Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജീവ് വധം:തിരുത്തിയ മൊഴിയില്‍ പൊലിഞ്ഞ ജീവിതം

Perarivalan
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയും നെഹ്‌റു കുടുംബാംഗവും ആയ
രാജീവ് ഗാന്ധി ശ്രീപെരുംപുത്തൂരില്‍ വച്ച് കൊല്ലപ്പെട്ടു. രാഷ്ട്രത്തിന് അത് കനത്ത നഷ്ടം തന്നെയാണ് ...തര്‍ക്കമില്ല. പക്ഷേ ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഒരു പാവം ചെറുപ്പക്കാരന് തന്റെ ജീവിതം നഷ്ടപ്പെട്ടതിന് ആര് മറുപടി പറയും?

പേരറിവാളന്‍ എന്ന അറിവ്. രണ്ട് ബാറ്ററികള്‍ നല്‍കിയതിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയാണ്. 22 വര്‍ഷങ്ങളായി ഇയാള്‍ തടവറയില്‍ ആണ്. 19 വയസ്സുള്ള ഒരു കൗമാരക്കാരന്‍ അങ്ങനെ നീതിക്ക് നിരക്കാത്ത നീതി നിര്‍വ്വഹണത്തിന്റെ ഇരയായി.

രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച മുന്‍ സിബിഐ ഉദ്യോഗസ്ഥന്‍ ത്യാഗരാജന്‍ ആണ് അറിവിന്റെ ജീവിതം എങ്ങനെ നശിച്ചു എന്നതിന് തെളിവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ത്യാഗരാജന്റേത് ഒരു തെളിവ് നല്‍കല്‍ അല്ല, ഒരു കുറ്റ സമ്മതം തന്നെയാണ്. അന്വേഷണത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഒരു അട്ടിമറിയുടെ ഇരയായിരുന്നു പേരറിവാളന്‍.

എന്തൊക്കെയായിരുന്നു പേരറിവാളന്റെ പേരിലുള്ള കുറ്റങ്ങള്‍...? രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച് ബോംബ് നിര്‍മ്മിക്കാന്‍ ആവശ്യമായ രണ്ട് ബാറ്ററികള്‍ എത്തിച്ച് നല്‍കിയത് പേരറിവാളന്‍ ആയിരുന്നത്രെ. കൂടാതെ ഗൂഢാലോചന, കൊലപാതകം തുടങ്ങിയ കുറ്റങ്ങളും ഈ പാവത്തിനെതിരെ ചുമത്തിയിരുന്നു. ഇന്ത്യാ മഹാരാജ്യത്ത് രണ്ട് ബാറ്ററി വാങ്ങുന്നതിന് മാത്രം ഗൂഢാലോചനയില്‍ പങ്കാളിയായി വധശിക്ഷ വിധിക്കപ്പെട്ട ഏക മനുഷ്യനാകും പേരറിവാളന്‍.

പേരറിവാളന്‍ രാജീവ് ഗാന്ധിയെ വധിക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയാണോ എന്ന് ചോദിച്ചാല്‍ തെളിവില്ല എന്ന് മാത്രമായിരിക്കും അന്വേഷണ സംഘത്തിന്റെ ഉത്തരം. കൊലപാതകത്തില്‍ പങ്കെടുത്തതിന് തെളിവുണ്ടോ... അതിനും തെളിവില്ല. പക്ഷേ കേസിലെ 26 പ്രതികളില്‍ വധശിക്ഷ വിധിക്കപ്പെട്ട നാല് പേരില്‍ ഒരാള്‍ പേരറിവാളന്‍ ആയി. നീതി പീഠം പോലും, ചോദിക്കേണ്ട ചോദ്യങ്ങള്‍ ഒന്നും ചോദിച്ചില്ല. രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രിയെ ഭസ്മമാക്കിയവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുക എന്ന വൈകാരിക മാനസികാവസ്ഥയിലായിരുന്നു എല്ലാ നീതി പാലകരും.

വൈകിയ വേളയിലെങ്കിലും ത്യാഗരാജന്റെ കുറ്റ സമ്മതം ഒരു പ്രതീക്ഷ നല്‍കുന്നുണ്ട്. മൊഴി രേഖപ്പെടുത്തിയതില്‍ കാണിച്ച അട്ടിമറിയായിരുന്നു പേരറിവാളന് വധ ശിക്ഷ വാങ്ങിക്കൊടുത്ത് എന്നാണ് ത്യാഗരാജന്‍ ഇന്ത്യ വിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ബാറ്ററി വാങ്ങിക്കൊടുത്തു എന്ന് പേരറിവാളന്‍ സമ്മതിച്ചിരുന്നു. എന്നാല്‍ അത് ബോംബ് ഉണ്ടാക്കാനാണ് എന്ന് അറിയില്ലായിരുന്നു എന്ന് കൂടി പറഞ്ഞിരുന്നു. പക്ഷേ കേസിന്റെ ബലത്തിന് വേണ്ടി മാത്രം ഇക്കാര്യം രേഖപ്പെടുത്താന്‍ താന്‍ തയ്യാറായില്ലെന്നാണ് ത്യാഗ രാജന്‍ പറഞ്ഞത്.

ത്യാഗ രാജന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമാണ്. പറ്റിയ തെറ്റ് തിരുത്താന്‍ നമ്മുടെ വ്യവസ്ഥിതിക്കും നീതിന്യാസ സംവിധാനത്തിനും ഒരു അവസരമാണ്. കേസന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ത്യാഗ രാജന്‍ നിയമ നടപടി നേരിടുകയും വേണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+