Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ മുതല്‍ രാധേ മാ വരെ, ഇന്ത്യക്കാര്‍ക്ക് പണി തന്ന ആള്‍ദൈവങ്ങള്‍ ഇവരാണ്....

ഇന്ത്യയെന്ന മതേതര രാജ്യത്ത് ഭക്തിയോളം വലിയ വില്‍പന ചരക്ക് വേറെയുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയേണ്ട കാര്യമില്ല. ബാബ രംപാല്‍ മുതല്‍ നിത്യാനന്ദയും സന്തോഷ് മാധവനും തുടങ്ങി രാധേ മാ വരെയുളള സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളുടെ വിളനിലമാണ് നമ്മുടെ രാജ്യം.

സായി ബാബയും മാതാ അമൃതാനന്ദമയിയും തുടങ്ങി താരതമ്യേന കുറച്ച് വിവാദം ഉണ്ടാക്കിയവര്‍ മുതല്‍ കൊള്ളയും കൊലയും ബലാത്സംഗം വരെയും ചെയ്ത് ജയിലില്‍ ആയ ആള്‍ദൈവങ്ങള്‍ വരെ ഇവിടെയുണ്ട്. നടിയോടൊപ്പമുള്ള വീഡിയോ ലീക്കായതാണ് കൂട്ടത്തില്‍ ഒരു സ്വാമി കുടുങ്ങാന്‍ കാരണം.

പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോയില്‍ പകര്‍ത്തി കണ്ട് രസിക്കുന്ന സന്തോഷ് മാധവന്‍ മുതല്‍ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സിന് ചുവടുവെക്കുന്ന രാധേ മാ വരെയുള്ള സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളുടെ വീരകൃത്യങ്ങള്‍ കാണൂ...

സുന്ദരി, സുഭാഷിണി രാധേ മാ

സുന്ദരി, സുഭാഷിണി രാധേ മാ

സുന്ദരിയാണ് രാധേ മാ എന്ന ആള്‍ദൈവം. ഇഷ്ടം പോലെ ലിപ്സ്റ്റിക്കും മേക്കപ്പും നീണ്ട കുറിയും വേറെ. കയ്യില്‍ ഒരു ത്രിശൂലവും കാണും. രാഹുല്‍ മഹാജന്‍ ട്വിറ്ററിലൂടെ രാധേ മായുടെ കുട്ടിയുടുപ്പിട്ട ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഇവരുടെ ആപ്പീസ് പൂട്ടിയത്. പീഡനക്കേസുകള്‍ അടക്കം പോലീസ് കേസുകളും ഇഷ്ടം പോലെ പിന്നാലെയുണ്ട്.

നിത്യാനന്ദ കുറച്ച് കൂടിയ കക്ഷിയാണ്

നിത്യാനന്ദ കുറച്ച് കൂടിയ കക്ഷിയാണ്

സിനിമാ നടിയോടൊപ്പമുള്ള അശ്ലീല വീഡിയോ പുറത്തായതാണ് സ്വാമി നിത്യാനന്ദയ്ക്ക് പണിയായത്. തെക്കേ ഇന്ത്യയിലെ ഏറ്റവും തിരക്കുളള സ്വാമിമാരില്‍ ഒരാളായിരുന്നു നിത്യാനന്ദ. ഒരു ടി വി ചാനലാണ് നിത്യാനന്ദയുടെ കേളികള്‍ വെളിച്ചത്ത് കൊണ്ടുവന്നത്.

സന്തോഷ് മാധവന്‍ നീലയാണ് പ്രിയം

സന്തോഷ് മാധവന്‍ നീലയാണ് പ്രിയം

സന്തോഷ് മാധവന്‍ എന്ന അമൃത ചൈതന്യ കേരളത്തിലെ ഏറ്റവും കുപ്രസിദ്ധനായ ആള്‍ദൈവങ്ങളില്‍ ഒരാളാണ്. പീഡനവും നീലച്ചിത്ര നിര്‍മാണവുമൊക്കെ അമൃത ചൈതന്യയുടെ ഹോബികളാണ്. 2008 ലാണ് ഇയാള്‍ അറസ്റ്റിലായത്. 2004 മുതല്‍ ഇന്റര്‍പോള്‍ അന്വേഷിക്കുകയായിപുന്നു സന്തോഷ് മാധവനെ.

