'സഗൗരവവും ദൈവനാമവും' അവിടെ നില്‍ക്കട്ടെ... ഒരു എംഎല്‍എയ്ക്ക് എത്ര കിട്ടും?
കേരളത്തില്‍ 140 എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റുകഴിഞ്ഞു. 14-ാം നിയമസഭയുടെ ആദ്യ സമ്മേളനവും ചേര്‍ന്നു. സംഗതി എംഎല്‍എമാരെ തിരഞ്ഞെടുത്തത് ജനങ്ങളാണെങ്കിലും, ഇവരുടെ ശമ്പള കണക്കിനെ സംബന്ധിച്ച് സാധാരണക്കാര്‍ക്ക് വലിയ പിടിപാടൊന്നും കാണില്ല.
ഒരു എംഎല്‍എയ്ക്ക് പ്രതിമാസം കിട്ടുന്ന ഫിക്‌സഡ് അലവന്‍സ് എത്രയാണെന്നോ...? വെറും ആയിരം രൂപ!!! ഇത്രയും തുച്ഛമായ വരുമാനത്തിന് വേണ്ടിയാണോ ചിലരൊക്കെ എംഎല്‍എ സ്ഥാനത്തിന് വേണ്ടി വാശിപിടിയ്ക്കുന്നത് എന്ന് സംശയം തോന്നുന്നുണ്ടോ... എങ്കില്‍ നിയമസഭ സമാജികരുടെ മറ്റ് ആനുകൂല്യങ്ങളെ കുറിച്ച് കൂടി അറിയണം.

മാസ ശമ്പളം
എല്ലാ മാസവും ലഭിയ്ക്കുന്ന കൃത്യ ശമ്പളം എന്ന് പറയുന്നത് ആയിരം രൂപയാണ്.

മണ്ഡല അലവന്‍സ്
ശമ്പളം കൂടാതെ എംഎല്‍എയ്ക്ക് ലഭിയ്ക്കുന്ന അലവന്‍സ് ആണ് മണ്ഡല അലവന്‍സ്. ഇത് പ്രതിമാസം 12,000 രൂപയാണ് കേട്ടോ!!!

ഫോണിനും കിട്ടും
ടെലിഫോണ്‍ അലവന്‍സ് എന്ന പേരില്‍ പ്രതിമാസം 7,500 രൂപ വേറേയും ലഭിയ്ക്കും.

വേറൊന്ന്
ഇന്‍ഫര്‍മേഷന്‍ അലവന്‍സ് എന്ന പേരില്‍ ആയിരം രൂപ വീതം എല്ലാ മാസവും ലഭിയ്ക്കും.

ചെലവ് ചുരുക്കല്‍
ചെലവ് ചുരുക്കല്‍ (സംച്വറി) അലവന്‍സ് എന്ന പേരില്‍ മറ്റൊരു അലവന്‍സ് കൂടിയുണ്ട്. ഇത് 3,000 രൂപയാണ്.

യാത്രാ ബത്ത വേറേ...
ഇതൊന്നും കൂടാതെ ഒരുമാസം ഏറ്റവും ചുരുങ്ങിയത് 15,000 രൂപ യാത്രാ ബത്തയായി എഴുതിയെടുക്കാം.

അപ്പോഴെത്രയായി....?
ഇതുവരെയുള്ള കണക്ക് മാത്രം നോക്കിയാല്‍.... വെറുതേയിരിയ്ക്കുന്ന ഒരു എംഎല്‍എയ്ക്ക് പ്രതിമാസം 39,500 രൂപ ഒന്നുമറിയാതെ കിട്ടും!!!

കിലോമീറ്ററിനും പൈസ
യാത്ര ചെയ്യുന്നതിനും എംഎല്‍എയ്ക്ക് പൈസ ലഭിയ്ക്കും. റോഡ് മാര്‍ഗ്ഗം കേരളത്തില്‍ സഞ്ചരിയ്ക്കുമ്പോള്‍ കിലോമീറ്ററിന് ഏഴ് രൂപയാണ് ബത്ത. കേരളത്തിന് പുറത്താണെങ്കില്‍ ഇത് ആറ് രൂപയും.

തീവണ്ടിയില്‍
തീവണ്ടിയാത്ര സൗജന്യമാണ്. ഏത് ക്ലാസ്സില്‍ വേണമെങ്കിലും ഭാര്യ/ഭര്‍ത്താവ്, ഒരു സഹായി എന്നിവര്‍ക്കൊപ്പം യാത്ര ചെയ്യാം. ഇന്‍സിഡന്‍ഷ്യല്‍ എക്‌സ്‌പെന്‍സ് ആയി കിലോമീറ്ററിന് 25 പൈസ ലഭിയ്ക്കും.

യാത്രാ കൂപ്പണ്‍
പ്രതിവര്‍ഷം യാത്രാ കൂപ്പണ്‍ ആയി ലഭിയ്ക്കുന്നത് എത്രയാണെന്നറിയാമോ? രണ്ടേ മുക്കാല്‍ ലക്ഷം രൂപ.

ഡെയ്‌ലി ബത്ത
ഡെയ്‌ലി ബബത്ത ന്ന വേറൊരു സംഗതി കൂടി ഉണ്ട്. കേരളത്തിലാണെങ്കില്‍ 750 രൂപയും കേരളത്തിന് പുറത്താണെങ്കില്‍ 900 രൂപയും.

മറ്റ് ആനുകൂല്യങ്ങള്‍
ചികിത്സ ചെലവ് പൂര്‍ണണമായും സൗജന്യം. യാത്ര സൗജന്യം. അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പ, നാല് ശതമാനം നിരക്കില്‍ 10 ലക്ഷം രൂപ വരെ ഭവന വായ്പ, പുസ്തകം വാങ്ങാന്‍ പ്രതിവര്‍ഷം 15,000 രൂപ....

എങ്ങനെയുണ്ട് ആനുകൂല്യങ്ങള്‍
എങ്ങനെയുണ്ട് എംഎല്‍എമാരുടെ ആനുകൂല്യങ്ങള്‍? സംഗതി ഇങ്ങനെയൊക്കെ ആണെങ്കിലും ഇവരുടെ ജോലിത്തിരക്കും മറ്റ് കാര്യങ്ങളും ഒക്കെ ആലോചിയ്ക്കുമ്പോള്‍ ഈ ആനുകൂല്യങ്ങള്‍ അത്ര അധികമാണെന്ന് തോന്നുന്നുണ്ടോ?












Click it and Unblock the Notifications