മദനിയും സരിതയും എഫ്ബിയില്‍ ഏറ്റുമുട്ടിയാല്‍....
പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയേയും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരേയും ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ പറ്റില്ല. പക്ഷേ രണ്ട് പേരും ഏതാണ്ട് ഒരേ സമയത്താണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. സോഷ്യല്‍ മീഡിയ രണ്ട് പേരേയും എങ്ങനെ സമീപിക്കുന്നു എന്നാണ് ചോദ്യം.
അബ്ദുള്‍ നാസര്‍ മദനി ഫേസ്ബുക്ക് പേജ് തുടങ്ങിയത് ജൂലായ് 20 ന്. സരിത എസ് നായരുടെ പേജ് തുടങ്ങിയത് ജൂലായ് 23 നും. രണ്ട് പേരും പേജ് തുടങ്ങിയതില്‍ മൂന്ന് ദിവസത്തിന്റെ വ്യത്യാസമുണ്ടെങ്കിലും ലൈക്കുകളുടെ എണ്ണത്തില്‍ സരിത മുന്നേറുകയാണ്.

പേജ് തുടങ്ങി 19 മണിക്കൂര്‍ മാത്രം പിന്നിട്ടപ്പോള്‍ സരിത എസ് നായുടെ ഫേസ്ബുക്ക് പേജ് ലൈക്കുകളുടെ എണ്ണം ഒമ്പതിനായിരം കവിഞ്ഞു. നാല് ദിവസം കൊണ്ട് മദനിയുടെ പേജിന് കിട്ടിയ ലൈക്ക് ഏഴായിരത്തി അഞ്ഞൂറ് തികഞ്ഞിട്ടില്ല.
ഫേസ്ബുക്ക് ലൈക്ക് അല്ല ഒരു വ്യക്തിയുടെ വ്യക്തിത്വം നിര്‍ണയിക്കുന്നത് എന്ന കാര്യം ഇത്തരം ലൈക്കുകളുടെ എണ്ണത്തില്‍ നിന്ന് തന്നെ മനസ്സിലാകും. മദനിയുടെ പേജില്‍ ഇസ്ലാമിനേയും ഗാസയേയും റംസാനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് പ്രാധാന്യം. സരിതയുടെ പേജില്‍ ആകെക്കൂടി ഒരു കോമഡി ഷോയുടെ അന്തരീക്ഷമാണ്.
രസകരമായ പല ഫോട്ടോ കമന്റുകളും സരിതയുടെ പേജില്‍ കാണാം. തനിക്ക് സച്ചിനെ അറിയാം എന്ന് സരിത പറയുന്നതാണ് അതില്‍ ഒന്ന്. താഴെ താടിക്ക് കൈവച്ച് നില്ക്കുന്ന സച്ചിന്റെ ഫോട്ടോയും ഉണ്ട്. എന്നാല്‍ പല കമന്റുകളും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയും ആണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications