Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശികലയെ ജയലളിതയ്‌ക്കൊപ്പം 'കൂട്ടിയിണക്കിയ' നടരാജന്‍... അക്ക മതി, ഭര്‍ത്താവ് വേണ്ടെന്ന് പറഞ്ഞ ശശികല

ഒരിക്കല്‍ ഭര്‍ത്താവിനെ തള്ളിപ്പറഞ്ഞ് പോയസ് ഗാര്‍ഡനില്‍ തിരിച്ച് കയറിയ ആളാണ് ശശികല. എന്നാലിപ്പോള്‍ അതേ നടരാജന്‍ പാര്‍ട്ടിയില്‍ ശക്തനാവുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍

ഒരു സര്‍ക്കാര്‍ പിആര്‍ഒയുടെ ഭാര്യ. കടംകയറി എല്ലാം നഷ്ടപ്പെട്ടപ്പോള്‍ കല്യാണത്തിന് വീഡിയോ പിടിക്കാന്‍ പോയ ചെറുപ്പക്കാരി. വീഡിയോ കാസറ്റ് കട നടത്തി ഭര്‍ത്താവിന്റെ കേസിനെ പണം കണ്ടെത്തിയ മിടുക്കിയായ വാമഭാഗം. ഇപ്പോഴിതാ തമിഴകത്തിന്റെ മുഖ്യമന്ത്രിക്കസേരയിലേക്ക്.

വികെ ശശികല എന്ന ശശികല നടരാജനെ കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ പറയാം. ജയലളിതയേയും ശശികലയേയും ചേര്‍ത്ത് പ്രചരിച്ച കഥകള്‍ക്ക് ഒരു പഞ്ഞവും ഇല്ല. ജയയ്ക്ക് വേണ്ടി സ്വന്തം ഭര്‍ത്താവിനെ പോലും ഉപേക്ഷിച്ച ആളാണ് ശശികല.

എന്നാല്‍ മറ്റൊരു കാര്യം കൂടി ഓര്‍ക്കണം. ജയലളിതയുടെ അടുത്തേക്ക് ശശികലയെ അയച്ചത് പോലും നടരാജനായിരുന്നു. ഒടുവില്‍ ആ നടരാജനെ പോലും പുറത്തിരുത്തി ശശികല അകത്ത് കയറി.

പക്ഷേ അതെല്ലാം പഴങ്കഥ..... നടരാജന്റെ കളികള്‍ ഇനി കാണാനിരിക്കുന്നതേയുള്ളൂ!!!

 വിനോദ് വീഡിയോ വിഷന്‍

വിനോദ് വീഡിയോ വിഷന്‍

ഇങ്ങനെ ഒരു പേര് കേട്ടാല്‍ വലിയ പ്രത്യേകതയൊന്നും തോന്നില്ല. തമിഴ്‌നാട്ടിലെ കടലൂരിലെ ഒരു ചെറിയ വീഡിയോ കാസറ്റ് കടയായിരുന്നു അത്. നടത്തിപ്പുകാരി വികെ ശശികല എന്ന ചെറുപ്പക്കാരി.

കൊടിയ ദുരിതമാണ്

കൊടിയ ദുരിതമാണ്

എംജിആര്‍ മുഖ്യമന്ത്രി ആയിരിക്കെ സര്‍ക്കാര്‍ പിആര്‍ഒ ആയിരുന്ന നടരാജന്റെ ഭാര്യ ആയിരുന്നു ശശികല. അടിയന്തരാവസ്ഥക്കാലത്ത് നടരാജന്റെ ജോലി പോയി. പിന്നെ ജോലി തിരിച്ച് കിട്ടാനുള്ള കേസ് നടത്തണം, ജീവിക്കണം... അങ്ങനെ ഒരുപാട് പ്രതിസന്ധികള്‍. ഇതെല്ലാം മറികടക്കാന്‍ മുന്നിട്ടിറങ്ങി ശശികല.

നടരാജന് അറിയാമായിരുന്നു ജയയുടെ ഭാവി

നടരാജന് അറിയാമായിരുന്നു ജയയുടെ ഭാവി

അന്ന് ജയലളിത പാര്‍ട്ടിയിലെ സര്‍വ്വശക്തയൊന്നും അല്ല. എംജിആറിന്റെ ഇദയക്കനിയാണ്. പ്രചരണവിഭാഗത്തിന്റെ മേധാവി. പക്ഷേ അന്നേ ജയലളിതയുടെ ഭാവി അറിയാമായിരുന്നിരിക്കണം നടരാജന്. അല്ലെങ്കില്‍ പിന്നെ അങ്ങനെ ചെയ്യുമോ?

