മതിയാക്കൂ പിതാവേ ഈ ആക്രോശം...
ഇതനുസരിച്ച് പ്രൈമറി സ്ക്കൂളുകളുടെ നിയന്ത്രണം ഗ്രാമപഞ്ചായത്തുകള്‍ക്കും ഹൈസ്ക്കൂള്‍ - ഹയര്‍സെക്കന്ററി സ്ക്കൂളുകളുടെ നിയന്ത്രണം ജില്ലാ പഞ്ചായത്തുകള്‍ക്കുമാണ് ഇപ്പോള്‍.
ദേശീയ വിദ്യാഭ്യാസ രേഖയിലില്ലത്തതൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും ആവര്‍ത്തിച്ചു പറയുന്നു. നിയമസഭയിലും വ്യക്തമാക്കി. പകയുടെ പുകച്ചുരുളുകള്‍ കയറി അടഞ്ഞുപോയ പൗരോഹിത്യ കര്‍ണ്ണങ്ങളില്‍ അവര്‍ക്കിഷ്ടമില്ലാത്തതൊന്നു കയറില്ലല്ലോ.
തകര്‍ന്ന് നാമാവശേഷമാകുന്ന പൊതുവിദ്യാലയങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ പഞ്ചായത്ത് ഗ്രാമസമിതികളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് അക്ഷീണം പ്രവര്‍ത്തിച്ചതിന്റെ ഫലമായി വിജയശതമാനം മെച്ചപ്പെടുകയും പൂട്ടിപ്പോകുമെന്ന ഭീഷണിയെ അതിജീവിക്കുകയും ചെയ്ത എത്രയോ സ്ക്കൂളുകളുണ്ട് കേരളത്തില്‍.
വിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും പഠന നിലവാരം ഉയര്‍ത്തുന്നതിലും മാതൃകാപരമായി പഞ്ചായത്തു സ്ഥാപനങ്ങള്‍ക്ക് ഇടപെടാനാകുന്നുവെന്ന് കണ്ണു തുറന്ന് സമൂഹത്തില്‍ ജീവിക്കുന്ന ആര്‍ക്കും കാണാം.
സര്‍ക്കാര്‍ സ്ഥാപനങ്ങളെന്നു കേള്‍ക്കുമ്പോള്‍ ഓര്‍ക്കാനവും ഛര്‍ദ്ദിയും വരുന്ന അപൂര്‍വം അപൂര്‍വം ചിലര്‍ക്കൊഴികെ. മഹാഭൂരിപക്ഷത്തിനും ഇന്നും ആശ്രയം കേരളത്തിലെ സര്‍ക്കാര്‍ സ്ക്കൂളുകളും സ്ഥാപനങ്ങളുമാണ്. തിരുമേനിമാരുടെ ആക്രോശത്തിന്റെ ആണിക്കല്ലു കിടക്കുന്നതും ഇവിടെത്തന്നെയാണ്.
ഒരു നിയമവും ബാധകമാകാതെ സമാന്തര സര്‍ക്കാര്‍ പോലെ വിദ്യാഭ്യാസ മേഖലയെ കൊണ്ടുനടക്കുന്നവരാണ് ഒരു സംഘം മതപുരോഹിതര്‍. ഇഷ്ടം പോലെ കോഴ വാങ്ങാം. എല്ലാ തത്ത്വത്തെയും അട്ടിമറിച്ച് ഭരിക്കാം. ആരും ചോദിക്കരുത് എന്ന ഭാവം.












Click it and Unblock the Notifications