എംപിയാക്കിയതില്‍ രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി... അപ്പോ പിന്നെ എങ്ങനെയാ കാര്യങ്ങള്‍!!!
സുരേഷ് ഗോപിയെ രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നില്‍ എന്താണ്? അതെന്തായാലും രാഷ്ട്രീയമല്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. പക്ഷേ, ഇക്കാര്യത്തില്‍ സുരേഷ് ഗോപിയെ വിശ്വാസത്തിലെടുക്കാന്‍ മലയാളികള്‍ തയ്യാറല്ലെന്നാണ് തോന്നുന്നത്.
കലാകാരന്‍മാരുടെ പട്ടികയിലാണ് സുരേഷ് ഗോപി ഇടം നേടിയത്. അതുകൊണ്ട് തന്നെയാണ് ഇതില്‍ രാഷ്ട്രീയമില്ലെന്ന് സുരേഷ് ഗോപി പറയുന്നത്. പക്ഷേ സുരേഷ് ഗോപിയുടെ രാഷ്ട്രീയം എന്താണെന്നതാണ് പ്രധാന ചോദ്യം.
ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ആളാണ് സുരേഷ് ഗോപി. അപ്പോള്‍ പിന്നെ ഈ പറയുന്നകാര്യം എങ്ങനെ ശരിയാകും?

രാഷ്ട്രീയമല്ലത്രെ
രാജ്യസഭയിലേക്ക് തന്നെ നാമനിര്‍ദ്ദേശം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്.

പിന്നെന്താ...
പ്രധാനമന്ത്രി തന്റെ പേര് നിര്‍ദ്ദേശിച്ചു, രാഷ്ട്രപതി അത് അംഗീകരിച്ചു. അത്രയേ ഉള്ളൂ എന്നാണ് സുരേഷ് ഗോപി പറയുന്നത്.

അപ്പോള്‍ ബിജെപിയോ?
സുരേഷ് ഗോപി ഇപ്പോള്‍ ബിജെപി പ്രവര്‍ത്തകനാണ്. ബിജെപിയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ഇറങ്ങുന്നുണ്ട്. അപ്പോള്‍ പിന്നെ ഈ എംപി സ്ഥാനത്തില്‍ രാഷ്ട്രീയമില്ലെന്ന് പറയാമോ?

താരപ്രചാരകന്‍
ബിജെപി സ്ഥാനാര്‍ത്ഥികളുടെ താര പ്രചാരകനാണ് സുരേഷ് ഗോപി. പക്ഷേ എല്ലാ മണ്ഡലങ്ങളിലും ഒന്നും അദ്ദേഹം നേരിട്ട് പ്രചാരണത്തിനെത്തില്ല.

അമിത് ഷാ വിളിപ്പിച്ചു
കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ദില്ലിയിലേയ്ക്ക് അടിയന്തരമായി വിളിപ്പിച്ചിരുന്നു. അത് എംപി സ്ഥാനക്കാര്യം അറിയിക്കാനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്ഥാനാര്‍ത്ഥിയാകാന്‍
തിരുവനന്തപുരം മണ്ഡലത്തില്‍ സുരേഷ് ഗോപിയെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ സുരേഷ് ഗോപി തന്നെയാണ് അതില്‍ നിന്ന് പിന്‍മാറിയത്.

പറഞ്ഞുപറ്റിച്ച?
ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ അധ്യക്ഷ സ്ഥാനം സുരേഷ് ഗോപിയ്ക്ക് നല്‍കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അത് പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഇതേ തുടര്‍ന്ന് സുരേഷ് ഗോപി ബിജെപി നേതൃത്വവുമായി അല്‍പം അകല്‍ച്ചയിലായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

ഇനി മന്ത്രിയാകുമോ?
കേരളത്തില്‍ നിന്ന് കാലാകാരന്‍മാരുടെ പട്ടികയിലാണെങ്കിലും ബിജെപിയ്ക്ക് രാജ്യ സഭാംഗത്തെ കിട്ടുന്നു. ഇനിയിപ്പോള്‍ അദ്ദേഹത്തെ മന്ത്രിയാക്കാനും നരേന്ദ്ര മോദി തയ്യാറാകുമോ എന്നാണ് സംശയം.












Click it and Unblock the Notifications