അഖിലയെ മതംമാറ്റിയ സത്യ സരണി പെടുമോ? മഞ്ചേരിയിലെ ഈ മതംമാറ്റകേന്ദ്രം ആരുടേതാണ്? ഞെട്ടിക്കുന്ന കഥകള്‍!!

  • By: Kishor
Subscribe to Oneindia Malayalam

സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാം മതം സ്വീകരിക്കുകയും നിയമപ്രകാരം ഷഫിന്‍ എന്ന യുവാവിനെ വിവാഹം കഴിക്കുകയും ചെയ്ത ബി എച്ച് എം എസ് ബിരുദധാരിണി - എന്നാണ് പോപ്പുലർ ഫ്രണ്ട് മുഖപത്രത്തിൽ പത്രത്തിൽ അഖില എന്ന ഹാദിയയെക്കുറിച്ച് എഴുതിയിട്ടുള്ളത്. എന്നാൽ ഇത് ശരിയാണോ. സ്വന്തം ഇഷ്ടപ്രകാരമാണോ മഞ്ചേരി സത്യ സരണിയിൽ അഖില മതംമാറി ഹാദിയ ആയത്.

അഖിലയുടെ മതംമാറ്റ വിവാഹം.. വില്ലൻ മുസ്ലിം വിവാഹനിയമം, കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല!! എന്തുകൊണ്ട്??

പീഡനവീരൻ സ്വാമിയുടെ ലിംഗം മുറിച്ച ആ പെൺകുട്ടി ധന്യാ രാമനോ?? കൈരളി ടിവി വാർത്ത ഒപ്പിച്ച പുകിലുകൾ!! ഏറ്റുപിടിച്ച് വാട്സ് ആപ്പും!!

''നിന്റെ അമ്മയ്ക്ക് കൊടുക്ക്‌, ചേച്ചി തന്നതാണെന്ന് പറഞ്ഞാ മതി''... 800 രൂപയുമായി വന്ന സംഘിയോട് രശ്മി നായർ പറഞ്ഞ മറുപടി!!

അഖിലയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി മറ്റൊരു പെൺകുട്ടിയ നിർബന്ധിച്ച് മതംമാറ്റിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഇതോടെയാണ് മഞ്ചേരിയിലെ സത്യ സരണി അടക്കമുളള മതംമാറ്റ കേന്ദ്രങ്ങൾ വീണ്ടും ചർച്ചയാകുന്നത്. സത്യത്തിൽ എന്താണീ സത്യ സരണി ട്രസ്റ്റ്. കൂടുതൽ വായിക്കാം..

അഖില മതം മാറിയത് സത്യസരണിയിൽ

അഖില മതം മാറിയത് സത്യസരണിയിൽ

രണ്ടരവര്‍ഷം മുമ്പാണ് കോട്ടയം സ്വദേശിയായ അഖില ഇസ്ലാം മതം സ്വീകരിച്ചത്. സ്വന്തം ഇഷ്ടപ്രകാരം ഇസ്ലാം സ്വീകരിച്ച ഹാദിയ മതപഠനത്തിനായി വീടുവിട്ടിറങ്ങി മലപ്പുറം മഞ്ചേരിയിലെ സത്യ സരണിയില്‍ എത്തുകയായിരുന്നത്രെ. ഒരു വർഷം കഴിഞ്ഞ് പിതാവ് ഹാദിയയെ കാണാതായതായി കാണിച്ച് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകത്ത് ചർച്ചയായത്.

സത്യ സരണി ഇതിന് മുമ്പും

സത്യ സരണി ഇതിന് മുമ്പും

മുമ്പ് ശ്രീകണ്ഠന്‍ നായരുടെ ഫ്‌ളവേഴ്‌സ് ടി വിയില്‍, ഐസിസിലേക്ക് പോയി എന്ന് സംശയിക്കപ്പെടുന്ന പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മ വിളിച്ചുപറഞ്ഞത് സത്യസരണിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കാര്യങ്ങളാണ്. കോഴിക്കോട്ടും മലപ്പുറത്തുമുള്ള അമ്പതിലധികം പെണ്‍കുട്ടികള്‍ മഞ്ചേരിയിലെ സത്യ സരണി എന്ന കേന്ദ്രത്തിലാണ് എന്നാണ് അന്ന് അവർ പറഞ്ഞത്.

