കാറ്റു പറഞ്ഞത് പാടി ഉദയഭാനു പടിയിറങ്ങി
'എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍' എന്ന ഗാനവും പാടി വെള്ളിത്തിരയിലേക്ക് പ്രവേശിച്ച കെ പി ഉദയഭാനു ആ കാലത്തെ യുവത്വത്തിന്റെ ആവശേവും പ്രസരിപ്പും നിറഞ്ഞ ഗാനങ്ങളിലൂടെയാണ് ചുവടുറപ്പിച്ചത്. കാലം മാറിയപ്പോള്‍ വിഷാദഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനയി. ഗൃഹാതരത്വം തുളുമ്പുന്ന ഒത്തിരി ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച് ആ നാദ നക്ഷത്രം പടിയിറങ്ങി.
എന്‍എസ് വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936ല്‍ പാലക്കാട് ജില്ലയിലെ തരൂരിലാണ് ജനനം. കെപി കേശവമേനോന്‍ അമ്മാവനാണ്. ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാന്‍ അവസരം ലഭിച്ച ഉദയഭാനു, എംഡി രാമനാഥനുള്‍പ്പെടെയുള്ള പ്രഗത്ഭരുടെ കീഴില്‍ സംഗീതം പഠിച്ചു. 1955 ല്‍ ആകാശവാണിയില്‍ അനൗണ്‍സറായി ചേര്‍ന്ന അദ്ദേഹം 38 വര്‍ഷം അവിടെ ജോലി ചെയ്തു. ഒരു വര്‍ഷക്കാലം ഊട്ടിയില്‍ സംഗീത അദ്ധ്യാപകനായും സേവനമനുഷ്ഠിച്ചു.
സംഗീത സംവിധായകന്‍ കെ. രാഘവനുമായുള്ള അടുപ്പമാണ് തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുമായിരുന്നു. 1958ല്‍ ഇറങ്ങിയ നായരു പിടിച്ച പുലിവാല് എന്ന ചിത്രത്തിലെ, ആദ്യ ഗാനം തന്നെ ഹിറ്റായതോടെ ഉദയഭാനു ശ്രദ്ധേയനായി. 'കാനനഛായയില്‍ ആടുമേയ്ക്കാന്‍', 'വെള്ളി നക്ഷത്രമേ', 'വെളുത്ത പെണ്ണേ', 'താരമേ താരമേ', 'പവനുരുക്കി', 'ചാപല്യ വ്യാമേഹങ്ങള്‍', 'പെണ്ണായി പിറന്നിരുന്നെങ്കില്‍' തുടങ്ങിയ ഗാനങ്ങള്‍ ഉദയഭാനുവിന്റെ ശബ്ദത്തില്‍ കേരളമാകെ നിറഞ്ഞു.
സമസ്യ എന്ന ചിത്രത്തിലെ 'കിളി ചിലച്ചു' എന്ന ഗാനത്തിലൂടെ സംഗീത സംവിധായകനുമായി. 2011ല്‍ പുറത്തിറങ്ങിയ താന്തോന്നി എന്ന ചിത്രത്തിലെ 'കാറ്റു പറഞ്ഞതും കടലു പറഞ്ഞതും' എന്ന ഗാനമാണ് അവസാനമായി പാടിയത്. സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം, നോണ്‍ ഫീച്ചര്‍ ഫിലീമിന്റെ സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം, കേന്ദ്ര നാടക അക്കാദമിയുടെ പുരസ്‌കാരം എന്നിവ ലഭിച്ചു. 2009ല്‍ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു.

കെപി ഉദയഭാനു
മലയാള ചലച്ചിത്ര ഗാനാലാപനരംഗത്തെ പഴയതലമുറയിലെ ഒരു ഗായകനും സംഗീതസംവിധായകനുമാണ് കെപി ഉദയഭാനു. ഗൃഹാതുരത്വം തുളുമ്പുന്ന നിരവധി ഗാനങ്ങള്‍ കൈരളിക്ക് പകര്‍ന്നു തന്നിട്ടുണ്ട് ഈ ഗായകന്‍.