ആശാറാം ബാപ്പുവും പീഡനത്തില്‍ പെട്ടു

ആശാറാം ബാപ്പുവും പീഡനത്തില്‍ പെട്ടു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുകയാണ് വിവാദ ആള്‍ദൈവമായ ആശാറാം ബാപ്പു. പീഡനം മാത്രമല്ല, ഭൂമി ഇടപാട് തട്ടിപ്പ് കേസുകളും ബാപ്പുവിന്റെ പേരിലുണ്ട്. 425 ആശ്രമങ്ങളും 50 ഗുരുകുലങ്ങളും സ്വന്തമായുണ്ട് ഇദ്ദേഹത്തിന്.

ചന്ദ്രസ്വാമിക്ക് പണി പണം തട്ടല്‍

ചന്ദ്രസ്വാമിക്ക് പണി പണം തട്ടല്‍

നേമി ചന്ദ്ര ജയിന്‍ എന്നാണ് ചന്ദ്രസ്വാമിയുടെ പൂര്‍വ്വാശ്രമത്തിലെ പേര്. ആളുകളെ പറ്റിച്ച് പണം തട്ടലാണ് വിനോദം. ലണ്ടനിലെ ഒരു ബിസിനസുകാരനെ പറ്റിച്ച് കോടിക്കണക്കിന് രൂപ ഇയാള്‍ കൈക്കലാക്കിയതായി പരാതിയുണ്ട്.

 ഗുര്‍മീത് റാം റഹീം എന്ന നടന്‍

ഗുര്‍മീത് റാം റഹീം എന്ന നടന്‍

ആള്‍ദൈവം എന്ന നിലയില്‍ അത്ര ക്ലച്ച് പിടിക്കാതെ പോയതോടെ സിനിമയില്‍ അഭിനയിച്ചയാളാണ് ഗുര്‍മീത് റാം റഹീം. മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന പേരിട്ട ചിത്രത്തിന് വേണ്ടി ജീന്‍സും ടീഷര്‍ട്ടും ധരിക്കാന്‍ വരെ ഇദ്ദേഹം തയ്യാറായി. സ്വന്തം കഥ തന്നെയാണ് ഇദ്ദേഹം സിനിമയിലും പറഞ്ഞത്.

കബീറാണ് പോലും കബീര്‍

കബീറാണ് പോലും കബീര്‍

എഞ്ചിനീയറായ ബാബ രാംപാല്‍ 1999 ലാണ് ആള്‍ദൈവമാകുന്നത്. ഭക്തകവി കബീറിന്റെ അവതാരമാണ് എന്നാണ് ഇയാള്‍ സ്വയം അവകാശപ്പെടുന്നത്. കൊലക്കേസില്‍ പിടിയിലായതോടെ മോടിയെല്ലാം പോയി

സദാചാരമില്ലാത്ത സ്വാമി സദാചാരി

സദാചാരമില്ലാത്ത സ്വാമി സദാചാരി

വേശ്യാലയം നടത്തിയതിന് പോലീസ് പിടിയിലായ സ്വാമിക്ക് ഇടാന്‍ പറ്റിയ പേര് തന്നെ അല്ലേ. ഇയാളുടെ പേരാണ് സ്വാമി സദാചാരി.

 സ്വാമി പ്രേമാനന്ദയ്ക്ക് പ്രിയം ബലാത്സംഗം

സ്വാമി പ്രേമാനന്ദയ്ക്ക് പ്രിയം ബലാത്സംഗം

13 പേരെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയാണ് സ്വാമി പ്രേമാനന്ദ. കൊലപാതകക്കേസും ഇയാള്‍ക്കെതിരെ ഉണ്ട്.

കേരളത്തിൽ നിന്നാണ് ഒടുവിലത്തെ ആൾദൈവം. വർഷങ്ങളായി പീഡിപ്പിക്കുകയായിരുന്ന പെൺകുട്ടി സ്വാമി ഗംഗേശാനന്ദ തീർത്ഥപാദയുടെ ജനനേന്ദ്രിയം തന്നെ ഛേദിക്കുകയായിരുന്നു. എന്നാൽ താൻ സ്വയം ലിംഗഛേദം നടത്തുകയായിരുന്നു എന്നാണ് സ്വാമിയുടെ വാദം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+