കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഭൂമിയില്‍ തേയില നട്ടത് ആര്?

  • By Super
Google Oneindia Malayalam News

ഇതുപോലെ ഏതെങ്കിലും അളവോ പരിശോധനയോ നടത്തിയ ആരെങ്കിലും മന്ത്രിക്ക് റിപ്പോര്‍ട്ട് തന്നിട്ടുണ്ടോ? അങ്ങനെയൊരു അന്വേഷണ റിപ്പോര്‍ട്ടിന്റെ ബലത്തിലാണോ ബോര്‍ഡിരുന്ന സ്ഥലവും പരിസരവും വനം വകുപ്പിന്റേതാണെന്ന് മന്ത്രി മൊഴിഞ്ഞത്?

ആര്‍ഡിഓ ഓഫീസും സര്‍വെ സൂപ്രണ്ട് ഓഫീസും താസീല്‍ദാരും അഡീഷണല്‍ താസീല്‍ദാരുമടങ്ങുന്ന വന്‍ റവന്യൂപ്പടയുണ്ട് ദേവികുളത്ത്.

അവയ്ക്ക് തൊട്ടടുത്താണ് കെഡിഎച്ച് വില്ലേജ് ഓഫീസും. ഇവരിലാരെങ്കിലും നല്‍കിയ ഔദ്യോഗിക റിപ്പോര്‍ട്ടിന്റെ പിന്‍ബലമുണ്ടോ മന്ത്രിയുടെ വായ്ത്താരിക്ക്? വിവാദ സ്ഥലത്ത് ടാറ്റയുടെ കൈവശം ഭൂമിയില്ലെന്ന് ദേവികുളം താലൂക്ക് സര്‍വെയറുടെയോ കെഡിഎച്ച് വില്ലേജ് ഓഫീസറുടെയോ റിപ്പോര്‍ട്ടുണ്ടോ? പിന്നെ ഏത് അധികാരത്തിന്റെ പേരിലാണ് അറപ്പുണ്ടാക്കുന്ന ഈ ധിക്കാരം?

ടാറ്റയുടെ കൈവശം എത്ര സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന് കണ്ടെത്താന്‍ കൊട്ടിഘോഷിച്ചു നടത്തിയ ഉപഗ്രഹ സര്‍വെ പരാജയപ്പെട്ടുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. ഏതായാലും മൂന്നാറിലെ ടാറ്റായുടെ ഭൂമിയെത്ര, സര്‍ക്കാരിന്റെ ഭൂമിയെത്ര എന്നതിന് കൃത്യമായ റിപ്പോര്‍ട്ടൊന്നു ആരുടെയും കൈവശമില്ല. അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് മന്ത്രി നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയത്?

വര്‍ഷങ്ങളായി ടാറ്റയുടെ ബോര്‍ഡ് സ്ഥിതി ചെയ്യുന്നുണ്ട് ഈ വിവാദ ഭൂമിയില്‍. വനം വകുപ്പിന്റെ സംരക്ഷണത്തിലുളള സ്ഥലത്ത് എങ്ങനെ ടാറ്റയുടെ ബോര്‍ഡു വന്നു? 60 വര്‍ഷമായി ഈ ബോര്‍ഡ് സ്ഥാപിച്ചിട്ടെന്നാണ് ടാറ്റ തന്നെ പറയുന്നത്. അനധികൃതമായി സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്യാന്‍ ഇതുവരെ ടാറ്റയ്ക്ക് റവന്യൂ വകുപ്പോ വനം വകുപ്പോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ? ഇല്ലെന്നാണ് എല്ലാ ചോദ്യങ്ങളുടെയും ഉത്തരം.

അന്പും തുന്പുമില്ലാതെയാണ് മന്ത്രി ഗീര്‍വാണമിടിക്കുന്നതെന്നതിന് തെളിവ് ആ പ്രസ്താവന തന്നെയാണ്. കേരള വനം നിയമം 2003 പ്രകാരം 2007 ജനുവരി 11ന് വനം വകുപ്പ് ഈ പ്രദേശം ചോല വനപ്രദേശമായി നോട്ടിഫൈ ചെയ്തിട്ടുണ്ടെന്ന് പ്രസ്താവന പറയുന്നു. ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഒരുളുപ്പുമില്ലാതെ ഇതേ മന്ത്രി ഇതേ പ്രസ്താവനയില്‍ തുടര്‍ന്നു പറയുന്നു.

സര്‍ക്കാരിന്റെ കൈവശമിരിക്കുന്ന സ്ഥലമാണ് മുഖ്യമന്ത്രി പിടിച്ചെടുത്തത് എന്ന് ധ്വനിപ്പിച്ച അതേ ശ്വാസത്തില്‍ ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പറയുന്ന മന്ത്രിയുടെ തൊലിക്കട്ടി അപാരം. സര്‍ക്കാരിന്റെ സ്ഥലം മുഖ്യമന്ത്രി പിടിച്ചെടുക്കുന്നതു പോലെ അശ്ലീലമല്ലേ സാര്‍, അതേ സ്ഥലം വീണ്ടും ഏറ്റെടുക്കണമെന്നു പറയുന്നതും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X