കത്തിച്ചെറിയൂ കറന്‍സികള്‍...
കറന്‍സി കോടികളായി വാങ്ങി പത്രമോഫീസിന്റെ മൂലയ്ക്കിട്ടാലും ഇതു തന്നെയാണ് അവസ്ഥ. നാറുന്നത് മുതലാളിത്ത കറന്‍സിയായതിനാല്‍ ഓഫീസിലെ അന്തേവാസികള്‍ സാഹചര്യം പ്രത്യയശാസ്ത്രപരമായി അപഗ്രഥിക്കുകയും നാറ്റം ഒടുവില്‍ മണമായി മാറുകയും ചെയ്യും.
എന്തുകണ്ടിട്ടാണ് വിജിലന്‍സ് കോടതി ഈ പ്രത്യയശാസ്ത്ര പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടതെന്നറിയില്ല. കോടതികള്‍ പ്രതിഫലിപ്പിക്കുന്നത് അന്യവര്‍ഗ ചിന്താഗതിയാണെന്ന് പലതവണ പാര്‍ട്ടി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. റഷ്യന്‍ വിപ്ലവകാലത്ത് വിജിലന്‍സ് കോടതികള്‍ ഇല്ലാതിരുന്നതിനാല്‍ അവയെപ്പറ്റി പ്രത്യേകമായി ലെനിന് ഒന്നും പറഞ്ഞിട്ടുമില്ല.
ചുരുക്കം പറഞ്ഞാല്‍ പത്രങ്ങളും കോടതികളുമെല്ലാം നാം പുറത്തിറക്കുന്ന കമ്മ്യൂണിക്കെ (ഇതെന്തു കുന്തമാണെന്ന് മാരീചന് ഒരു പിടിയുമില്ല. ഇങ്ങനെയൊരു സാധനത്തെക്കുറിച്ച് പി ജയരാജന് മുതല്‍ കോടിയേരി ബാലകൃഷ്ണന് വരെയുളളവര്‍ നിത്യവും പറയുന്നു. വലിയ പ്രത്യയശാസ്ത്ര ഉഗ്രനായതിനാല്‍ മാരീചനും വെച്ചു കീറുകയാണ്. കമ്മ്യൂണിക്കെയെങ്കില് കമ്മ്യൂണിക്കെ) അനുസരിച്ചാണ് നീങ്ങേണ്ടത്.
വേണുഗോപാല്‍ അഴിമതി നടത്തിയെന്ന് നാം കമ്മ്യൂണിക്കെയില്‍ (വീണ്ടും അതുതന്നെ) പറഞ്ഞു. എന്തഴിമതിയാണെന്ന് ഒരു മഞ്ഞപ്പത്രവും അന്വേഷിക്കാന്‍ പാടില്ല. അത് അടുത്ത കമ്മ്യൂണിക്കെയില്‍ പറയും.
ചിലപ്പോള്‍ ഒരു നൂറ്റാണ്ടു കഴിഞ്ഞാവും ആയവന് ഇറങ്ങുന്നത്. അതുവരെ കാത്തിരിക്കുകയാണ് ചെയ്യേണ്ടത്. സ്വന്തം നിലയില്‍ ചെയ്യാവുന്നത് അടുത്ത കമ്മ്യൂണിക്കേ എന്നിറങ്ങുമെന്ന് പാര്‍ട്ടി ഓഫീസിലേയ്ക്ക് ഫോണിലൂടെയോ കത്തു മുഖേനയോ ചോദിക്കാം. അതിനുളള സ്വാതന്ത്ര്യം കണ്ണൂര്‍ തറവാട്ടില്‍ നിന്നും കല്പിച്ചു തന്നിട്ടുണ്ട്.
എല്ലാം പാര്‍ട്ടി വെളിപ്പെടുത്തും വരെ ക്ഷമിക്കുക. പത്രത്തിന്റെയും പാര്‍ട്ടിയുടെയും ഉളളറകളില്‍ കയറിയുളള ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസം കളി അവസാനിപ്പിക്കുക. തൊഴിലാളി വര്‍ഗത്തിന്റെ മുന്നേറ്റത്തെ ചെറുക്കാതിരിക്കുക.
