• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കടലില്‍ ചാടിയതില്‍ രാഹുലിനെ വെല്ലും പിതാവ് രാജീവ് ഗാന്ധി... അന്ന് രക്ഷിച്ചത് തിമിംഗലത്തെയോ അതോ ഡോള്‍ഫിനേയോ?

കൊല്ലം: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയും ആയ രാഹുല്‍ ഗാന്ധി കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വാടി കടപ്പുറത്ത് നിന്ന് കടലില്‍ പോയ വാര്‍ത്ത കേരളം ഒരുപാട് ആഘോഷിച്ചുകഴിഞ്ഞു. രാഹുല്‍ മീന്‍ പിടിക്കാന്‍ സഹായിക്കുകയും ഒരുവേള ടീഷര്‍ട്ട് ഊരിമാറ്റി കടലിലേക്ക് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചാടുകയും ചെയ്തു.

വല ഒതുക്കാന്‍ ടി ഷര്‍ട്ട് ഊരി കടലിലേക്ക് ചാടി രാഹുല്‍; അമ്പരപ്പോടെ മത്സ്യത്തൊഴിലാളികള്‍, കൗതുകം

രാഹുൽ ഗാന്ധിയുടെ പ്രസംഗം ബിജെപി റിക്രൂട്ട് ഏജന്റിന്റേത് പോലെ; മലക്കം മറച്ചിൽ ബിജെപിയുമായുള്ള ധാരണയെന്ന് സിപിഎം

നെഹ്‌റു കുടുംബത്തില്‍ നിന്ന് ഒരാള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നു എന്നതാണ് പലരുടേയും അത്ഭുതം. എന്നാല്‍ രാഹുലിന്റെ പിതാവും മുന്‍ പ്രാനമന്ത്രിയും ആയ രാജീവ് ഗാന്ധിയും കടലിലേക്ക് എടുത്ത് ചാടിയിട്ടുണ്ട്. അത് പക്ഷേ, ഒരു ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയായിരുന്നു.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

കടല്‍ക്കഥ

കടല്‍ക്കഥ

രാജീവ് ഗാന്ധിയ്‌ക്കെതിരെ ബിജെപി ഉയര്‍ത്തുന്ന ആരോപണമാണ് നാവികസേനാ കപ്പലിലെ ഉല്ലാസയാത്ര എന്നത്. ഐഎന്‍എസ് വിക്രാന്തില്‍ കുടുംബ സമേതം രാജീവ് ഗാന്ധി ഉല്ലാസയാത്ര നടത്തി എന്നതില്‍ ബിജെപിയുടെ ആരോപണം മാത്രമേയുള്ളു. ഇതുവരെ അത് സംബന്ധിച്ച തെളിവുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. അതേസമയം രാജീവ് ഗാന്ധിയുടെ ഒരു 'കടല്‍ കഥ' ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

 ലക്ഷദ്വീപിലെ തിമിംഗലം

ലക്ഷദ്വീപിലെ തിമിംഗലം

രാജീവ് ഗാന്ധി ലക്ഷദ്വീപില്‍ ഉള്ള സമയത്താണ് ഒരു തിമിംഗലം വേലിയേറ്റ സമയത്ത് തീരത്തടിഞ്ഞത്. പവിഴപ്പുറ്റില്‍ തട്ടി അതിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നുവത്രെ. ഇത് കണ്ട രാജീവ് പിന്നെ ആലോചിച്ച് നിന്നില്ല. നേരെ കടലിലേക്ക് ഓടുകയായിരുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയെ ഉദ്ധരിച്ച് ലോസ് ആഞ്ജലീസ് െൈടംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

 തിമിംഗലത്തെ രക്ഷപ്പെടുത്തി

തിമിംഗലത്തെ രക്ഷപ്പെടുത്തി

ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു രാജീവ് ഗാന്ധി. പ്രധാനമന്ത്രി ഓടി കടലില്‍ ചാടിയപ്പോള്‍ കൂടെയുള്ള സുരക്ഷാ ജീവനക്കാരും ഒപ്പം ചാടി. പിന്നീട് എല്ലാവരും ചേര്‍ന്ന് തിമിംഗലത്തെ രക്ഷിച്ച്, കടലിലേക്ക് വിടുകയായിരുന്നത്രെ.

തിമിംഗലമോ അതോ ഡോള്‍ഫിനോ

തിമിംഗലമോ അതോ ഡോള്‍ഫിനോ

1988 ല്‍ ആണ് സംഭവം നടന്നിട്ടുള്ളത്. 1988 ജനുവരി 1 ന് ആണ് ലോസ് ആഞ്ജലീസ് ടൈംസ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതായി കാണുന്നത്. എന്തായാലും ഇക്കാര്യത്തില്‍ മറ്റൊരു ആശയക്കുഴപ്പം ഉണ്ടായിരുന്നു. രാജീവ് ഗാന്ധി രക്ഷിച്ചത് തിമിംഗലത്തെയാണോ അതോ ഡോള്‍ഫിനെ ആണോ എന്നതായിരുന്നു ആ ആശയക്കുഴപ്പം.

അത് തിമിംഗലം തന്നെ

അത് തിമിംഗലം തന്നെ

അന്ന് രാജീവ് ഗാന്ധി ജീവന്‍ രക്ഷിച്ചത് ഒരു തിമിംഗലത്തിന്റേത് തന്നെ ആണെന്നാണ് അക്കാലത്ത് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്ന വജാഹത്ത് ഹാബീബുള്ള പിന്നീട് ദി പ്രിന്റിനോട് പ്രതികരിച്ചത്. ഇക്കാര്യത്തില്‍ അന്ന് വ്യക്തത വരുത്തിയിരുന്നതായും അദ്ദേഹം പറയുന്നു.

രാഹുല്‍ ചാടിയത് ആഴക്കടലില്‍

രാഹുല്‍ ചാടിയത് ആഴക്കടലില്‍

രാജീവ് ഗാന്ധി തീരക്കടലിലെ ലഗൂണിലേക്കാണ് എടുത്ത് ചാടിയത് എങ്കില്‍ മകന്‍ രാഹുല്‍ ഗാന്ധി ആഴക്കടലില്‍ ആണ് ചാടിയത് എന്ന വ്യത്യസമുണ്ട്. ടീഷര്‍ട്ട് ഊരി, ജീന്‍സ് മാത്രം ധരിച്ചായിരുന്നു രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലിലേക്ക് ചാടിയത്.

ജോര്‍ജ്ജ് എന്‍ഡിഎയിലേക്കില്ല; അങ്ങനെ ഒരു ആലോചനയേ ഇപ്പോഴില്ലെന്ന് ഷോണ്‍... പക്ഷേ, സാധ്യതകള്‍ ഇങ്ങനേയും

ഇരിഞ്ഞാലക്കുടയിലും പിസി ജോര്‍ജ്ജിന്റെ നിര്‍ണായക നീക്കം; സെബാസ്റ്റ്യന്‍ ജോസഫോ സുബീഷ് ശങ്കറോ...

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

English summary
Rahul Gandhi's father, the then Prime Minister Rajiv Gandhi also jumped into sea once and saved a Whale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X