രുദ്രാക്ഷ പ്രദര്‍ശനം തലസ്ഥാനത്ത്, വില കേട്ടാല്‍ ഞെട്ടും
രുദ്രാക്ഷം ധരിയ്ക്കുന്നത് വിശ്വാസത്തിന് പുറമെ യുവാക്കള്‍ക്കിടയില്‍ ഫാഷന്‍ ആയി മാറിയിട്ടുണ്ട്. രുദ്രാക്ഷത്തിന്റെ വിപണന സാധ്യത കൂടി തിരിച്ചറിഞ്ഞ് ധാരാളം എക്‌സിബിഷനുകളാണ് സംഘടിപ്പിയ്ക്കുന്നത്.
തിരുവനന്തപുരത്ത് ചൈത്രം ഹോട്ടലില്‍ നടന്ന രുദ്രാക്ഷ പ്രദര്‍ശനം ഏറെ ശ്രദ്ധനേടി. 18 മുഖങ്ങളുള്ള രുദ്രാക്ഷം ഉള്‍പ്പടെ ഒട്ടേറ വൈവിധ്യമാര്‍ന്ന രുദ്രാക്ഷങ്ങള്‍ പ്രദര്‍ശനത്തില്‍ അണി നിരന്നു. നൂറു രൂപ മുതല്‍ ഏഴ് ലക്ഷം വരെ വിലയുള്ളവയാണ് പ്രദര്‍ശനത്തില്‍ നിരന്ന രുദ്രാക്ഷങ്ങള്‍. കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്

സിദ്ധമാല
പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്ന സിദ്ധമാലയാണിത്. ആറ് ലക്ഷം രൂപയാണ് ഈ രുദ്രാക്ഷമാലയുടെ വില

18 മുഖങ്ങള്‍
18 മുഖങ്ങളുള്ള രുദ്രാക്ഷവും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. ഏഴ് ലക്ഷം രൂപയാണ് ഈ രുദ്രാക്ഷത്തിന്‍റെ വില

വില
നൂറു രൂപ മുതല്‍ ആറ് ലക്ഷം വരെ വിലയുള്ള രുദ്രാക്ഷം പ്രദര്‍ശനത്തിലുണ്ടായിരുന്നു

വിശ്വാസത്തിനപ്പുറം
വിശ്വാസത്തിനപ്പുറം രുദ്രാക്ഷം ധരിയ്ക്കുന്നത് യുവാക്കള്‍ക്കിടയില്‍ ഫാഷനായി മാറിയിട്ടുണ്ട്.












Click it and Unblock the Notifications