ഒന്നും രണ്ടുമല്ല 52 കുട്ടികൾ

ഒന്നും രണ്ടുമല്ല 52 കുട്ടികൾ

എന്റെ മകളെപ്പോലെ അമ്പത്തിരണ്ട് കുട്ടികള്‍ കൂടി അവിടെയുണ്ട്. അവരെ രക്ഷിക്കണം, അമ്മമാരുടെ കണ്ണീര്‍ വീഴ്ത്തരുത് - ഇതാണ് ഈ സ്ത്രീ പറഞ്ഞത്. ഇവരെയെല്ലാം മതംമാറ്റും എന്നാണോ കരുതേണ്ടത് എന്നതായിരുന്നു അന്ന് ഉയർന്ന ചോദ്യം. ശരിക്കും എന്താണീ സത്യ സരണി ട്രസ്റ്റ്. മഞ്ചേരിയിലുള്ള ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് മാത്രമാണോ. അതോ മതംമാറ്റ കേന്ദ്രമോ. ട്രസ്റ്റിന് തീവ്രവാദ ബന്ധമുണ്ടോ. പോപ്പുലര്‍ ഫ്രണ്ടുമായി ട്രസ്റ്റിന് എന്താണ് ബന്ധം?

സത്യ സരണി തുടങ്ങിയത് മഞ്ചേരിയില്‍

സത്യ സരണി തുടങ്ങിയത് മഞ്ചേരിയില്‍

ഇസ്ലാമിന്റെ വിശാലതയെക്കുറിച്ച് അറിയുവാനും മതമെന്ന നിലയിലും പ്രത്യയശാസ്ത്രമെന്ന നിലയിലും ഇസ്ലാമാണ് അവസാന വാക്ക് എന്ന തിരിച്ചറിയുവാനും ആളുകളെ സഹായിക്കുന്ന സ്ഥാപനമാണ് 1994 ല്‍ മഞ്ചേരിയില്‍ നിലവില്‍ വന്ന സത്യ സരണി എന്ന് - യൂട്യൂബില്‍ സത്യസരണി മഞ്ചേരി മലപ്പുറം എന്ന വീഡിയോയില്‍ പറയുന്നു. 2016 ജൂലൈ 20നാണ് ഈ വീഡിയോ അപ്ലോഡായിരിക്കുന്നത്.

സത്യ സരണിയിൽ എന്താണ് നടക്കുന്നത്

സത്യ സരണിയിൽ എന്താണ് നടക്കുന്നത്

മഞ്ചേരി സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റില്‍ നടക്കുന്നത് സംഘടിത മതപരിവര്‍ത്തനമാണ് എന്ന് ജന്മഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദ ബന്ധം വ്യക്തമാക്കുന്ന തരത്തിലാണ് സത്യ സരണിയുടെ വെബ്സൈറ്റിലെ വിവരങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്.

ആരാണ് മതംമാറ്റുന്നത്

ആരാണ് മതംമാറ്റുന്നത്

മര്‍ക്കസുള്‍ ഹിദയ ദവാ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ കേരള, സൗത്ത് ഇന്ത്യ എന്ന മത പഠന കേന്ദ്രമാണത്രെ മഞ്ചേരിയില്‍ മതപരിവര്‍ത്തനം നടത്തുന്നത്. സത്യ സരണി ചാരിറ്റബിള്‍ ട്രസ്റ്റിനുകീഴിലാണ് ഇതെന്ന് പറയപ്പെടുന്നു.

സത്യ സരണിയും വെബ്‌സൈറ്റും

സത്യ സരണിയും വെബ്‌സൈറ്റും

സത്യ സരണി മഞ്ചേരിയുടെ വെബ്സൈറ്റില്‍ പറഞ്ഞിരിക്കുന്നത് ലോകത്തില്‍ കൂടുതല്‍ മുസ്ലീങ്ങളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നാണ്. ഇന്ത്യയിലെ മുസ്ലിങ്ങള്‍ ആകെ ജനസംഖ്യയുടെ 13.4 ശതമാനം മാത്രമേ ഉള്ളൂ എന്നും സൈറ്റ് പറയുന്നു.