ജനനം
എന്‍എസ് വര്‍മയുടേയും അമ്മു നേത്യാരമ്മയുടേയും മകനായി 1936ല്‍ പാലക്കാട് ജില്ലയിലെ തരൂരിലാണ് ജനനം. കെപി കേശവമേനോന്‍ അമ്മാവനാണ്.

സിനിമയിലേക്ക്
നായരു പിടിച്ച പുലിവാല് എന്ന ചിത്രത്തിലെ 'എന്തിനിത്ര പഞ്ചസാര പുഞ്ചിരിപ്പാലില്‍' എന്ന ഗാനത്തിലൂടെ വെള്ളിത്തിരയിലെത്തി. ആദ്യ ഗാനം തന്നെ ഹിറ്റായതോടെ ഉദയഭാനു ശ്രദ്ധിക്കപ്പെട്ടു.

സംഗീതം
ചെറുപ്പത്തിലേ സംഗീതവുമായി അടുത്തറിയാന്‍ അവസരം ലഭിച്ച ഉദയഭാനു, എംഡി രാമനാഥനുള്‍പ്പെടെയുള്ള പ്രഗത്ഭരുടെ കീഴില്‍ സംഗീതം പഠിച്ചു.

കലാം
അബ്ദുള്‍ കലാമില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്ന ഉദയഭാനു. സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം, സംഗീത നാടക അക്കാദമി പുരസ്‌കാരം, നോണ്‍ ഫീച്ചര്‍ ഫിലീമിന്റെ സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്‌കാരം, കേന്ദ്ര നാടക അക്കാദമിയുടെ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട. 2009ല്‍ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു.

പാട്ടുകള്‍
'കാനനഛായയില്‍ ആടുമേയ്ക്കാന്‍', 'വെള്ളി നക്ഷത്രമേ', 'വെളുത്ത പെണ്ണേ', 'താരമേ താരമേ', 'പവനുരുക്കി', 'ചാപല്യ വ്യാമേഹങ്ങള്‍', 'പെണ്ണായി പിറന്നിരുന്നെങ്കില്‍' തുടങ്ങിയ ഗാനങ്ങള്‍ ഉദയഭാനുവിന്റെ ശബ്ദത്തില്‍ കേരളമാകെ നിറഞ്ഞു.

സംഗീത സംവിധാനം
സമസ്യ എന്ന ചിത്രത്തിലെ 'കിളി ചിലച്ചു' എന്ന ഗാനത്തിലൂടെ സംഗീത സംവിധായകനുമായി. യേശുദാസാണ് ഈ ഗാനം പാടിയത്.

കെആര്‍ നാരായണന്‍
മുന്‍ രാഷ്ട്രപതി കെആര്‍ നാരായണനൊപ്പം ഉദയഭാനു

പ്രതിഭ പട്ടിലിനൊപ്പം
മുന്‍ രാഷ്ട്രപതി പ്രതിഭപട്ടിലിനൊപ്പം കെപി ഉദയഭാനു

സോണിയ ഗാന്ധി
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കൊപ്പം

ഒരു പഴയകാല ഫോട്ടോ
സംഗീത സംവിധായകന്‍ കെ. രാഘവനുമായുള്ള അടുപ്പമാണ് തന്നെ ചലച്ചിത്രപിന്നണിഗായകനാക്കിയത് എന്ന് ഉദയഭാനു പറയുമായിരുന്നു.

കുടുംബം
കുടുംബത്തോടൊപ്പം. ഭാര്യ പരേതയായ വിജയ ലക്ഷ്മി

ആശുപത്രിയില്‍
ശിവകുമാര്‍ ആസുപത്രിയില്‍ ഉദയഭാനുവിനെ കാണാന്‍ വന്നപ്പോള്‍. ഒരു വര്‍ഷത്തോളമായി പാര്‍ക്കിന്‍സണ്‍സ് അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മകനും സഹോദരിയും
ഏക മകന്‍ രാജീവും സഹോദരി അമ്മിണിയും. മരണ സമയത്ത് ഇവര്‍ രണ്ടുപേരും അരികിലുണ്ടായിരുന്നു.

സംസ്‌കാരം
സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന ബഹുമതികളോടെ തൈക്കാട് ശാന്തിക്കടവില്‍ നടക്കും












Click it and Unblock the Notifications