കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണ പിള്ള പഴയ കമ്യൂണിസ്റ്റാണ്... ആ കഥ

  • By Soorya Chandran
Google Oneindia Malayalam News

ആര്‍ ബാലകൃഷ്ണ പിള്ള എന്ന് കേള്‍ക്കുമ്പോള്‍ ന്യൂ ജനറേഷന്‍ പിള്ളേര്‍ക്ക് കെബി ഗണേഷ് കുമാറിന്റെ അച്ഛനാണ്. എന്നാല്‍ ഒരു കാലത്ത് കേരള രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനമുണ്ടായിരുന്ന വ്യക്തിയായിരുന്നു ബാലകൃഷ്ണ പിള്ള.

കോണ്‍ഗ്രസില്‍ നിന്ന് കേരള കോണ്‍ഗ്രസിലേക്ക്... അവിടെ നിന്ന് സ്വന്തം പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് ബി. എന്നാല്‍ ഇതിനെല്ലാം മുമ്പ് ബാലകൃഷ്ണ പിള്ള ഒരു കമ്യൂണിസ്റ്റുകാരനായിരുന്നു. പാര്‍ട്ടി അംഗം. ഇപ്പോഴും പഴയ കമ്യൂണിസ്റ്റ് കാലത്തെക്കുറിച്ച് പറയുമ്പോള്‍ പിള്ളക്ക് നൂറ് നാവാണ്. മംഗളത്തില്‍ പ്രസിദ്ധീകരിച്ചുവന്ന അഭിമുഖത്തിലാണ് അദ്ദേഹം തന്റെ പഴയ കമ്യൂണിസ്റ്റ് കാലം ഓര്‍ത്തത്...

കമ്യൂണിസം പഠിച്ചിട്ടില്ല

കമ്യൂണിസം പഠിച്ചിട്ടില്ല

കമ്യൂണിസമോ മാര്‍ക്‌സിസമോ ലെനിനിസമോ പഠിച്ചിട്ടല്ലത്രെ ബാലകൃഷ്ണ പിള്ള കമ്യൂണിസ്റ്റ് ആയി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.

ജന്‍മി കുടുംബത്തില്‍ നിന്ന്

ജന്‍മി കുടുംബത്തില്‍ നിന്ന്

സ്ഥലത്തെ പ്രധാന ജന്‍മിയുടെ മകനായിരിക്കുമ്പോഴായിരുന്നു ബാലകൃഷ്ണ പിള്ള കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തനം തുടങ്ങുന്നത്. അതുകൊണ്ട് തന്നെ തുടക്കത്തില്‍ ആര്‍ക്കും ഒരു സംശയവും ഉണ്ടായിരുന്നില്ലത്രെ.

16-ാം വയസ്സില്‍ പാര്‍ട്ടി മെമ്പര്‍

16-ാം വയസ്സില്‍ പാര്‍ട്ടി മെമ്പര്‍

സാധാരണ 18 വയസ്സിലായിരുന്നു അന്നൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ മെമ്പര്‍ഷിപ്പ് കൊടുക്കുക. എന്നാല്‍ പിള്ളയുടെ പ്രവര്‍ത്തന മികവുകൊണ്ട് 16-ാം വയസ്സില്‍ തന്നെ അംഗത്വം കൊടുത്തു.

പാവങ്ങളുടെ രക്ഷകര്‍

പാവങ്ങളുടെ രക്ഷകര്‍

അന്നൊക്കെ കമ്യൂണിസ്റ്റുകാര്‍ എന്ന് പറഞ്ഞാല്‍ പാവപ്പെട്ടവന്റേയും പട്ടിണിക്കാരന്റേയും രക്ഷകന്‍ എന്നാണര്‍ത്ഥം. ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാണോ എന്നും പിള്ള ചോദിക്കുന്നു.

കമ്യൂണിസത്തിന് വേണ്ടി ജയിലില്‍

കമ്യൂണിസത്തിന് വേണ്ടി ജയിലില്‍

കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ 15-ാം വയസ്സിലാണ് പിള്ള ആദ്യമായി ജയില്‍ വാസം അനുഭവിക്കുന്നത്. ഒടുവില്‍ അഴിമതി കേസില്‍ പിള്ളയെ അറസ്റ്റ് ചെയ്ത് ജയിലിടച്ചതും കമ്യൂണിസ്റ്റുകാരുടെ സര്‍ക്കാര്‍.

പട്ടിണി കിടന്നു

പട്ടിണി കിടന്നു

പട്ടിണി കിടന്നും, കഷ്ടപ്പെട്ടുമാണ് തങ്ങളെ പോലുള്ളവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചതെന്ന് ബാലകൃഷ്ണ പിള്ള ഓര്‍ക്കുന്നു.

ആഡംബരം പിടിച്ചില്ല

ആഡംബരം പിടിച്ചില്ല

കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ പലരും പഴയ സര്‍ക്കാരിന്റെ ആഡംബരത്തിന്റെ വഴി പിന്‍പറ്റി. ഇത് ബാലകൃഷ്മ പിള്ളക്ക് അംഗീകരിക്കാന്‍ പറ്റിയില്ലത്രെ. ഇതോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.

കത്തിക്കുത്ത്, കോണ്‍ഗ്രസ്

കത്തിക്കുത്ത്, കോണ്‍ഗ്രസ്

ചന്ദനത്തോപ്പ് വെടിവെപ്പ് കേസിന്റെ സമയത്തായിരുന്നു പാര്‍ട്ടി വിടാന്‍ പിള്ള തീരുമാനിച്ചത്. ഈ സമയത്ത് കത്തിക്കുത്തേറ്റു. പിന്നെ സ്വയരക്ഷക്കായി കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഏറ്റവും പ്രിയപ്പെട്ട നേതാവ്

ഏറ്റവും പ്രിയപ്പെട്ട നേതാവ്

ബാലകൃഷ്ണപിള്ളക്ക് ഏറ്റവും പ്രിയപ്പെട്ട നേതാവ് ഒരു കമ്യൂണിസ്റ്റുകാരനാണ്. പിള്ള ഏറ്റവും വെറുക്കുന്നതും ഒരു കമ്യൂണിസ്റ്റുകാരനെയാണ്. സി അച്യുതമേനോനെയാണ് അദ്ദേഹം ഏറെ ബഹുമാനിക്കുന്നത്.

 വിഎസിനോട് വെറുപ്പ്

വിഎസിനോട് വെറുപ്പ്

ആര്‍ ബാലകൃഷ്ണപിള്ള ഏറ്റവും വെറുപ്പോടെ കാണുന്നത് ആരെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളൂ. അത് മറ്റാരുമല്ല ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ്.

English summary
R Balkrishna Pilla still remember his old days with Communist Party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X