ആര്‍ക്കാണ് പ്രവേശനം

ആര്‍ക്കാണ് പ്രവേശനം

ഇസ്ലാം മതം പഠിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രവേശനം എന്നാണ് സത്യ സരണി ട്രസ്റ്റ് പറയുന്നത്. ഇക്കാര്യത്തില്‍ ജാതിയോ മതമോ നോക്കില്ല. 18 വയസ്സ് പൂര്‍ത്തിയായ ആര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ സത്യ സരണിയില്‍ പ്രവേശനം കിട്ടുമത്രേ.

എന്തിനാണ് സത്യസരണി

എന്തിനാണ് സത്യസരണി

മുസ്ലിങ്ങളല്ലാത്തവര്‍ക്കിടയിലേക്ക് മതത്തെ വളര്‍ത്തുക, ആവശ്യമുള്ളവര്‍ക്ക് പുനരധിവാസം നല്‍കുക ഇങ്ങനെ പോകുന്നു സത്യ സരണിയുടെ പ്രവര്‍ത്തനങ്ങള്‍. മതപരിവര്‍ത്തനം ചെയ്യുന്നവര്‍ക്കായി മത വിദ്യാഭ്യാസം നല്‍കുക എന്ന് കൂടിയുണ്ട് എന്നാണ് സംസാരം.

എന്തുകൊണ്ട് കേരളത്തില്‍

എന്തുകൊണ്ട് കേരളത്തില്‍

വര്‍ണ്ണ വിവേചനവും ജാതിവിവേചനവും കൂടുതല്‍ ഉള്ളത് കൊണ്ട് മുസ്ലിം മതം പ്രചരിപ്പിക്കാന്‍ കേരളത്തില്‍ സാധ്യത കൂടുതലാണ് എന്ന് വിശ്വസിക്കുന്നതായി സത്യ സരണിയുടെ പേരിലുള്ള വീഡിയോ പറയുന്നു. വെബ്‌സൈറ്റിലും ഇതിന് സമാനമായ വാക്കുകള്‍ കാണാം.

എത്ര കുട്ടികളുണ്ട്

എത്ര കുട്ടികളുണ്ട്

നാല്‍പ്പത്തിയെട്ടിനും അമ്പത്തിരണ്ടിനും ഇടയില്‍ കുട്ടികള്‍ സത്യ സരണിയില്‍ പെട്ടിരിക്കുകയാണ് എന്നാണ് ഒരു ടി വി ഷോയില്‍ ഒരമ്മ പരസ്യമായി പറഞ്ഞത്. എന്നപ്പോലെ മറ്റ് അമ്പതിലധികം അമ്മമാരും കരയാനിട വരരുതേ എന്ന് ഇവര്‍ പറയുന്നു.

അപര്‍ണ മതംമാറിയ കഥ

അപര്‍ണ മതംമാറിയ കഥ

കൊച്ചിയില്‍ എയ്റോനോട്ടിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായിരുന്നു അപര്‍ണ. തിരുവനന്തപുരം പാങ്ങോട് സ്വദേശിനിയാണ് അപര്‍ണ. 2013 ല്‍ ആണ് അപര്‍ണ മതപരിവര്‍ത്തനം നടത്തിയത്. ഷഹാന എന്ന പേര് സ്വീകരിച്ചു

ആ കഥകള്‍ സത്യമോ

ആ കഥകള്‍ സത്യമോ

തിരുവനന്തപുരം സ്വദേശിനിയായ അപര്‍ണയെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി രക്ഷിതാക്കള്‍ സത്യസരണിയില്‍ എത്തിയിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ബന്ധുക്കള്‍ക്കൊപ്പം വരാന്‍ കുട്ടി തയ്യാറായെങ്കിലും അവസാനനിമിഷം മനസ് മാറ്റുകയായിരുന്നത്രെ.

മതപരിവര്‍ത്തനം എങ്ങനെ

മതപരിവര്‍ത്തനം എങ്ങനെ

അവസാനം, മതപരിവര്‍ത്തനം നടത്തിയവരോടൊപ്പം പോകാനാണ് അപര്‍ണ തയ്യാറായത് എന്നാണ് അറിയുന്നത്. ജോലിവാഗ്ദാനം നല്‍കിയും ഭീഷണിപ്പെടുത്തിയും മറ്റുമാണ് ഇവര്‍ മതപരിവര്‍ത്തനം നടത്തുന്നത് എന്നാണ് ആരോപണങ്ങള്‍.

English summary
Sathya Sarani is again in discussion as High court sent converted girl with her parents.
Please Wait while comments are loading...