ഭാര്യയെ പറഞ്ഞയച്ചു... ജയയുടെ അടുത്തേക്ക്

ഭാര്യയെ പറഞ്ഞയച്ചു... ജയയുടെ അടുത്തേക്ക്

ഒരു ഐഎഎസ് ഉദ്യോഗസ്ഥ മുഖേനയാണ് നടരാജന്‍ ശശികലയെ ജയലളിതയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. അതിന് അന്ന് വേറെ ഒരു ലക്ഷ്യവും ഉണ്ടായിരുന്നു. വീഡിയോ കാസറ്റ് കട നടത്തുന്ന ശശികലയ്ക്ക് പാര്‍ട്ടി പരിപാടികളുടെ വീഡിയോ റെക്കോര്‍ഡിങ് കിട്ടിയാല്‍ അതൊരു ആശ്വാസമാകുമായിരുന്നു.

കല്യാണ ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും ആയ യുവതി

കല്യാണ ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറും ആയ യുവതി

വീഡിയോ കാസറ്റ് കട നടത്തിയിരുന്നു ശശികല ഇതിനിടെ ഫോട്ടോഗ്രാഫിയും വീഡിയോ ഗ്രാഫിയും പഠിച്ചെടുത്തിരുന്നു. കല്യാണങ്ങള്‍ക്ക് പോലും അക്കാലത്ത് ശശികല ഫോട്ടോ എടുക്കാന്‍ പോയിട്ടുണ്ടെന്നാണ് കഥ. എന്തായാലും പാര്‍ട്ടിയുടെ സമ്മേളനങ്ങളുടെ ഫോട്ടോകളും വീഡിയോകളും എടുക്കാനുള്ള അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെ ആയിരുന്നു ജയയെ കണ്ടത്.

കളി മാറി, കഥ മാറി... ആളാകെ മാറി

കളി മാറി, കഥ മാറി... ആളാകെ മാറി

എംജിആറിന്റെ മരണശേഷം ജയലളിത പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു. ഏറെ അധിക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവന്നു. രാഷ്ട്രീയ ജീവിതം വഴിമുട്ടിപ്പോയി. അടുപ്പക്കാര്‍ പലരും പാളയം വിട്ടു. പക്ഷേ അപ്പോഴും ശശികലയുണ്ടായിരുന്നു കൂടെ... എന്തിനും ഏതിനും.

പോയസ് ഗാര്‍ഡനിലെ വീട്ടമ്മയോ, ഗൃഹനാഥയോ?

പോയസ് ഗാര്‍ഡനിലെ വീട്ടമ്മയോ, ഗൃഹനാഥയോ?

ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ അവര്‍ക്കൊപ്പം തന്നെ ആയിരുന്നു ശശികലയുടെ താമസം. ആ വീട്ടിലെ കാര്യങ്ങളെല്ലാം തീരുമാനിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും ശശികല മാത്രമായിരുന്നു. എല്ലാകാര്യങ്ങള്‍ക്കും ജയലളിത തന്നെ അവസാനവാക്കിനായി ശശികലയ്ക്ക് കാതോര്‍ത്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മുഖ്യമന്ത്രിയായപ്പോള്‍ 'അധികാരിയായി'

മുഖ്യമന്ത്രിയായപ്പോള്‍ 'അധികാരിയായി'

എന്നാല്‍ ജയലളിത മുഖ്യമന്ത്രിയായപ്പോള്‍ സംഗതി കൈവിട്ട് പോയിരുന്നു. മണ്ണാര്‍ഗുഡിയിലെ കുടുംബം അടക്കം എല്ലാവരും പോയസ് ഗാര്‍ഡനിലേക്ക് കൂടിയേറി. സര്‍ക്കാരിലും ജയ ടീവിയിലും എല്ലാം ശശികലയുടെ ബന്ധുക്കള്‍ നിറഞ്ഞ് കവിഞ്ഞു. തോഴി ശശികലയെ ലോകം ഉറ്റുനോക്കാന്‍ തുടങ്ങി.