ഏത് മാര്‍ഗം സ്വീകരിച്ചിട്ടായാലും വേണ്ടില്ല നാട്ടില്‍ ജനകീയ ജനാധിപത്യവിപ്ലവം വരുത്തിയേ തീരൂ. ഇപ്പോള്‍ത്തന്നെ കൊല്ലം രണ്ടായിരത്തി ഏഴായി, വല്ലാതെ ലേറ്റാണ് വിപ്ലവവണ്ടി. തൊളളായിരത്തി പതിനേഴില്‍ റഷ്യയിലെ ഏടാകൂടങ്ങള് കണ്ടപ്പോള്‍ തുടങ്ങിയ സ്വൈരക്കേടാണ്. ഇപ്പോ വരും ഇപ്പോവരുമെന്നു കരുതിയിരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. തൊളളായിരത്തി ഇരുപത്തിയേഴും മുപ്പത്തിയേഴും നാല്‍പ്പത്തിയേഴും കഴിഞ്ഞു.
നാല്പത്തിയേഴില് അധികാരം ബ്രിട്ടീഷുകാര്‍ പാര്‍ട്ടിക്കു തന്നിരുന്നെങ്കില്‍ ഈ കുഴപ്പങ്ങളൊന്നുമുണ്ടാകുമായിരുന്നില്ല. റഷ്യയിലെ പോലെ പാര്‍ട്ടി സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ നടത്താമായിരുന്നു. അല്ലെങ്കിലും ബ്രിട്ടീഷുകാരെ വിശ്വസിക്കാന്‍ കൊളളില്ല. വിപ്ലവം വരുമെന്ന് വ്യാമോഹിപ്പിച്ച് പാവം കാറല്‍ മാര്‍ക്സിനെ പറ്റിച്ച ചതിയന്മാരാണ് അവര്‍. (ഇംഗ്ലണ്ടുകാരുടെ വഞ്ചനയില്‍ മയങ്ങി വീണാണ് ആദ്യം വിപ്ലവം ഇംഗ്ലണ്ടില്‍ വരുമെന്ന് പാവം മാര്‍ക്സ് താളിയോലയിലെഴുതിയത്).
ഏത് ചെകുത്താനെ കൂട്ടുപിടിച്ചായാലും കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും പുറത്താക്കുക എന്നതായിരുന്നു പഴയ സിദ്ധാന്തം. പലപ്പോഴായി ചെകുത്താന്മാരുമായുളള സഹവാസം മൂലം സ്വന്തം നിലയില്‍ ചെകുത്താന് പദവി തരമായിട്ടുണ്ട്. തൊഴിലാളിവര്‍ഗത്തിന്റെ ക്ഷേമത്തിനും ഉയര്‍ച്ചയ്ക്കും ഉപകരിക്കുമെന്നതിനാല്‍ സന്തോഷത്തോടെ സ്വീകരിയ്ക്കുകയും ചെയ്തു. എന്തുവന്നാലും തൊഴിലാളിയെ വിട്ട് മറ്റൊരു കളിയില്ല.
അതിനാല്‍ ഒരു കുപ്രചരണവും പാര്‍ട്ടിയെ ഏശില്ല. എതിര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ നിരാശരാകുമെന്ന് കാരാട്ട് പറഞ്ഞത് വെറുതെയല്ല. മണിച്ചന് വിലസിയ ആറ്റിങ്ങല്‍ മണ്ഡലത്തിലെ എംഎല്‍എ ആരാണ്? ആനത്തലവട്ടം ആനന്ദന്. നിയമസഭയിലെ ചീഫ് വിപ്പുമാണ് സഖാവ്.
മണിച്ചനില്‍ നിന്നും അന്‍പതിനായിരം വാങ്ങിയെന്ന് ആരൊക്കെയോ ചേര്‍ന്ന് അപവാദം പറഞ്ഞ കടകംപളളി സുരേന്ദ്രന് സംസ്ഥാന സഹകരണബാങ്ക് ചെയര്‍മാനാണ്. തൊഴിലാളി വര്‍ഗം നേരിട്ടാണ് ഇവരെ ഈ സ്ഥാനങ്ങളിലിരുത്തിയിരിക്കുന്നത്.
എല്ലാ വിവാദങ്ങളെയും ഒരു ടീസ്പൂണ്‍ പ്രത്യയശാസ്ത്രവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വിഴുങ്ങാന്‍ ജനം പഠിച്ചു കഴിഞ്ഞു. കോടതിയും പത്രങ്ങളും ഏറെ ഞെളിഞ്ഞാല്‍ നാളെ സഖാവ് ഇ പി ജയരാജനെ മുഖ്യമന്ത്രിയാക്കി വിവാദങ്ങളെ നേരിടാനും പാര്‍ട്ടി മടിക്കില്ല. ജാഗ്രതൈ
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications