Get Updates
Get notified of breaking news, exclusive insights, and must-see stories!

സരിതയെ കണ്ട് പഠിക്കണം... 'ദൃശ്യം' കണ്ട് പഠിക്കരുത്

സരിത എസ് നായരുടെ നഗ്ന ദൃശ്യങ്ങള്‍ കണ്ട് തീര്‍ത്തിന്റെ ക്ഷീണത്തില്‍ നിന്ന് കേരളം ഉണര്‍ന്നെഴുന്നേറ്റ് വരുന്നതേ ഉള്ളൂ... സോഷ്യല്‍ മീഡിയകളില്‍ സരിതയെ പുലഭ്യം പറഞ്ഞും പിന്തുണച്ചും ചര്‍ച്ചകള്‍ മുറുകുന്നു. ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന്റെ പേരില്‍ താന്‍ ആത്മഹത്യ ചെയ്യില്ലെന്നുറപ്പിച്ച് പറഞ്ഞ് സരിതയും രംഗത്ത് വരുന്നു...

എന്താണ് സരിത എസ് നായര്‍ ഇതിലൂടെ കേരളത്തിന് നല്‍കുന്ന സന്ദേശം...? തന്റെ നഗ്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതുകൊണ്ട് ആത്മഹത്യ ചെയ്യേണ്ട കാര്യമൊന്നുമില്ല. അതല്ല തന്റെ ജീവിതത്തെ നിര്‍ണയിക്കുന്നതെന്ന് ഉറപ്പിച്ച് പറയുകയാണ് സരിത ചെയ്തത്.

കേരളം ഏറെ ചര്‍ച്ച ചെയ്ത സിനിമയായിരുന്നു മോഹന്‍ലാല്‍ നായകനായ ജിത്തു ജോസഫ് സിനിമ 'ദൃശ്യം'. താന്‍ അറിയാതെ പകര്‍ത്തിയ തന്റെ കുളിമുറി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന കൗമാരക്കാരനെ പെണ്‍കുട്ടിയും അമ്മയും ചേര്‍ന്ന് (അബദ്ധത്തില്‍)കൊലപ്പെടുത്തുന്നതും, കഥാനായകനായ പിതാവ് സമര്‍ത്ഥമായി ഈ കൊല മറക്കുന്നതും ആണ് സിനിമയിലെ കഥ.

ഒരു പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യം പുറത്ത് വന്നാല്‍ എന്താണ് സംഭവിക്കുക. അതിലൂടെ എന്ത് മാനഹാനിയാണ് സംഭവിക്കുക. മാനസികമായി ലൈംഗിക രോഗികളായി മാറിയ ചിലര്‍ ചെയ്യുന്ന ഇത്തരം ക്രൂരതകളില്‍ പെണ്‍കുട്ടികള്‍ എന്ത് പിഴച്ചു...? ഇത്തരം ദൃശ്യങ്ങള്‍ രഹസ്യമായെടുത്ത് പുറത്ത് വിടുന്നവന്‍മാരല്ലേ സമൂഹത്തില്‍ നാണം കെടേണ്ടത്.... ഇത്തരം ചര്‍ച്ചകള്‍ക്കാണ് ദൃശ്യം എന്ന സിനിമ പിന്നീട് വഴിവച്ചത്.

സരിതയുടെ കാര്യത്തിലേക്ക് തിരിച്ച് വരാം. ഒരു സാമ്പത്തിക കുറ്റവാളി എന്നതിനപ്പുറം, കേരളത്തിന്റെ അധികാര കേന്ദ്രങ്ങളില്‍ അവിഹിത ബന്ധങ്ങളുണ്ടാക്കിയവള്‍ എന്ന ചീത്തപ്പേര് കൂടി ഉള്ള വ്യക്തിയാണ് സരിത. പല പ്രമുഖര്‍ക്കും ഒപ്പമുള്ള കിടപ്പറ ദൃശ്യങ്ങള്‍ സരിതയുടെ കയ്യിലും പഴയ പങ്കാളി ബിജു രാധാകൃഷ്ണന്റെ കയ്യിലും ഉണ്ടെന്ന് പറയപ്പെടുന്നു. ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് പലതവണ ഇരുകക്ഷികളും ഭീഷണിയും മുഴക്കിയിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ പുറത്ത് വന്ന ദൃശ്യങ്ങള്‍ സരിതക്ക് ഒരു വിഷയമാകാനിടയില്ലെന്നാണ് ചിലരുടെ വാദം. എങ്കില്‍ പോലും സരിത ഇപ്പോള്‍ നല്‍കിയ മറുപടി കേരള സമൂഹത്തിന്‍റെ ചില കപടസദാചാരമൂല്യങ്ങള്‍ക്കുള്ള മറുപടി കൂടിയാണ്.

എങ്കിലും കേരളത്തിന്റെ ലൈംഗിക മനസ്സ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും അധികം തിരഞ്ഞിട്ടുണ്ടാവുക സരിതയുടെ ദൃശ്യങ്ങള്‍ തന്നെയായിരിക്കും. അതില്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലായിരുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത.

Sarith S Nair

ഒരു ക്രിമിനലിന്റെ പ്രതിച്ഛായയില്‍ നിന്ന് സിനിമതാരത്തിന്റേയും സെലിബ്രിറ്റിയുടേയും നിലയിലേക്ക് സരിത ഉയര്‍ന്നിരിക്കുകയാണ്. അതിനിടയിലാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് ഈ സംഭവത്തിന് പിന്നിലെന്നായിരുന്നു സരിതയുടെ ആദ്യ പ്രതികരണം. അവരുടെ പ്രതീക്ഷ പോലെ താന്‍ ആത്മഹത്യ ചെയ്യില്ലെന്നും സരിത പറഞ്ഞു.

സ്ത്രീകളുടെ രഹസ്യ വീഡിയോകളെടുത്ത് ഭീഷണിപ്പെടുത്തുന്ന മാനസിക രോഗികള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല മറുപടി തന്നൊയിരുന്നു അത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+