കോടികള്‍ ഉണ്ടാക്കിയ ബന്ധുക്കള്‍

കോടികള്‍ ഉണ്ടാക്കിയ ബന്ധുക്കള്‍

ജയലളിത ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍ കോടികളുടെ സമ്പാദ്യം ഉണ്ടാക്കിയത് മണ്ണാര്‍ഗുഡിക്കാരായിരുന്നു. സര്‍ക്കാര്‍ കാര്യങ്ങള്‍ പോലും അവര്‍ തീരുമാനിച്ചു. തമിഴകം അഴിമതിയുടെ കൂത്തരങ്ങായി. എന്തിന് 1996 ല്‍ അധികാരം പോകാന്‍ പോലും കാരണം ഇതൊക്കെ ആയിരുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.

പുറത്താക്കൂ ആ തോഴിയെ.... പാര്‍ട്ടി അന്ന് പറഞ്ഞത്

പുറത്താക്കൂ ആ തോഴിയെ.... പാര്‍ട്ടി അന്ന് പറഞ്ഞത്

ശശികലയേയും മണ്ണാര്‍ഗുഡി മാഫിയേയും പുറത്താക്കണം എന്നായിരുന്നു അന്ന് എഐഎഡിഎംകെയില്‍ ഉയര്‍ന്ന ആവശ്യം. ഒടുവില്‍ ശശികലയേയും വീട്ടുകാരേയും ജയലളിത പോയസ് ഗാര്‍ഡനില്‍ നിന്ന് ആട്ടികയറ്റി. പക്ഷേ വിശ്വസ്തയായ ശശികല ജയില്‍ വാസത്തിന് ശേഷം പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തി.

പിന്നേയും അമ്മയുടെ തോഴി

പിന്നേയും അമ്മയുടെ തോഴി

അതിന് ശേഷം വര്‍ഷങ്ങളോളം തോഴിയായി തന്നെ തുടര്‍ന്നു. എന്നാല്‍ 2011 ല്‍ വീണ്ടും ശശികലയെ ജയലളിത പാര്‍ട്ടിയില്‍ നിന്നും പോയസ് ഗാര്‍ഡനില്‍ നിന്നും പുറത്താക്കി. ശരിക്കും പുറത്താക്കി....

 അക്ക മതി, ഭര്‍ത്താവ് വേണ്ട

അക്ക മതി, ഭര്‍ത്താവ് വേണ്ട

ഈ സമയത്താണ് ആ ഞെട്ടിപ്പിക്കുന്ന കത്ത് ശശികല എഴുതുന്നത്. അക്കയാണ് തന്റെ 'ഉയിരെന്നും' അക്കയ്ക്ക് വേണ്ടി ഭര്‍ത്താവായ നടരാജനെ ഉപേക്ഷിക്കുന്നു എന്നും ആയിരുന്നു ആ കത്ത്. വികാരനിര്‍ഭരമായ കത്ത്.... അതിന് മുന്നില്‍ തോറ്റത് ജയലളിതത തന്നെ ആയിരുന്നു.

നടരാജന്‍ പുറത്ത്, ശശികല അകത്ത്

നടരാജന്‍ പുറത്ത്, ശശികല അകത്ത്

അതിന് ശേഷം ശശികല സര്‍വ്വശക്തയായി പോയസ് ഗാര്‍ഡനില്‍ തിരിച്ചെത്തി. നടരാജനും ബന്ധുക്കളും പുറത്ത്. പിന്നീട് ഇവര്‍ തമ്മില്‍ പരസ്യമായി ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. എങ്കിലും ചില സംശയങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നിരുന്നു.

ജയലളിത ആശുപത്രിയിലായപ്പോള്‍

ജയലളിത ആശുപത്രിയിലായപ്പോള്‍

എന്നാല്‍ ജയലളിത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ നടരാജന്‍ എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു. രാഹുല്‍ ഗാന്ധിയെ കൊണ്ടുവരാന്‍ ദില്ലിയിലേക്ക് പോയി. ദേശീയ നേതാക്കളുമായി നിരന്തരം ആശയവിനിമയം നടത്തി. വിവിധ ദേശീയ പാര്‍ട്ടി നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് നടരാജന്‍.

പുറത്താക്കിയ നടരാജന്‍ അകത്തെത്തി

പുറത്താക്കിയ നടരാജന്‍ അകത്തെത്തി

ജയലളിതയുടെ മരണ ശേഷം നടരാജന്‍ ശക്തനായി തിരിച്ചെത്തുന്ന കാഴ്ചയാണ് കണ്ടത്. അപ്പോള്‍ മുമ്പ് ശശികല പറഞ്ഞതില്‍ എത്രത്തോളം സത്യമുണ്ടായിരുന്നു എന്ന ചോദ്യവും ഇപ്പോള്‍ പലരും ചോദിച്ച് തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+