സച്ചിനില്ലാത്ത ക്രിക്കറ്റിന് 1 വയസ്സ്!
മുംബൈ: ക്രിക്കറ്റ് സച്ചിന്‍ തെണ്ടുല്‍ക്കറിന് മുമ്പും സച്ചിന്‍ തെണ്ടുല്‍ക്കറിന് ശേഷവുമായിട്ട് നവംബര്‍ 16 ഞായറാഴ്ച ഒരു വര്‍ഷം തികഞ്ഞു. നവംബര്‍ 15 നായിരുന്നു സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയതിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം. 1989 നവംബര്‍ 15 ന് പാകിസ്താനെതിരെ കളിച്ചുകൊണ്ട് അരങ്ങേറിയ സച്ചിന്‍ 2013 നവംബര്‍ 15 ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ കളിയോടെ ക്രിക്കറ്റിനോട് വിട പറഞ്ഞു.
സച്ചിനില്ലാതെ ക്രിക്കറ്റും സ്‌പോര്‍ട്‌സും മുന്നോട്ടുപോകും. സംശയമില്ല. പക്ഷേ കളികളില്ലാതെ സച്ചിന് മുന്നോട്ട് പോകാന്‍ പറ്റില്ല. ക്രിക്കറ്റില്‍ നിന്നും വിരമിച്ചെങ്കിലും മുംബൈ ഇന്ത്യന്‍സിന്റെ ഐക്കണ്‍ താരമാണ് സച്ചിന്‍. ഫുട്‌ബോളില്‍ കേരള ടീമായ കൊച്ചി ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമയും. ക്രിക്കറ്റും ഫുട്‌ബോളും മാത്രമല്ല, മറ്റ് കളികളും സച്ചിന്‍ ഫോളോ ചെയ്യുന്നുണ്ട്.
സച്ചിന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച നവംബര്‍ 15 ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍ സംഭവിച്ചത് എന്തൊക്കെ എന്ന് കാണണ്ടേ... അതിനോട് സച്ചിന്‍ പ്രതികരിച്ചത് എങ്ങനെയെന്നും നോക്കൂ.

സ്വന്തം ടീമും ജയിച്ചു
ദില്ലിയില്‍ ദില്ലിക്കെതിരെ 1-0 ന് കേരള ബ്ലാസ്റ്റേഴ്‌സ് ജയത്തോടെ ഐ സി എല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

ക്രിക്കറ്റില്‍ 5 - 0
ശ്രീലങ്കയെ എതിരില്ലാത്ത അഞ്ച് കളികളില്‍ തോല്‍പിച്ച് ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരി

സൈനയുടെ കിരീടം
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ജപ്പാന്റെ യമാഗുച്ചിയെ തോല്‍പിച്ച് ശേഷം കിരീടവുമായി സൈന നേവാള്‍.

കാശ്യപിന് ജയം
ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ മെന്‍സ് ഫൈനലില്‍ ചൈനയുടെ ചാമ്പ്യന്‍ ലിന്‍ ഡാനിനെ തോല്‍പിക്കുന്ന കിദംബി കാശ്യപ്

ഇനിയെന്ത് വേണം
ഒരു കായികതാരത്തിന് ഇതില്‍പ്പരം ഇനിയെന്ത് വേണം എന്നാണ് സച്ചിന്‍ ട്വിറ്ററിലൂടെ ചോദിച്ചത്.












Click it and Unblock the Notifications