മില്ലറിനൊപ്പം ഡിന്നറിന് പോയ പ്രീതി സിന്റ പത്രവാര്‍ത്തകള്‍ കണ്ട് ഞെട്ടി!
മുംബൈയിലെ ഒരു റസ്റ്ററന്റില്‍ ഡേവിഡ് മില്ലറുമായി ഡിന്നറിനെത്തിയ ബോളിവുഡ് താരം പ്രീതി സിന്റ ഞെട്ടി. ഡിന്നറിനെത്തിയപ്പോഴല്ല, ഡിന്നര്‍ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് താരം ശരിക്കും ഞെട്ടിയത്. ഡേവിഡ് മില്ലറുമായി പ്രീതി സിന്റ ഡേറ്റിംഗിലാണ് എന്ന് പത്രങ്ങള്‍ അച്ച് നിരത്തിയത് കണ്ടാണ് പ്രീതി സിന്റ ഞെട്ടിയത്.
ഡേവിഡ് മില്ലറുമായി താന്‍ ഡിന്നറിന് പോയി എന്ന കാര്യം ശരിയാണ്. എന്നാല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ കണ്ട് ഷോക്കായിപ്പോയി. ശരിക്കും? എന്തായാലും നിങ്ങളുടെ ശ്രദ്ധയ്ക്ക് - ഞങ്ങള്‍ രണ്ടുപേരും കിംഗ്സ് ഇലവന് പഞ്ചാബിന്റെ ഭാഗമാണ് - കൂടുതല്‍ ഒന്നുമില്ല - പ്രീതി സിന്റ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പറഞ്ഞു.

അപ്പോള്‍ ഡേറ്റിങിലല്ലേ
തന്റെ ജീവിതത്തിലെ സ്പെഷല്‍ ആയ ഒരാളുമായി കണ്ടുമുട്ടിയതായി പ്രീതി സിന്റ തന്നെയാണ് പറഞ്ഞത്. തൊട്ടുപിന്നാലെയാണ് മില്ലറിനൊപ്പം പ്രീതി മുംബൈയില്‍ ഡിന്നറിനെത്തിയത്. സംശയിച്ചവരെ എങ്ങനെ കുറ്റം പറയും.

ഡേവിഡ് മില്ലര്‍ ചില്ലറക്കാരനല്ല
കില്ലര്‍ മില്ലര്‍ എന്നറിയപ്പെടുന്ന 26 കാരന് ഡേവിഡ് മില്ലര്‍ ഐ പി എല്ലിലെ മിന്നും താരമാണ്. ദക്ഷിണാഫ്രിക്കയുടെ ദേശീയ താരം കൂടിയാണ് മില്ലര്‍. ഇന്ത്യന്‍ പര്യടനം നടത്തുന്ന ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം എത്തിയതാണ് മില്ലര്‍.

പ്രീതി ഒറ്റയ്ക്കാണ്
ദീര്ഖഘകാലത്തെ കാമുകനായിരുന്ന നെസ് വാഡിയയുമായി പിരിഞ്ഞ ശേഷം പ്രീതി സിന്റ ഒറ്റയ്ക്കാണ്. ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ വാഡിയ തന്നെ പീഡിപ്പിച്ചതായി പ്രീതി സിന്റ പരാതി നല്‍കിയിരുന്നു.

വാര്‍ത്ത കേട്ട് ഷോക്കായി
ഇതൊക്കെ ശരിയാണ്, എന്നാല്‍ തങ്ങള്‍ ഡേറ്റിംഗിലാണ് എന്ന വാര്‍ത്ത കേട്ട് ഞെട്ടി എന്നാണ് പ്രീതി സിന്റ പറഞ്ഞത്. ഡേവിഡ് മില്ലറാകട്ടെ വാര്‍ത്തകളോട് പ്രതികരിച്ചതേ ഇല്ല.

കണ്ടുമുട്ടിയത് മുംബൈയില്‍
മുംബൈയിലെ ഒരു ഹോട്ടലില്‍ ഡിന്നര്‍ കഴിക്കാന്‍ എത്തിയതായിരുന്നു. പ്രീതി സിന്റയും മില്ലറും. അപ്പോഴാണ് പാപ്പരാസികള്‍ ഇരുവരെയും കണ്ടുമുട്ടിയത്.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications