ചെന്നിത്തലയുടെ ഒളിയമ്പുകള്‍; മുല്ലപ്പള്ളിയ്ക്ക് കിട്ടാത്ത നീതി തനിക്കും കിട്ടിയില്ലെന്ന് പറയാതെ പറഞ്ഞ്
രമേശ് ചെന്നിത്തല ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഹരിപ്പാട് എംഎല്‍എ മാത്രമാണ്. പ്രവര്‍ത്തക സമിതി അംഗം, എഐസിസി ജനറല്‍ സെക്രട്ടറി, കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ പദവികള്‍ വഹിച്ച ചെന്നിത്തലയുടെ രാഷ്ട്രീയ ഭാവി ഇനി എന്ത് എന്ന ചോദ്യം ഉയര്‍ത്തപ്പെട്ടുകഴിഞ്ഞു.
എന്നാല്‍, നിശബ്ദനായിരിക്കാന്‍ താന്‍ തയ്യാറല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് രമേശ് ചെന്നിത്തലയുടെ അവസാന രണ്ട് ഫേസ്ബുക്ക് പോസ്റ്റുകള്‍. പരസ്യപ്രതികരണമല്ല, എന്നാല്‍ തനിക്ക് പറയാനുള്ളതെല്ലാം വാക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുകൊണ്ടാണ് ചെന്നിത്തലയുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍... പരിശോധിക്കാം...

കണ്ടറിയണം കോശീ...
രമേശ് ചെന്നിത്തലയ്ക്ക് പ്രതിപക്ഷ നേതൃപദവി നിഷേധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന ഒരാള്‍ ഫേസ്ബുക്കില്‍ ഇട്ട ഒരു വീഡിയോ ഉണ്ടായിരുന്നു. അയ്യപ്പനും കോശിയും എന്ന സിനിമയില്‍ അനില്‍ നെടുമങ്ങാട് പറയുന്ന ഡയലോഗ് ആയിരുന്നു അതിന്റെ കണ്ടന്റ്. യൂണിഫോം നഷ്ടപ്പെടുത്തിയ കോശിയ്ക്ക് ഇനി അയ്യപ്പന് നായര്‍ വഴി എന്ത് സംഭവിക്കും എന്നത് കണ്ടറിയണം എന്നതാണ് സാരാംശം. പാര്‍ട്ടിയിലെ ചിലരെ തന്നെ ലക്ഷ്യം വച്ചായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ് എന്ന് വ്യക്തം.

ചെന്നിത്തല പണി തുടങ്ങി
മെയ് 24 നും മെയ് 26 നും രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പുകള്‍ വ്യക്തമാക്കുന്നത് ഏറെക്കുറേ ഇതൊക്കെ തന്നെയാണ്. ഇനി നിശബ്ദനായിരിക്കില്ല എന്ന് തന്നെയാണ് ആ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ചെന്നിത്തല പറയാതെ പറയുന്നത്.

മുന്‍നിരയില്‍ നിന്ന് രണ്ടാം നിരയിലേക്ക്
മെയ് 24 ന് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് തന്നെ ഒരല്പം നിരാശ നിഴലിക്കുന്ന വാക്കുകളോടെ ആണ്. അഞ്ച് വര്‍ഷം മുന്‍നിരയില്‍ നിന്ന് നയിച്ച താന്‍ ഇന്ന് നിയമസഭയിലെ രണ്ടാം നിരയിലാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്. തന്റെ നേട്ടങ്ങള്‍ അക്കമിട്ടുപറഞ്ഞുകൊണ്ടായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ്.

കാലം വിലയിരുത്തട്ടേ...
തന്റെ പ്രകടനം എത്രത്തോളം ശരിയായിരുന്നു എന്ന് കാലം വിലയിരുത്തട്ടെ എന്നും ആ ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എത്രമാത്രം പിന്തുണ ലഭിച്ചിരുന്നു എന്നതിന്റെ കണക്കും കാലം എടുക്കട്ടേ എന്ന് അല്പം നിരാശയോടേയും പ്രതീക്ഷയോടേയും അദ്ദേഹം പറയുമ്പോള്‍, അത് ചിലരിലേക്കുള്ള വിരല്‍ചൂണ്ടല്‍ കൂടി ആയിരുന്നു.

