കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഭൂമിയില്‍ തേയില നട്ടത് ആര്?

  • By Staff
Google Oneindia Malayalam News

ആണത്തത്തെക്കുറിച്ച് ഒരുവന്‍ ഏറെ വീരവാദമടിക്കുന്നുണ്ടെങ്കില്‍ ഉറപ്പിക്കാം, അയാള്‍ക്ക് തീര്‍ച്ചയായും ഉല്‍പാദന ശേഷിയുണ്ടാകില്ല. അതുപോലെയാണ് ആദര്‍ശവും പ്രത്യയശാസ്ത്രശുദ്ധിയും അരച്ചു കലക്കിക്കുടിച്ചെന്ന് ആണയിടുന്ന സിപിഐക്കാരുടെ കാര്യവും. ഇവയൊന്നും വെളിയത്തിന്റെയും ഇസ്മായിലിന്റെയും പന്ന്യന്റെയും കെ പി രാജേന്ദ്രന്റെയുമൊന്നും ഏഴയലത്തു കൂടി പോയിട്ടില്ലെന്ന് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആര്‍ക്കും മനസിലാകും.

കേരളത്തിന്റെ ശാപമായി മാറുകയാണ് വെളിയത്തിന്റെ പാര്‍ട്ടി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും മുന്നണി മര്യാദയുമൊക്കെ കാറ്റില്‍ പറത്തി സിപിഐ അഴിഞ്ഞാടുന്നു, കേരളത്തില്‍. ഗ്രൂപ്പു പോരില്‍ അലകും പിടിയും തകര്‍ന്ന് ആണിക്കല്ലും അടിത്തറയുമിളകി നില്‍ക്കുന്ന സിപിഎം തികച്ചും നിസഹായമായി ഈ തോന്നിയവാസങ്ങളെ നോക്കി നില്‍ക്കുന്നു.

വിഎസ് അച്യുതാനന്ദന് ഇതു കിട്ടണം. മുന്നണിയെയും പാര്‍ട്ടിയെയും നോക്കുകുത്തിയാക്കി ഒറ്റയാന്‍ ഭരണം നടത്തി ചരിത്രത്തില്‍ കയറാനുളള വെപ്രാളത്തില്‍ ഒരു മര്യാദയും അദ്ദേഹത്തിനും ബാധകമല്ല. ആരെയും വിശ്വാസത്തിലെടുക്കാതെ എല്ലാം ഒറ്റയ്ക്കു ചെയ്തു തീര്‍ത്ത് ചരിത്രപുരുഷനാകാന്‍ അദ്ദേഹം കൊണ്ടുപിടിച്ചു ശ്രമിക്കുന്പോള്‍ മണ്ടന്‍മാരാകുന്നത് നല്ല ഭരണം കൊതിച്ച് ഇവരെ ഭരണമേല്‍പ്പിച്ച ജനമാണ്.

എന്നാല്‍ കെ പി രാജേന്ദ്രന്റെ താന്തോന്നിത്തരത്തിന്ന് ന്യായീകരണങ്ങളല്ല ഇതൊന്നും. അദ്ദേഹം പറയുന്നത് പച്ചക്കളളമാണെന്ന് റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരുവിധം ബോധമുളളവര്‍ക്കൊക്കെ അറിയാം.

ടാറ്റ ഭൂമി കയ്യേറിയെന്ന പരാതി ഒരു നാട്ടിന്‍പുറത്തേയ്ക്ക് നമുക്കൊന്നു പറിച്ചു നട്ടു നോക്കാം. ഉദാഹരണത്തിന് ഒരാളുടെ ഭൂമി മറ്റൊരാള്‍ കയ്യേറിയെന്ന പരാതി ഉണ്ടായെന്നിരിക്കട്ടെ. പരാതിക്കാരന്‍ റവന്യൂ മന്ത്രിയുടെ പാര്‍ട്ടിയില്‍ പെട്ടയാളാണെന്നും.

ടിയാന്‍ പാര്‍ട്ടി ബന്ധം വച്ച് നേരെ മന്ത്രിയ്ക്ക് പരാതി നല്‍കും. പാര്‍ട്ടിക്കാരന്റെ പരാതി കിട്ടിയാല്‍ സ്വന്തം നിലയ്ക്ക് മന്ത്രിക്ക് തീരുമാനമെടുക്കാനാവുമോ? ഇല്ലേയില്ല. പരാതി സ്ഥലത്തെ പാര്‍ട്ടി ഓഫീസിലേയ്ക്ക് അയയ്ക്കാനാവുമോ? അതും ഇല്ല.

മന്ത്രി ചെയ്യുന്നത് ഇങ്ങനെ. പരാതി കളക്ടറേറ്റില്‍ റിപ്പോര്‍ട്ടിന് അയയ്ക്കുന്നു. കളക്ടര്‍ അത് താലൂക്ക് ഓഫീസിലേയ്ക്ക്. താലൂക്ക് ഓഫീസിലെ സര്‍വെ വിഭാഗത്തിനാണ് പരാതി പരിഹരിക്കാന്‍ അവകാശം.

അത് പരിഹരിക്കുന്നതിനു മുന്പായി റവന്യൂ ലിസ്റ്റ് വില്ലേജ് ഓഫീസില്‍ നിന്നും ആവശ്യപ്പെടും. എന്നുവെച്ചാല്‍ പരാതിക്കാരന്റെ സ്ഥലത്തിനു ചുറ്റുമുളള പുരയിടങ്ങളുടെ ലിസ്റ്റ്. പരാതിക്കാരന്റെ സ്ഥലം അളക്കാന്‍ താലൂക്ക് സര്‍വെയര്‍ എത്തുന്ന വിവരം റവന്യൂ ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവരെയും മുന്‍കൂട്ടി അറിയിക്കും.

താലൂക്ക് സര്‍വെയറുടെ അളവില്‍ പരാതിയുണ്ടെങ്കില്‍ അതു നല്‍കേണ്ടത് സര്‍വെ സൂപ്രണ്ടിന്. ഇത്രയും നടപടി ക്രമങ്ങളാണ് വെളിയം ഭാര്‍ഗവന്റെ ഭൂമി കയ്യേറിയതായി പരാതിയുണ്ടായാലും സ്വീകരിക്കേണ്ട നടപടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X