‍ഥമായി കേസില്‍ നിന്നും രക്ഷപ്പെട്ടു. വീണ്ടും എം എല്‍ എ ആയി. മന്ത്രിയായി. ഐസ്‌ക്രീം പാര്‍ലറിന്റെ മറവില്‍ പെണ്‍വാണിഭം നടക്കുന്നുവെന്നും സമൂഹത്തിലെ ഉന്നതരാണ് ഇതിന് പിന്നിലെന്നുമായിരുന്നു ആരോപണം.

ജയപ്രദയുടെ നഗ്‌ന ചിത്രം

ജയപ്രദയുടെ നഗ്‌ന ചിത്രം

പ്രമുഖ നടിയും രാഷ്ട്രീയ നേതാവുമായ ജയപ്രദ ലൈംഗിക വിവാദത്തില്‍ അകപ്പെട്ടത് നഗ്ന ചിത്രങ്ങള്‍ പുറത്തായതോടെയാണ്. അസാം ഖാനാണ് തന്റെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിയ്ക്കുന്നതെന്നാണ് ജയപ്രദയുടെ പരാതിപ്പെട്ടത്. ഈ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവയാണെന്നും ഇവര്‍ ആരോപിച്ചു.

അഭിഷേക് സിംഗ്‌വിയുടെ സിഡി

അഭിഷേക് സിംഗ്‌വിയുടെ സിഡി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഭിഷേക് സിംഗ്‌വി ഒരു അഭിഭാഷകയ്‌ക്കൊപ്പം സംശയാസ്പദമായ രീതിയില്‍ കാണപ്പെട്ടതാണ് വിവാദത്തിന് കാരണമായത്. സുപ്രീം കോടതിയിലെ ലോയേഴ്സ് ചേംബറിനുള്ളില്‍ വെച്ചായിരുന്നു സംഭവം. അദ്ദേഹത്തിന്റെ ഡ്രൈവര്‍ തന്നെയാണ് സി ഡി പുറത്ത് വിട്ടതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ജോസ് തെറ്റയിലിന്റെ വീഡിയോ

ജോസ് തെറ്റയിലിന്റെ വീഡിയോ

ഒരു യുവതിക്കൊപ്പം ജോസ് തെറ്റയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ജനതാദള്‍ എസ് നേതാവായ തെറ്റയിലും മകനും പീഡിപ്പിച്ചു എന്ന ആലുവ സ്വദേശിനിയായ യുവതിയുടെ പരാതിയെത്തുടര്‍ന്ന് സംഭവം വിവാദമായി. തെറ്റയിലും പരാതിക്കാരിയും തമ്മിലുള്ള വീഡിയോ വൈറലായിരുന്നു.

ഗോപാല്‍ കണ്ഡയും ഗീതിക ശര്‍മ്മയും

ഗോപാല്‍ കണ്ഡയും ഗീതിക ശര്‍മ്മയും

ഹരിയാനയിലെ എം എല്‍ എയും മന്ത്രിയും ആയിരുന്ന ഗോപാല്‍ കണ്ഡയെ ലൈംഗിക വിവദങ്ങളില്‍ അകപ്പെടുത്തിയത് എയര്‍ഹോസ്റ്റസ് ഗീതികാ ശര്‍മ്മയുടെ ആത്മഹത്യയാണ്. തന്റെ മരണത്തിന് കാരണം ഗോപാല്‍ കണ്ഡയാണ് എന്നായിരുന്നു ഗീതികയുടെ ആത്മഹത്യ കുറിപ്പ്.

ഹീന റബ്ബാനിയുടെ ചുംബന ചിത്രങ്ങള്‍

ഹീന റബ്ബാനിയുടെ ചുംബന ചിത്രങ്ങള്‍

പാക് മന്ത്രിയും ബിസിനസുകാരിയുമായിരുന്ന ഹീന റബ്ബാനിയാണ് ലൈംഗിക വിവാദങ്ങളില്‍ അകപ്പെട്ട വിദേശ നേതാക്കളിലെ പ്രമുഖ. ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോയ്‌ക്കൊപ്പമുള്ള റബ്ബാനിയുടെ ചുംബന ചിത്രങ്ങള്‍ ലീക്കായതാണ് വിവാദമായത്.

എന്‍ ഡി തിവാരി വിവാദം

എന്‍ ഡി തിവാരി വിവാദം

ആന്ധ്രയിലെ ഗവര്‍ണറായിരുന്ന എന്‍ ഡി തിവാരിയും ലൈംഗിക വിവാദത്തില്‍ പെട്ടിട്ടുണ്ട്. ഔദ്യോഗിക വസതിയില്‍ വെച്ച് മൂന്ന് സ്ത്രീകള്‍ക്കൊപ്പം കിടക്ക പങ്കിടുന്ന തീവാരിയുടെ ദൃശ്യങ്ങളാണ് ഒരു തെലുങ്ക് ചാനല്‍ പുറത്ത് വിട്ടത്.

സഞ്ജയ് ജോഷി

സഞ്ജയ് ജോഷി

ബി ജെ പി നേതാവായ സഞ്ജയ് ജോഷിയും ലൈംഗിക വിവാദത്തില്‍ അകപ്പെട്ട നേതാവാണ്. ഇദ്ദേഹവും ഒരു സ്ത്രീയും തമ്മിലുള്ള വീഡിയോയും ഓഡിയോയുമാണ് പുറത്തായിരുന്നു. 2005 ലാണ് സംഭവം.

English summary
Top Sex scandals and MMS of Indian politicians that shook India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X