ആ ഭൂമിയില്‍ തേയില നട്ടത് ആര്?
ഇടുക്കി സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍ഡ്രൂസ്, നാല്‍പത്തി അഞ്ച് സര്‍വെയര്‍മാരുടെ അകന്പടിയോടെ ഈ സ്ഥലം അളന്നത് അടുത്തിടയാണ്. തങ്ങളുടേതല്ലാത്ത സ്ഥലത്ത് അനധികൃതമായി സ്ഥാപിച്ച ബോര്‍ഡിനു ചുറ്റുമുളള ഏതാണ്ട് 350 ഏക്കറോളം സ്ഥലം ടാറ്റ കയ്യേറി തേയില നട്ടിരിക്കുകയാണെന്ന് ആന്‍ഡ്രൂസ് അവര്‍കളാണ് അളന്ന് സ്ഥാപിച്ചത്. റവന്യൂ ജീവനക്കാരും നാട്ടുകാരും അതിന് സാക്ഷികളുമാണ്.
അളന്നവരും അത് കണ്ടവരുമൊക്കെ മണ്ടന്മാരാണോ സഖാവെ. അതോ പേരിലൊരു വാലായി വെളിയം എന്നുളളവര്‍ക്കേ വെളിവുളളൂ എന്നാണോ?
അനുവദിച്ചതിലും കൂടുതല്‍ സ്ഥലം ടാറ്റാ കൈവശപ്പെടുത്തിയെന്നല്ലേ ആരോപണം. അതേക്കുറിച്ച് വിശദീകരിക്കാന്‍ താങ്കള്‍ എന്തിനാണ് ജാംബവാന്റെ കാലത്തെ ലാന്റ് ബോര്‍ഡ് അവാര്‍ഡിനെ കൂട്ടുപിടിക്കുന്നത്? സര്‍ക്കാര്‍ പുറത്തിറക്കിയ രേഖയാണ് ഈ ലാന്റ് ബോര്‍ഡ് അവാര്‍ഡ്.
അതു വായിക്കുന്ന ആര്‍ക്കും പരസഹായമില്ലാതെ മനസിലാക്കാവുന്ന കാര്യങ്ങളാണ് വലിയ കാര്യമായി കെ പി രാജേന്ദ്രന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. അച്ചടിച്ച പുസ്തകത്തിലുളള കാര്യങ്ങള്‍ മനസിലാക്കാന്‍ ഒരു മന്ത്രിയുടെ ടിപ്പണിയൊന്നും കേരളത്തിലാര്‍ക്കും വേണ്ട. സിപിഐക്കാര്‍ക്ക് ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും അതിനുളള സാക്ഷരതയൊക്കെ ഈ നാട്ടുകാര്‍ക്കുണ്ട്.
ടാറ്റായ്ക്കും കയ്യേറ്റക്കാര്‍ക്കുമെതിരെ നടപടിയുണ്ടാവുന്പോള്‍ 1974ലെ പഴമുറവും കൊണ്ട് എംഎന്‍ സ്മാരകത്തിലെ കുറേ വാ പോയ കോടാലികള്‍ അങ്കത്തിനിറങ്ങിയാല്‍ ജനം കൂവും.
അഴിമതിയുടെയും രാഷ്ട്രീയാഹങ്കാരത്തിന്റെയും കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കണമെന്നാണ് സിപിഐ ശಠിക്കുന്നത്. വെളിയവും ഇസ്മായിലുമൊക്കെ വെല്ലുവിളിക്കുന്നത് മുഖ്യമന്ത്രിയെയല്ല, അദ്ദേഹത്തിന്റെ പോരാട്ടങ്ങള്‍ക്കു പിന്നില്‍ നിലയുറപ്പിച്ചിരിക്കുന്ന കേരളത്തിലെ സാധാരണക്കാരെയാണ്.
മുറിയുന്നത് വെളിയത്തിന്റെ ഗദയോ അച്യുതാനന്ദന്റെ വാലോ എന്ന് കാത്തിരുന്നു കാണാം..












Click it and Unblock the Notifications