മുല്ലപ്പള്ളിയെ പിന്തുണയ്ക്കുമ്പോള്‍
ഏറ്റവും ഒടുവില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ചുകൊണ്ടാണ് ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്. രമേശ് ചെന്നിത്തലയെ പോലെ തന്നെ സ്ഥാനം നഷ്ടപ്പെടാന്‍ പോവുകയാണ് മുല്ലപ്പള്ളിയ്ക്കും. അതുകൊണ്ട് തന്നെ, ഈ ഘട്ടത്തില്‍ രമേശ് ചെന്നിത്തലയുടെ ഈ പ്രതികരണം സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്നതും ആണ്.

മുല്ലപ്പള്ളിയും താനും
മുല്ലപ്പള്ളിയും താനും എന്ന ദ്വന്ദ്വത്തില്‍ ഊന്നിയാണ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. മുല്ലപ്പള്ളി ഏറെ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് പറയുമ്പോള്‍ തന്നെ പാര്‍ട്ടിയ്ക്കുള്ളില്‍ നിന്ന് മുല്ലപ്പള്ളിയ്ക്ക് വേണ്ട പിന്തുണ ലഭിച്ചില്ല എന്നും ചെന്നിത്തല പറയുന്നുണ്ട്. പ്രതിപക്ഷ നേതൃപദവിയുടെ കാര്യത്തില്‍ ചെന്നിത്തല നേരിട്ടതും ഇതേ വെല്ലുവിളി തന്നെ ആയിരുന്നു.

ഉമ്മന്‍ ചാണ്ടിയ്ക്ക് കിട്ടിയത്
ഉമ്മന്‍ ചാണ്ടിയ്ക്ക് കിട്ടിയ പിന്തുണ മുല്ലപ്പള്ളിയ്ക്കും തനിക്കും കിട്ടിയില്ല എന്ന് തന്നെയാണ് രമേശ് പറയാതെ പറഞ്ഞിരിക്കുന്നത്. തനിക്കും മുല്ലപ്പള്ളിയ്ക്കും സിപിഎമ്മിന്റെ സൈബര്‍ വെട്ടുകിളി കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിച്ചില്ല എന്നാണ് ചെന്നിത്തല പറയുന്നത്. ഇത്തരത്തില്‍ ഒരു വെല്ലുവിളിയും നേരിടേണ്ടി വരാതിരുന്നത് ഉമ്മന്‍ ചാണ്ടിയായിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യവും ആണ്.

പാര്‍ട്ടി പരാജയപ്പെട്ടു
തന്നേയും മുല്ലപ്പള്ളിയേയും സിപിഎം സൈബര്‍ വെട്ടുകിളികള്‍ ആക്രമിക്കുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെന്ന ദു:ഖവും നിരാശയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്. സംഘടനാ സംവിധാനത്തിന്റെ പരാജയം ആണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് എന്നും അദ്ദേഹം പറയുന്നുണ്ട്.

ഹൈക്കമാന്‍ഡിനും
മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കുന്നതില്‍ ഉള്ള ചെന്നിത്തലയുടെ വിമര്‍ശനത്തിന്റെ മുന യഥാര്‍ത്ഥത്തില്‍ നീളുന്നത് ഹൈക്കമാന്‍ഡിലേക്കും, ഹൈക്കമാന്‍ഡില്‍ സ്വാധീനമുള്ള മറ്റ് ചിലരിലേക്കും ആണ്. തനിക്ക് പ്രതിപക്ഷ നേതൃപദവി നിഷേധിക്കുന്ന കാര്യം അവസാനം വരെ അറിയിക്കാതിരുന്നതില് കടുത്ത അതൃപ്തി ഹൈക്കമാന്‍ഡിനോട് ചെന്നിത്തലയ്ക്കുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications