വിമോചന സമരമോ? ഇത്തിരി പുളിക്കും.....!
ആറ്റിക്കുറുക്കിയാല്‍ സംഗതി ഇത്രേയുളളൂ. മറ്റു കോളെജുകള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ ഇന്റര്‍ചര്‍ച്ച് കൗണ്‍സിലിന്റെ അണ്ണാക്കില്‍ കുത്തിയ കാരമുള്ളായി. ആരായാലും ഫീസു കുറഞ്ഞിടത്ത് പഠിക്കണമെന്നേ കരുതൂ. അത് മനോരമയുടെ മാത്തുക്കുട്ടിച്ചായനായാലും അങ്ങനെ തന്നെ. അല്ലാതെ സഭയെ പോഷിപ്പിക്കാന്‍ ഫീസിച്ചിരി കൂടിയാലും വേണ്ടില്ല കൊച്ചിനെ നമ്മുടച്ചന്റെ കോളെജില്‍ ചേര്ക്കാമെന്നേതെങ്കിലും കുഞ്ഞാട് പറയുമോ? ഇച്ചിരി പുളിക്കും.
കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും ഇക്കഴിഞ്ഞ ജൂണില്‍ കുഞ്ഞാടുകള്‍ക്ക് ഇടയലേഖനം കൊടുത്തു. തലവരി വാങ്ങനോ കൊടുപ്പാനോ പാടില്ലെന്നായിരുന്നു ടി ലേഖനത്തിന്റെ പൊരുള്‍. കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയും പറയുന്നത് ഇതാകുന്നു. തലവരി വാങ്ങരുത്, കൊടുക്കരുത്. ആരു കേള്‍ക്കാന്‍.
നാല്പതു മുതല്‍ അന്‍പതു ലക്ഷം രൂപവരെയാണത്രേ ഒരു എംബിബിഎസ് സീറ്റിന്റെ തലവരി. യഹോവയായ ദൈവം നിലത്തെ പൊടി കൊണ്ടു മനുഷ്യനെ നിര്‍മ്മിച്ച് അവന്റെ മൂക്കില്‍ ജീവശ്വാസം ഊതിയെന്നാണ് ബൈബിള്‍ പറയുന്നത്. അതേ ശ്വാസം അവന്റെ ശരീരത്തില്‍ നിലനിര്‍ത്താനുളള ശാസ്ത്രം പഠിപ്പിക്കുന്നതിന് വാങ്ങുന്ന തുകയാണിത്.
ഫീസും തലവരിയും ഇത്രയുമൊക്കെ വേണമെന്ന വാശിക്ക് ഒരു രാഷ്ട്രീയം കൂടിയുണ്ട്. അത് പണമില്ലാത്തവന് പഠിക്കേണ്ടെന്ന സന്പന്ന താല്പര്യത്തിന്റേതാണ്. കപ്യാരുടെയും കുഴിവെട്ടുകാരന്റെയും മക്കള്‍ ഡോക്ടറും എഞ്ചിനീയറുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഫീസിന്റെ സഹായത്തിലാണെന്ന് ആര്‍ക്കാണ് അറിയാത്തത്?.
സ്വന്തം സമുദായത്തിലേതടക്കമുളള പാവങ്ങളുടെ നേര്‍ക്കാണ് ഈ വിമോചന ഭീഷണി. അത് തിരിച്ചറിയാനുളള കഴിവും വിവേകവുമുളള വിശ്വാസികള്‍ തന്നെയാവും ഈ പേക്കൂത്തിനെ എതിര്‍ക്കുന്നവരുടെ മുന്‍നിരയിലും. അവരുടെ രോഷത്തെ ചെറുക്കാന്‍ ഇടയലേഖനങ്ങള്‍ക്കോ ളോഹയുടെ അധികാരത്തിനോ കഴിയില്ലെന്ന് പോര്‍വിളി മുഴക്കുന്ന മെത്രാനച്ചന്മാര്‍ തിരിച്ചറിയുന്നത് നല്ലത്.
മത്തായിയുടെ സുവിശേഷം ഏഴാമധ്യായം പതിനഞ്ചാം വാക്യം ഇങ്ങനെ പറയുന്നു. "കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊള്വിന് ; അവര്‍ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കല്‍ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു". ചെന്നായകള്‍ക്ക് എത്രകാലം വിശ്വാസികളെപ്പറ്റിച്ച് ളോഹയ്ക്കുളളില്‍ ഒളിച്ചിരിക്കാനാകും?
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications